നടപടി സിപിഎം തീരുമാനിക്കട്ടെ : പാതി അതൃപ്തിയോടെ സിപിഐ

ജോബിന്‍സ്‌ Published on 06 July, 2022
നടപടി സിപിഎം തീരുമാനിക്കട്ടെ : പാതി അതൃപ്തിയോടെ സിപിഐ

 

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെതിരെ മുന്നണിക്കുള്ളിലും അതൃപ്തി. ഇന്ന് രാവിലെ ചേര്‍ന്ന സിപിഎമ്മിന്റെ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രിയോട് രാജി ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ മറുപടി അതൃപ്തിയോടെയായിരുന്നു. 

നടപടി സിപിഎം തീരുമാനിക്കട്ടെയെന്നും അതിനുശേഷം പ്രതികരിക്കാമെന്നുമായിരുന്നു കാനം മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിലെ അതൃപ്തി സിപിഎം നേതാക്കളെ സിപിഐ അറിയിച്ചതായും സൂചനയുണ്ട്. സിപിഎം ചെന്നു ചാടുന്ന പുലിവാലുകള്‍ക്ക് തങ്ങളും മറുപടി പറയേണ്ടി വരുന്നതില്‍ സിപിഐയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്. 

സജി ചെറിയാന്‍ രാജിവക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍സി പി എം പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന്‍ എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തിരുമാനം എടുത്തത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക