യുകെയിലും ഇനി 'മലയാളത്തിളക്കം'; നൂറോളം കുട്ടികള്‍ പ്രവേശനോത്സവത്തിനെത്തി

Published on 07 July, 2022
 യുകെയിലും ഇനി 'മലയാളത്തിളക്കം'; നൂറോളം കുട്ടികള്‍ പ്രവേശനോത്സവത്തിനെത്തി

 

ലണ്ടന്‍ : സമീക്ഷ യുകെ കുട്ടികളില്‍ ഭാഷാശേഷി വര്‍ധിപ്പിക്കുന്നതിന് ഗ്ലോസ്റ്റര്‍ഷെയറില്‍ ആരംഭിച്ച സ്‌കൂളില്‍ കുട്ടികള്‍ക്ക് ആദ്യ വരവേല്‍പ്പ് നല്‍കാനായി ജൂലൈ രണ്ടിന് വൈകുന്നേരം ബാപ്റ്റിസ്റ്റ് ചര്‍ച്ച്, മാറ്റ്‌സര്‍, ഗ്ലോസ്റ്റര്‍ഷെറില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം പ്രദേശത്ത് ് അതീവ ഗംഭീരമായി നടത്തപ്പെട്ടു. അമ്മ മലയാളത്തെ നെഞ്ചോടു ചേര്‍ത്തുവച്ച് നൂറോളം കുട്ടികള്‍ പ്രവേശനോത്സവത്തിനെത്തിയത് പരിപാടിക്ക് ആവേശം വിതറി. മധുര പലഹാരങ്ങളും ബലൂണുകളും സമ്മാനിച്ചാണ് ആദ്യമായി കുട്ടികളെ സ്വീകരിച്ചത്.


മധുരം മലയാളം മലയാള ഭാഷ പഠന വേദി ന്ധ എന്ന നാമധേയത്തില്‍ കേരള സര്‍ക്കാരിന്റെ ന്ധ എവിടെയെല്ലാം മലയാളി അവിടെയെല്ലാ മലയാളം എന്ന ആപ്തവാക്യത്തിന്റെ ഭാഗമായി മലയാള മിഷന്‍ കേരളയുമായി ചേര്‍ന്നാണ് സമീക്ഷ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളം സ്‌കുളില്‍ ഭാഷാപഠന പരീശീലനം കുട്ടികള്‍ക്കു നല്‍കുന്നത് .
സാംസ്‌കാരിക- സിനിമാ - സീരിയല്‍ - മിമിക്രി രംഗത്തെ പ്രമുഖരായ സുരാജ് വെഞ്ഞാറുമൂട്, കോട്ടയം നസീര്‍ , മാളവിക മേനോന്‍ ,ഉല്ലാസ് പന്തളം, അയ്യപ്പ ബൈജു തുടങ്ങിയവര്‍ ഓണ്‍ലൈനായി മംഗളാശംസകള്‍ നേര്‍ന്ന് നേരത്തേ തന്നെപരിപാടിക്ക് പരസ്യ പ്രചാരണം നല്‍കി. അവതാരികയും സ്വാഗത പ്രാസംഗികയുമായ ശ്രീമതി എലിസബത്ത് മേരി എബ്രഹാമിന്റെ സംഭാഷണചാതുര്യം യോഗ നടപടികള്‍ക്ക് ചടുലതയേകി. റിനി കുഞ്ഞുമോന്‍ ആലപിച്ച ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ ഗീതത്തോടെ യോഗം സമാരംഭിച്ചു.
സ്‌കൂള്‍ അധ്യാപികമാര്‍ ഭദ്രദീപ പ്രകാശനം നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ഷൈല ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

നൂറുകണക്കിന് കുട്ടികളെയും രക്ഷകര്‍ത്താക്കളെയും കൊണ്ട് നിറഞ്ഞ വേദിയില്‍ സമീക്ഷ മലയാളം കോര്‍ഡിനേറ്റര്‍ ലോറന്‍സ് പെല്ലിശേരി അധ്യക്ഷനായിരുന്നു. സ്‌കൂള്‍ നടത്തിപ്പിന്റെ വിശദമായ വിവരങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ ആമുഖമായി പറഞ്ഞു. ഒന്നിടവിട്ട ശനിയാഴ്ചകളില്‍ വൈകുന്നേരമാണ് ക്ലാസ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ ഫോണ്‍ മുഖേന താനുമായി ബന്ധപ്പെട്ടാല്‍ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള മലയാളം മിഷന്‍ ഡയറക്ടറും പ്രസിദ്ധ കവിയുമായ ശ്രീമുരുകന്‍ കാട്ടാക്കാട ഓണ്‍ലൈനായി പ്രഭാഷണം നടത്തി. തുടര്‍ന്ന് സീറോ മലബാര്‍ ഗ്ലോസ്റ്റര്‍ ഷയര്‍ വികാരി ഫാ. ജിബിന്‍ വാമനറ്റം മലയാളം പഠിച്ച് മലയാളത്തെ മനസിലാക്കാനും അടുത്തറിയാനും കുട്ടികള്‍ക്ക് കഴിയട്ടെ എന്നാശംസിച്ചു. ലയാളി എവിടെയുണ്ടോ അവിടെയെല്ലാം മലയാളം. കേരള സര്‍ക്കാരിന്റെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.

സുനില്‍ ജോര്‍ജ് ( യുയുകഐംസൗത്ത് വെസ്റ്റ് )ആശംസാ പ്രസംഗങ്ങള്‍ നടത്തി . യോഗത്തില്‍ സമീക്ഷ ഗ്ലോസ്റ്റര്‍ഷയര്‍ സെക്രട്ടറി സാം കൊച്ചു പറന്പില്‍ നന്ദി പ്രകാശിപ്പിച്ചു. പിന്നീട് പരിശീലനം സിദ്ധിച്ച അധ്യാപകരായ റെമി മനോജ്, റെനി തോമസ്, ഉഷാസ് സുകുമാരന്‍, നിനു ജെഡ്‌സണ്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് ക്ലാസ്സ് എടുത്തു. ആരംഭത്തില്‍ തന്നെ പഠന വേദിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്ന ആത്മ സംതൃപ്തിയോടെയാണ് രക്ഷകര്‍ത്താക്കള്‍ മടങ്ങിയത്.

ഉണ്ണികൃഷ്ണന്‍ ബാലന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക