അലിക്ക് ഇറ്റലി സംഘടിപ്പിക്കുന്ന ബോബന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ പത്തിന്

Published on 08 July, 2022
 അലിക്ക് ഇറ്റലി സംഘടിപ്പിക്കുന്ന ബോബന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ പത്തിന്

 

റോം:അലിക് ഇറ്റലിയുടെ മുന്‍ ഭാരവാഹിയും ജനകീയനുമായി വിടപറഞ്ഞ ബോബന്‍ ഫെര്‍ണാണ്ടസിന്റെ സ്മരണാര്‍ത്ഥം അലിക്ക് ഇറ്റലി സംഘടിപ്പിക്കുന്ന ബോബന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ പത്തിനു ഞായറാഴ്ച റോമിലെ വില്ല പംഫീലി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഇറ്റലിയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഇടയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അലിക്ക് ഇറ്റലി ഇറ്റലിയിലെ ഏക പ്രവാസി മലയാളി തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്റ് നടത്തുന്നത്.


ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേഴ്‌സ് ഇറ്റലിയിലെ പ്രവാസി മലയാളി സ്ഥാപനങ്ങളാണ്. അലിക്ക് ഇറ്റലി പ്രസിഡണ്ട് ബെന്നി വെട്ടിയാടന്‍ കണ്‍വീനറും, സെക്രട്ടറി ടെന്‍സ് ജോസും ഉള്‍പ്പെടുന്ന സംഘാടകസമിതിയാണ് ടൂര്‍ണമെന്റിന് നേതൃത്വം കൊടുക്കുന്നത്.


ഷാജു പാറയില്‍ കണ്‍സ്ട്രക്ഷന്‍സ്, കേരള ഷോപ്പ്, കേരള റസ്‌റേറാറന്റ്, തന്തൂരി റസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളും. മില്ലറ്റ് രാജ് നേതൃത്വം കൊടുക്കുന്ന ബോബന്‍സ് ഫ്രണ്ട്‌സ് ഇറ്റലി എന്ന സഹൃദ കൂട്ടായ്മയും, ഷൈന്‍ റോബര്‍ട്ട് ലോപ്പസ് രക്ഷാധികാരിയായ കൊല്ലം ബ്രദേഴ്‌സ് എന്ന സംഘടനയും ആണ് മല്‍സരത്തിന്റെ പ്രായോജകര്‍.

ജോസ് കുമ്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക