Image

200 കുട്ടികളുടെ അച്ഛനാണ് താൻ: കണ്ണ് നനയിച്ചു മുതുകാടിന്റെ പ്രസംഗം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 July, 2022
200 കുട്ടികളുടെ അച്ഛനാണ് താൻ: കണ്ണ് നനയിച്ചു മുതുകാടിന്റെ പ്രസംഗം  (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ഒര്‍ലാണ്ടോ ഫൊക്കാന കണ്‍വന്‍ഷന്‍ വേദിയില്‍ മാജിക് അവതരിപ്പിച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് . ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തിയ മോട്ടിവേഷ ണല്‍ സെമിനാറിലാണ് അദ്ദേഹം മാജിക് അവതരിപ്പിച്ചത്.

നമ്മുടെ സ്വഭാവമാണ് നമ്മുടെ ഭാവിയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത് എന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം മാജിക് അവതരിപിച്ചത്. ഫൊക്കാനയുമായുള്ള ഹൃദയ ബന്ധത്തിന്റെ പേരിലാണ്  ഫൊക്കാന വേദിയില്‍ മാജിക് അവതരിപ്പിക്കുന്നത് എന്ന ആമുഖത്തോടെയാണ് അദ്ദേഹം മാജിക് അവതരിപ്പിച്ചത്.

വാക്കുകളെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടി തുടങ്ങിയ മാജിക്കില്‍ നിന്ന് അറിവിന്റെ വാതായനങ്ങള്‍ ഫൊക്കാന കണ്‍വന്‍ഷന് എത്തിയ പ്രതിനിധികള്‍ക്ക് മുന്‍പില്‍ തുറന്നിടുകയായിരുന്നു അദ്ദേഹം.
വാക്കിലാണ് എല്ലാം തുടങ്ങുന്നത്. സൃഷ്ടിയുടെ താക്കോലാണ് വാക്കുകള്‍ . ആദിയില്‍ വചനമുണ്ടായി എന്ന് ബൈബിള്‍ പറയുന്നു. എല്ലാം ഉണ്ടാവട്ടെ പറഞ്ഞപ്പോള്‍ എല്ലാം ഉണ്ടായി എന്ന് ഖുറാന്‍ പറയുന്നു. പ്രപഞ്ചത്തിന്റെ തുടക്കം ഓം കാരത്തില്‍ നിന്നാണെന്ന് ഹിന്ദുമതം പറയുന്നു. എല്ലാവരും പറയുന്നത് ഒന്നാണ്. വാക്കിലാണ് തുടക്കം.

ഒരു കുഞ്ഞു വാക്കു കൊണ്ട് നമ്മുടെ കുട്ടികളുടെ ആഴങ്ങളിലേക്ക് പോയി സാധ്യതകളുടെ ചെപ്പ് തുറക്കുവാന്‍ നമുക്ക് സാധിക്കും. അപ്പോള്‍ എന്തു പറയണം എന്ത് പറയരുത് എന്നുള്ളതാണ് ജീവിതത്തില്‍ പ്രധാനം. നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, എന്തെല്ലാമാണെന്ന് ചിന്തിക്കണം. നമ്മള്‍ പറഞ്ഞ വാക്കിന്റെ അടിമയും, പറയാത്ത വാക്കിന്റെ ഉടമയുമാണ്. മാതാപിതാക്കള്‍ മക്കളോട് സംസാരിക്കുമ്പോള്‍ എന്ത് സംസാരിക്കരുത് അതി പ്രധാനമാണ്. നമ്മള്‍ പറയുന്ന വാക്കിലൂടെ കുട്ടികളുടെ മനസിലേക്ക് പോസിറ്റീവായ ആശയങ്ങള്‍ നല്‍കുവാന്‍ കഴിയണം. നമ്മള്‍ പറയുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് മാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന വാക്കുകളാണോ എന്നതും പ്രധാനമാണ്.


വാക്കില്‍ തുടങ്ങി കഥകളിലൂടെ നമ്മുടെയൊക്കെ ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളുടെ വ്യാപ്തിയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗം സദസ്സ് നിശബ്ദമായി കേട്ടിരിക്കയും ആദരവോട്  എഴുനേറ്റ് നിന്ന്  കൈയ്യടികളോടെ ആണ്  സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കഥകള്‍ കേള്‍വിക്കാരെ മറ്റൊരുലോകത്തേക്ക്  എത്തിച്ചു.

ഇനിയുളള തന്റെ ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത് എന്ന്  ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. തനിക്ക് സ്റ്റേ്ജ് മിസ്സ് ചെയ്യുന്നുണ്ട്. മാജികിന് വേണ്ടിയുളള വിലപിടിപ്പുളള സാധനങ്ങളെല്ലാം കഴിഞ്ഞ അഞ്ചു  വര്‍ഷമായി പൊടി പിടിച്ച് കിടക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പുഴ വഴി മാറി ഒഴുകുന്നത് പോലെ ജീവിതം മാറുകയാണ്.

എഴാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി മാജിക് പഠിക്കുന്നത്. പത്താമത്തെ വയസ്സിലാണ് ആദ്യമായി മാജിക് അവതരിപ്പിക്കുന്നത്. പിന്നീടുളള 46  വര്‍ഷം മാജികില്‍ മാത്രമാണ് ശ്രദ്ധിച്ചത്. പുതിയ വിദ്യകള്‍ കണ്ടെത്താനും മറ്റുമുളള ശ്രമങ്ങളില്‍ ആയിരുന്നു. ഒരു ജാലവിദ്യയ്ക്കിടെയുണ്ടായ സംഭവമാണ് മാജിക് നിര്‍ത്താനുളള തീരുമാനത്തിന് പിന്നിലെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു

ഇനി ഈ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭിന്നശേഷിയുളള മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍ കേരളത്തിലുണ്ട് അത് പഴയ സെന്‍സസ്  പ്രകാരമാണ് . അതില്‍ ഒരു ഇരുനൂറില്‍ ലധികം കുട്ടികളെ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്നതില്‍  ഞാന്‍ സന്തോഷവാനാണ്.  അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഗവണ്‍മെന്റ്  എല്ലാ സഹായവും ചെയ്യുന്നുണ്ട് പക്ഷേ നമ്മുടെ ഇന്ത്യയില്‍ ഇങ്ങനെയുള്ള കുട്ടികള്‍ക്ക്  മാതാപിതാക്കള്‍  അല്ലാത്  മറ്റാരും ഇല്ല  അവരില്‍ ചിലരെയെങ്കിലും  ചേര്‍ത്ത് നിര്‍ത്താന്‍ കഴിഞ്ഞതില്‍  ഞാന്‍ വളരെ സന്തോഷിക്കുന്നു. ഇന്ന്  ഞാന്‍ സന്തോഷവാനാണ് എനിക്ക് ഇത്രയെങ്കിലും ചെയ്യാന്‍ കഴിയുന്നല്ലോ ? ഇന്ന് ഞാന്‍ സ്വപ്നം കാണുന്നു എന്റെ ആ ഇരുനൂറ് കുട്ടികളുടെ ഭാവിയാണ്.

സ്വപ്നം കാണാന്‍ കഴിയാത്ത ആ കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ സ്വപ്നം കാണുക, ആ സ്വപ്നം യാഥാര്‍ഥ്യമാക്കുക  എന്നതാണ് ആഗ്രഹിക്കുന്നത്. ഇനിയൊരു മാജികും ചെയ്യില്ല എന്നതല്ല തീരുമാനം. പ്രൊഫഷണല്‍ മാജിക് ഷോ ചെയ്യില്ല എന്നതാണ് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഞാനിപ്പോള്‍  ചെയ്യുന്നത് ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയുളള പ്രൊജക്ടാണ്. അതിലേക്ക് മുഴുവന്‍ ശ്രദ്ധയും കൊണ്ട് വരുവാന്‍ വേണ്ടിയാണു ഇത്. നൂറു  ശതമാനവും അതിലേക്ക് ഡെഡിക്കേറ്റ് ചെയ്യണം എന്റെ എല്ലാ സ്വത്തുക്കളും ഈ  പ്രോജക്ടിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന്  പക്ഷേ  ഇനിയും  പലരുടെയും  സഹായങ്ങള്‍ ഉണ്ടെകില്‍ മാത്രമേ മുന്നോട്ടുപോകുവാന്‍ കഴിയു ഗോപിനാഥ് മുതുകാട് പറഞ്ഞു.

  ഒരു  അസുലഭ നിമിഷമാണ് ഫൊക്കാന കണ്‍വന്‍ഷനിലെ മോട്ടിവേഷന്‍ സെമിനാറില്‍ കണ്ടത്. അദ്ദേഹത്തിന്റെ ഒരു മണിക്കൂറിലധികം നീണ്ടു നിന്ന പ്രസംഗം ഫൊക്കാന കണ്‍വന്‍ഷന്റെ നിറഞ്ഞ സംഭാവനയായിരുന്നു എന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് പറഞ്ഞു. ഗോപിനാഥ് മുതുകാടിനെ ഫൊക്കാനയ്ക്ക് ലഭിച്ചത് ഒരു നന്മയുടെ തണലായി ഫൊക്കാന കാണുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മാജിക്ക് പ്ലാനറ്റിന് വീണ്ടും സഹായഹസ്തമായി മാറുകയാണ് ഫൊക്കാനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

Join WhatsApp News
നിരീക്ഷകൻ 2023-04-02 19:42:19
മജീഷ്യൻ മുതുകാടിനു എന്തിനാണ് അമേരിക്കൻ മലയാളി പണം കൊടുക്കുന്നത്? ആഴ്ച തോറും ഇവിടെ കറങ്ങി നടന്നു പണം പിരിക്കുന്നു. ഇദ്ദേഹം മാത്രമാണോ കേരളത്തിൽ സേവന പ്രവർത്തനം നടത്തുന്നത്? ആകെ 100-ഓ 200 -ഓ പിള്ളേരെയാണ് സംരക്ഷിക്കുന്നത്. ആയിരക്കണക്കിന് പേരെ സംരക്ഷിക്കുന്ന ഷീബ അമീറിനെപ്പോലുള്ളവർ വേറെയുണ്ട്. അവരാരും ഇത് പോലെ വന്ന് പണം പിരിക്കുന്നില്ല. മുതുകാട്, ഫൈവ് സ്റ്റാർ സൗകര്യം ഒരുക്കുന്നു എന്നാണ് കേൾക്കുന്നത്. അതാണോ വേണ്ടത്? ഒരു കുട്ടിക്ക് ഒരു വർഷത്തേക്ക് 2000 ഡോളർ സ്‌പോൺസർഷിപ്പ് ചോദിക്കുന്നു. അതായത് 160,000 രൂപ. അത്രയും വേണോ ചെലവിന്? എന്തായാലും മറ്റു ചാരിറ്റികളെ അവഗണിച്ചു ഇദ്ദേഹത്തിന്റെ വാക് ചാതുരിയിൽ വീണ് ഒരു ചാരിറ്റിക്ക് മാത്രം പണം കൊടുക്കുന്നത് അമേരിക്കൻ മലയാളി അവസാനിപ്പിക്കണം.
നിരീക്ഷകൻ 2 2023-04-02 22:58:15
ഈ നിരീക്ഷകന്റെ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു. ഈ മുതുകാട് നല്ല ആകാര ഭംഗിയുള്ള, വാക്ക് ചാതുര്യമുള്ള ഒരു സൂത്രശാലി ആണോ എന്ന് എനിക്ക് സംശയമുണ്ട്. അയാളുടെ ആ മാന്ത്രികത്തിൽ മുങ്ങിയതിനാൽ അമേരിക്കയിലെ പോക്കാനാ ഫോമാ വേൾഡ് മലയാളി മറ്റു സംഘടനക്കാർ പള്ളിക്കാർ അമ്പലക്കാർ എല്ലാം പൊക്കിക്കൊണ്ട് നടക്കുന്നു. ഒത്തിരി ഒത്തിരി പിരിവുകൾ നടത്തുന്നു. ഇതിനെപ്പറ്റി ഒരു ഇൻവെസ്റ്റിഗേഷൻ, ഒരു ഓഡിറ്റിംഗ് ഒരു നിരീക്ഷണം നടത്തുന്നത് നല്ലതായിരിക്കും. എന്നെ വേണമെങ്കിൽ നിരീക്ഷകൻ രണ്ട് എന്ന് വിളിച്ചോളൂ.
Thomaskutty 2023-04-03 02:04:28
നിരീക്ഷകൻ 1 & 2 : വിവരക്കേടോ നിന്റെ പേര് . ഓട്ടിസം ബാധിച്ച രണ്ടു പേരുടെ കൂടെ ഒരു മണിക്കൂർ ചിലവഷിച്ച ശേഷം ഇമ്മാതിരി കമന്റുകൾ എഴുതുക..
നിരീക്ഷകൻ 2023-04-03 11:36:10
മുതുകാടിന്റെ സേവനത്തെ കുറച്ചു കാണുന്നില്ല. പക്ഷെ കേരളത്തിൽ 200 ഓട്ടിസം രോഗികൾ മാത്രമല്ലല്ലോ സഹായം ആവശ്യമുള്ളവർ. ഈ 200 പേർക്കായി ഫൈവ് സ്റ്റാർ സൗകര്യം ഒരുക്കാൻ അമേരിക്കയിൽ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തുന്നതിനെയാണ് എതിർക്കുന്നത്. അർഹമായ മറ്റു ചാരിറ്റിക്കൊന്നും ഒരു സഹായവും കിട്ടാത്ത സ്ഥിതി വരും. അത് പോലെ ഇദ്ദേഹം യാത്ര ചെയ്യുന്നത് ബിസിനസ് ക്ലാസ്സിലല്ലേ?
Thomaskutty 2023-04-03 12:06:16
നിരീക്ഷകന് ഒരു ചാരിറ്റി തുടങ്ങാം . യുസഫ് അലി പത്തനാപുരത്തെ ഗാന്ധി ഭവന് കോടി കണക്കിന് സംഭാവന ചെയ്‌തു . അത് മാത്രമേ കേരളത്തിൽ ഉള്ളോ ?. വല്ലതും ഉണ്ടെങ്കിൽ കൊടുക്കുക. ഇല്ലെങ്കിൽ chuppu reho !!!!
നിരീക്ഷകൻ 2023-04-03 16:18:54
യൂസഫലി കൊടുക്കുന്നത് സ്വന്തം പണമാണ് . ഇത് അമേരിക്കൻ മലയാളികളുടെ പണമാണ്. അത് അർഹമായ കരങ്ങളിൽ എത്തണമെന്ന് പറയുന്നത് അത്ര തെറ്റാണോ? 200 പേർക്ക് ഫൈവ് സ്റ്റാർ സൗകര്യം ആണോ ചാരിറ്റി? അത് മാത്രമല്ല, മറ്റു ചാരിറ്റികൾക്കൊന്നും പണം കിട്ടാത്ത അവസ്ഥയും വരും. അത് ശരിയല്ലല്ലോ. ഇതിനൊക്കെ ഒരു മറുപടി പറയൂ. അതിനു പറ്റില്ലെങ്കിൽ മിണ്ടാതിരിക്കുക
മറിയക്കുട്ടി തോമസ് 2023-04-03 17:12:03
നിരീക്ഷകൻമാരായ ഒന്നും രണ്ടും പറയുന്നതാണ് ശരി. ഈ തോമസ് കുട്ടി എന്ന അപരനാമത്തിൽ എഴുതുന്ന വ്യക്തി മുതുകാടിന്റെ ആരാധകനും മാസ്മരവലയത്തിലും പെട്ടുപോയി എന്നാണ് തോന്നുന്നത്. ഈ മുതുകാട് മന്ത്രജാലം എന്ന തൻറെ ജോലി ചെയ്തു മുൻപറഞ്ഞ രോഗികളെ പോറ്റട്ടെ. അല്ലാതെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തു അമേരിക്കൻ മലയാളികളായ നമ്മുടെ പോക്കറ്റ് അടിച്ച് വലിയ ആളു കളിക്കാതിരിക്കുന്നതാണ് നല്ലത്. മന്ത്രജാലം എന്ന് അറിയാവുന്ന ജോലി അയാൾ എന്തിനു ഉപേക്ഷിച്ചു? ജോലി ചെയ്യാൻ കഴിയില്ല. ചുമ്മാ പൂജാരികളുടെ മാതിരി, പ്രീസ്റ്റുകളുടെ മാതിരി വാചകമടിച്ച് പിരിവെടുത്ത് മറ്റുള്ളവരുടെ അധ്വാനത്തിലും വിയർപ്പിലും ജീവിക്കണം. അതിനെപ്പറ്റി ഒന്ന് അന്വേഷിക്കണമെന്ന് നിരീക്ഷകന്മാർ ആവശ്യപ്പെടുന്നുള്ളൂ. അതിനാൽ എൻറെ തോമസ് കുട്ടി ചുമ്മാ അടങ്ങിയിരി. തോമസുകുട്ടി എൻറെ ഭർത്താവ് തോമസ് കുട്ടി തന്നെയാണോ എന്ന് എനിക്കൊരു സംശയം ഉണ്ട്. കാരണം വീട്ടിലിരുന്ന് മുതുകാടിന് പൊക്കി പറയുന്നത് ഞാൻ കേട്ടു. . ഒരിക്കൽ മുതുകാടിനെ വീട്ടിൽ കൊണ്ടുവരികയും ചെയ്തിരുന്നു. പിരിവുകാരെ അകറ്റി നിർത്തുക. ഇപ്പോഴത്തെ നിലയിൽ അർഹിക്കുന്നവർക്ക് നിങ്ങൾ നേരിട്ട് സഹായം നൽകുക. അതാണ് ബുദ്ധി.
Thomaskutty 2023-04-04 00:14:21
എന്റെ മറിയക്കുട്ടി, ഇത്രയും നാൾ കൂടെ താമസിച്ചിട്ടും എന്നെ അറിയാതെ പോയല്ലോ. !!!!. ഒരു നിരീക്ഷകൻ വേണ്ടി വന്നു തിരിച്ചറിയാൻ . ആര് നല്ല കാര്യങ്ങൾ ചെയ്താലും ഞാൻ സപ്പോർട്ട് ചെയ്‌യും . ഞാൻ മുതുകാടിനു കാശു കൊടുത്തിട്ടുമില്ല, ഇനി കൊടുക്കാൻ ഉദ്ദേശവും ഇല്ല.
മറിയക്കുട്ടി തോമസ് 2023-04-04 03:02:15
അങ്ങനെ വഴിക്ക് വാ തോമസൂട്ടി. ഞാൻ രണ്ടു ജോലി ചെയ്തു ഉണ്ടാക്കുന്ന കാശാണ് . അത് കണ്ട മുതുകാടന്മാർക്കും, മറ്റും സുഖിക്കാനും, ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യാനും ഞാൻ തരുന്ന പ്രശ്നം ഇല്ല. തോമസൂട്ടി ഒരു ജോലിയും ചെയ്യാതെ വീട്ടിലെ ബേസ്മെന്റിൽ കുത്തിയിരുന്ന് സദാ കള്ളുകുടിയും പിന്നെ പൊതുപ്രവർത്തനം, പോക്കാന് ഫോമ വേൾഡ് മലയാളി പള്ളിക്കമ്മിറ്റി, ദാനധർമ്മം, ആളുകളി ഞാൻ ആകെ മടുത്തു. . ഇനിമുതൽ നമുക്ക് ജോയിൻറ് അക്കൗണ്ട് വേണ്ട. സിംഗിൾ അക്കൗണ്ട് മതി. വല്ലതും ഉണ്ടാക്കി മുതുകാട് കൊടുക്കുമോ എന്തു വേണമെങ്കിലും ചെയ്തോ?
Thomaskutty 2023-04-05 01:05:51
മറിയക്കുട്ടി, നമ്മുടെ വീടിനു ബേസ്‌മെന്റ് ഇല്ല എന്ന് പോലും ഓർമയില്ലേ. എന്ത് ചെയ്യാനാ . പ്രായം കൂടി പോയതുകൊണ്ടാണ് .ഞാൻ വാങ്ങിച്ചു തന്ന Pravajan ഇപ്പോൾ കഴിക്കുന്നില്ലേ . പിന്നെ , പൊതുപ്രവർത്തനം പണ്ടേ ഇല്ല, വല്ലപ്പോഴും രണ്ടെണ്ണം അടിക്കും മറിയക്കുട്ടി അറിയാതെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക