Image

ചിരിയുടെ പ്രകാശംപരത്തി ഫൊക്കാനാ വേദിയില്‍ 'ചിരിയരങ്ങ്'

Published on 11 July, 2022
ചിരിയുടെ പ്രകാശംപരത്തി ഫൊക്കാനാ വേദിയില്‍ 'ചിരിയരങ്ങ്'

ഫൊക്കാന വേദികളിലെ പരിപാടികളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിക്കൊണ്ട്, പ്രശസ്ത ഹാസ്യ സാഹിത്യകാരന്‍ രാജു മൈലപ്ര നയിച്ച 'ചിരിചരങ്ങ്' നിറഞ്ഞ സദസില്‍ പൊട്ടിച്ചിരിയുടെ അലമാലകള്‍ ഉയര്‍ത്തി. 

ബഹുമാനപ്പെട്ട രാജ്യസഭാ മെമ്പര്‍ ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇത്തവണ പൂര്‍ണമായും അമേരിക്കന്‍ മലയാളികളാണ് പങ്കെടുത്തത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കാതെ നര്‍മ്മത്തിന്റെ നുറുങ്ങുകള്‍ വാരിവിതറി, സദസ്യരെ തുടക്കം മുതല്‍ ഒടുക്കംവരെ പിടിച്ചിരുത്താന്‍ അവതാരകര്‍ക്ക് കഴിഞ്ഞു. 

ജോസ് കാടാപുറം, ഫിലിപ്പോസ് ഫിലിപ്പ്, മുരളി ജെ. നായര്‍, അപ്പുക്കുട്ടന്‍ പിള്ള, മത്തായി ചാക്കോ തുടങ്ങിയവരോടൊപ്പം ഡിട്രോയിറ്റില്‍ നിന്നുള്ള ശ്രീമതി അന്നമ്മ മാത്യൂസും പങ്കെടുത്തു. 

ജെയ്ബു കുളങ്ങരയും, തോമസ് തോമസുമായിരുന്നു ചിരിയരങ്ങിന്റെ കോര്‍ഡിനേറ്റേഴ്‌സ്. നല്ലൊരു പരിപാടി സമയബന്ധിതമായി അവതരിപ്പിച്ചതിന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് നന്ദി രേഖപ്പെടുത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക