ബാബു സ്റ്റീഫൻ വന്നു, കണ്ടു, കീഴടക്കി:  ജോൺ ബ്രിട്ടാസ് എം.പി 

Published on 11 July, 2022
ബാബു സ്റ്റീഫൻ വന്നു, കണ്ടു, കീഴടക്കി:  ജോൺ ബ്രിട്ടാസ് എം.പി 

ഒർലാന്റോ: പുതിയൊരു ലീഡർഷിപ്പ് ഫൊക്കാനക്ക് ലഭിച്ചിരിക്കുകയാണ് . എന്റെ സ്നേഹിതൻ ബാബു സ്റ്റീഫൻ. ബാബു സ്റ്റീഫനെക്കുറിച്ചു പറയുമ്പോൾ മലയാളത്തിലെ ഒരു സിനിമയുടെ ടൈറ്റിലാണ് എനിക്ക് ഓര്മ വരുന്നത് . വന്നു കണ്ടു കീഴടക്കി . മിന്നൽ പോലെയാണ് ബാബു സ്റ്റീഫൻ ഫൊക്കാനയിലേക്ക് വന്നത് അദ്ദേഹം ഫൊക്കാനയുടെ നേതൃ പദവിയിലേക്ക് ഉയർന്നു ഇത് വരെ ഫൊക്കാനയുടെ നേതൃനിര ആർജിച്ച വിജയത്തിന്റെ തലത്തെ പുതിയൊരു പന്ഥാവിലേക്ക് നയിക്കാൻ ശേഷിയുള്ള ഒരു വ്യക്തിയുടെ കൈകളിലാണ് നിങ്ങൾ ഇതിന്റെ നേതൃത്വം ഏൽപ്പിച്ചിരിക്കുന്നത് . 

രണ്ടു ദൗത്യങ്ങളാണ് ഒരു പക്ഷെ ഫൊക്കാനക്ക് അനുഷ്‌ഠിക്കാൻ ഉള്ളത്  ഒന്ന്കേരളവുമായി അമേരിക്കൻ മലയാളികളെ വിളക്കി ചേർക്കൽ. ഇന്ന് നല്ല മലയാളം കേൾക്കണമെങ്കിൽ അമേരിക്കയിൽ വരേണ്ട ഒരു ഗതികേടാണ് ഞങ്ങൾക്ക് ഉള്ളത്. അത് പോലെ മലയാളത്തനിമയുള്ള കലാരൂപങ്ങൾ കാണണമെങ്കിൽ ഇവിടെ വരണം .ഞങ്ങൾ അവിടെ ഡപ്പാം കൂത്ത് ചെയുമ്പോൾ ഇവിടെയാണ് യഥാർത്ഥത്തിൽ മലയാളത്തിന്റെ ക്ലാസിക്കൽ കലകൾ പൂത്തു വിരിയുന്നത് .

ഇവിടെ ആഘോഷത്തിന്റെ ത്തിമിർപ്പായി അതിന് കൊടിയിറങ്ങുകയാണ് .ഒരു പക്ഷെ നമ്മുടെ ലീഡർഷിപ്പിനെ പറ്റി ഒക്കെ പറയുമ്പോൾ ലീഡർഷിപ്പ് എന്ന പറഞ്ഞാൽ ഇറ്റ്സ് നോട്ട് എ പൊസിഷൻ ഇറ്റ്സ് ആക്ഷൻ ഒരു പദവിയല്ല ഒരു കർമ്മമാണ് എന്ന് പറയുന്ന നിമിഷങ്ങളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് .

ജോർജിയുടെയും സജി മോന്റെയും നേതൃത്വത്തിൽ ഫൊക്കാനയുടെ നേതൃനിര എണ്ണയിട്ട യന്ത്രം പോലെയാണ് കഴിഞ്ഞ മൂന്നു ദിവസം പ്രവർത്തിച്ചത് . കൂട്ടായ്മയുടെ ഒരു ചിത്രം . ഒരു കാര്യം എനിക്ക് അറിയാം. നിങ്ങൾ ഇവിടെ താമസിച്ചു കൊണ്ട് യഥാരഥത്തിൽ കേരളത്തിലാണ് നിങ്ങൾ ജീവിക്കുന്നത് . കേരളത്തിൽ ജീവിക്കുന്ന ഞങ്ങളെക്കാൾ കൂടുതൽ കേരളത്തെ നെഞ്ചിലേറ്റുന്നവരാണ് ഇവിടെ ഇരിക്കുന്ന ഓരോ അമേരിക്കൻ മലയാളിയും . 

രണ്ട് അമേരിക്കൻ സമൂഹത്തിലേക്ക് മലയാളികളെ സന്നിവേശിപ്പിക്കുക അങ്ങനെ രണ്ടു ദൗത്യങ്ങളാണ് ഫൊക്കാനക്ക് ഉള്ളത് .ഒരു പക്ഷെ അമേരിക്കൻ സാമൂഹിക രാഷ്ട്രീയ രംഗത്ത് ആനി പോളിനെ  പോലുള്ള ഒരു പാട് പ്രതിഭകളെ സൃഷ്ടിക്കാൻ ഫൊക്കാനക്ക് കഴിയട്ടെ എന്ന ഞാൻ ആശംസിക്കുന്നു . എന്തായാലും ഫൊക്കാനയുടെ വളർച്ചയുടെ മറ്റൊരു പടവ്  കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകുമെന്നും അതിന് സാക്ഷ്യം വഹിക്കുവാൻ ഞങ്ങൾക്ക് ഇവിടെ വരാൻ ഉള്ള ഒരു ഭാഗ്യം ലഭിക്കുമെന്നുള്ള പ്രതീക്ഷയോടെ ഒരിക്കൽ കൂടെ ഈ സായാഹ്നത്തിൽ ഫൊക്കാനക്കും എന്റെ സഹോദരി  സഹോദരന്മാർക്കും എല്ലാ വിധ ആശംസകളും നേർന്ന് കൊണ്ട് പിൻവാങ്ങുന്നു .  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക