ഫൊക്കാന കൺവൻഷനിൽ ഫോമാക്കാർ; 'എസ്' എവിടെ പോയി? 

Published on 12 July, 2022
ഫൊക്കാന കൺവൻഷനിൽ ഫോമാക്കാർ; 'എസ്' എവിടെ പോയി? 

read more fokana news: https://emalayalee.com/fokana

ഫൊക്കാന കൺവൻഷനിൽ ഒട്ടേറെ ഫോമാക്കാരെ കണ്ടു. നല്ലകാര്യം.

ഇതിനെ രണ്ട് രീതിയിൽ വ്യാഖ്യാനിക്കാം. സംഘടനകൾ തമ്മിലുള്ള ഭിന്നത ഇല്ലാതാകുകയും  കൂടുതൽ ഐക്യം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സൂചന എന്നതാണ് ഒന്ന്.
രണ്ടാമത്തേത്, സംഘടനകൾ തമ്മിൽ വ്യത്യാസം   ഇല്ലെങ്കിൽ പിന്നെ രണ്ട് സംഘടന എന്തിനെന്ന ചോദ്യമാണ്. എന്തായാലും ഇക്കാര്യം  ചിന്തിക്കേണ്ട വിഷയമായിരിക്കുന്നു.

xxxxxx 

പെര്‍ഫെക്ട് ഈസ് സപ്പോസ്‌ഡ്‌  ടു ബി പെര്‍ഫെക്ട്

ഫൊക്കാന- ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക.
മേല്‍പ്പറഞ്ഞത് തന്നെയല്ലേ പേര്?

ഈയിടെ ഫൊക്കാനോ (ഭാരവാഹികള്‍ പോലും) ഇങ്ങനെ പറയുന്നത് കേട്ടു- ഈശ്വരോ രക്ഷതൂ! 

അതുംപോരാഞ്ഞ് മെയിന്‍ സ്റ്റേജിലെ എല്‍.ഇ.ഡി സിസ്റ്റത്തില്‍ തെളിഞ്ഞുവന്ന 3 ലോഗോകളില്‍ മൂന്നിലും എഴുതിയിരുന്നത്  Federation of Kerala Association in North America എന്നാണ്. ഇതിലെന്താണിത്ര തെറ്റ് എന്നു തോന്നുന്നവരോട് ഒരു ലോഗോയിലെ അസോസിയേഷന്‍സ്  എന്നതിലെ "S' എവിടെപ്പോയി എന്നതാണ് ചോദ്യം. 

എല്ലാ അസോസിയേഷനുകളും കൂടിയാൽ 'S' നു എന്താണ് കുഴപ്പം?

അതും പോരാഞ്ഞ് ഞായറാഴ്ച 24 ന്യുസിലെ ക്രിസ്റ്റിന ചെറിയാൻ പറഞ്ഞത് കേരള അസോസിയേഷൻസ് OF നോർത്ത് അമേരിക്ക എന്നാണ്. എല്ലാറ്റിനും ഒരു  ഐക്യം വേണ്ടേ? വ്യാകരണത്തിന്റെ കാര്യം പോകട്ടെ. 

ഇതിലൊക്കെ എന്താണിത്ര മോശം പരാമര്‍ശം എന്നു ചോദിക്കുന്നവരോട് ഒരൊറ്റ ഉത്തരമേ ബാക്കിയൂള്ളൂ. മില്യന്‍ കണക്കിന് ഡോളര്‍ ചെലവാക്കി നടത്തുന്ന ഇത്തരം 'മാമാങ്കങ്ങളില്‍'  ഇങ്ങനെയുള്ള ചില തല്ലുകൊള്ളിത്തരങ്ങള്‍ എഴുന്നെള്ളിക്കാന്‍ പാടില്ല. 

പെര്‍ഫെക്ട് ഈസ് സപ്പോസ്‌ഡ്‌  ടു ബി പെര്‍ഫെക്ട്.

Bruce Lee 2022-07-15 01:59:05
ചുമ്മ ഫ്രാഡ്. രണ്ടു വള്ളത്തിൽ കാലൂന്നുന്ന നപുംസകം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക