ഇറ്റലിയില്‍ ദാരിദ്യ്രം വര്‍ധിച്ചു

Published on 12 July, 2022
 ഇറ്റലിയില്‍ ദാരിദ്യ്രം വര്‍ധിച്ചു

 

റോം: സന്പന്നതയെന്നു കൊട്ടിഘോഷിക്കുന്ന ഇറ്റലിയില്‍ ദാരിദ്യ്രം വര്‍ധിച്ചു. ദാരിദ്യ്രത്തില്‍ കഴിയുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 5.6 ദശലക്ഷമായെന്ന് ദേശീയ സ്ഥിതിവിവരക്കണക്ക് ഏജന്‍സിറിപ്പോര്‍ട്ട്‌ചെയ്തു. ഇത് നിലവിലെ ജനസംഖ്യയുടെ 9.4 ശതമാനത്തോളം വരും. 2005 ല്‍ 1.9 ദശലക്ഷമായിരുന്ന ദരിദ്രരുടെ എണ്ണം ഇപ്പോള്‍ മൂന്നിരട്ടിയായി വര്‍ധിച്ചിച്ചിട്ടുണ്ട്.


അതേസമയം 18 നും 34 നും ഇടയില്‍ പ്രായമുള്ള ദരിദ്രരുടെ അനുപാതം ഏകദേശം നാലിരട്ടിയായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്, 2005 ല്‍ 3.1 ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷം 11.1 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ രാജ്യത്തെ പ്രായപൂര്‍ത്തിയാകാത്തവരുടെ പൂവര്‍ട്ടി അനുപാതം 2005ല്‍ 3.9% ആയിരുന്നത് 2021ല്‍ 14.2% ആയി ഉയര്‍ന്നതും ശ്രദ്ധേയമായി.

ജോസ് കുമ്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക