റോബോട്ടിക് എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് നേടി ഇറ്റലിയിലെ മലയാളി ഇരട്ടസഹോദരങ്ങള്‍

Published on 12 July, 2022
 റോബോട്ടിക് എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് നേടി ഇറ്റലിയിലെ മലയാളി ഇരട്ടസഹോദരങ്ങള്‍

റോം: ഇരട്ടകളായി ഭൂമിയില്‍ പിറന്ന് ജീവിതത്തിലെ എല്ലാ തലങ്ങളിലും മികവു കാട്ടി പ്രവാസി മലയാളികളുടെ ആഗോള പ്രശംസ പിടിച്ചു പറ്റുകയാണ് ഇറ്റലിയിലെ അര്‍ത്തുങ്കല്‍ സ്വദേശികളായ പൊള്ളയില്‍ ജോര്‍ജും(ഉണ്ണി), മാത്യുവും(തന്പി).

ഇറ്റലിയിലെ പ്രശസ്തമായ പീസ സര്‍വകലാശാലയില്‍ നിന്ന് റോബോട്ടിക് എന്‍ജിനീയറിംഗിലാണ് ജോര്‍ജും, മാത്യുവും ഡോക്ടറേറ്റ് നേടിയത്. അര്‍ത്തുങ്കല്‍, പൊള്ളയില്‍ ജോസിന്റെയും മാര്‍ഗരറ്റിന്റെയും മക്കളാണ് ഈ അപൂര്‍വ ഇരട്ടസഹോദരങ്ങള്‍.

 
സ്‌കൂള്‍ വിദ്യാഭ്യാസവും, ബിരുദവും ബിരുദാനന്തര പഠനങ്ങളുമെല്ലാം, ഇറ്റലിയില്‍ തന്നെ പൂര്‍ത്തിയാക്കി ഏറ്റവും മികച്ച സ്‌കോറിലാണ് ഇവര്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയത് v (Highest Distinction). ഇറ്റലിയിലെ പ്രാത്തോയിലാണ് ഇവര്‍ താമസിക്കുന്നത്.
ജോസ് കുമ്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക