Image

ഷോര്‍ട്ട് ഫിലിം, 'നാലാം പ്രമാണം' റിലീസ് ചെയ്തു

Published on 12 July, 2022
ഷോര്‍ട്ട് ഫിലിം, 'നാലാം പ്രമാണം' റിലീസ് ചെയ്തു



വിയന്ന: മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയില്‍ പലയിടങ്ങളിലും പ്രായമായ മാതാപിതാക്കളുടെ സ്ഥാനം പുറത്താവുന്നു. അതുകൊണ്ടുതന്നെ വൃദ്ധസദനങ്ങളുടെ എണ്ണവും ഇന്ന് ക്രമാതീതമായി വര്‍ധിച്ചുവരുന്നു. മെച്ചപ്പെട്ട സംയുക്ത കുടുംബങ്ങളെ ന്യൂക്ലിയര്‍ ഫാമിലിയായി മാറ്റുന്‌പോള്‍ പലരും തന്റെ ധാര്‍മിക മൂല്യം മറക്കുന്നു. പ്രായമായ മാതാപിതാക്കള്‍ പുറത്താകുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് മാത്രമാണ് നിരുപാധികമായി മക്കളെ സ്‌നേഹിക്കുവാന്‍ കഴിയുന്നതെന്ന് പലരും അറിയാതെ പോകുന്നു.


മാതാപിതാക്കളുടെ സുഖ സൗകര്യത്തിനായി ചിലര്‍ ഹോംനഴ്‌സ് പോലുള്ളവരുടെ സഹായം തേടുന്‌പോള്‍ സ്വന്തം സുഖത്തിനുവേണ്ടി മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുവാന്‍ മടിയില്ലാത്ത ഇളം തലമുറക്കാരുടെ എണ്ണവും ഇന്ന് വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു കുടുംബത്തെയാണ് 'നാലാം പ്രമാണം' എന്ന തന്റെ ഏഴാമത്തെ ഷോര്‍ട്ട് ഫിലിമിലൂടെ മോനിച്ചന്‍ കളപ്പുരയ്ക്കല്‍ വരച്ചുകാട്ടുന്നത്. തിരികള്‍, കട്ടുറുന്പിന്റെ സ്വര്‍ഗം, തൂവല്‍ തുടങ്ങിയവയാണ് മുന്പ് റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിമുകള്‍.

 
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മെയ് മാസം നടന്ന കേളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മൂന്നാം സ്ഥാനം നേടിയ 'നാലാം പ്രമാണ' ത്തിന്റെ കഥ, തിരക്കഥ, കാമറ, സംവിധാനം ഇവയെല്ലാം നിര്‍വഹിച്ചിരിക്കുന്നത് മോനിച്ചന്‍ തന്നെയാണ്. 

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക