Image

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ നേതൃത്വത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

Published on 12 July, 2022
 മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ നേതൃത്വത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

 

മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ(MAV)യുടെ നേതൃത്വത്തില്‍ എംഎവി കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. ജൂലൈ 16 ശനിയാഴ്ച രാവിലെ 8 മുതല്‍ 4 വരെ മെല്‍ബണിലെ സൗത്ത് ഈസ്റ്റ് സബര്‍ബായ Clyde North þÂ Sports Arena AU -ല്‍ വച്ചാണ് നടത്തപ്പെടുന്നത്. മൂന്നു വിഭാഗത്തിലുള്ള മത്സരങ്ങളാണ് ഈ ടൂര്‍ണമെന്റിലുള്ളത്. വിജയികള്‍ക്ക് ഡബിള്‍സ് വിഭാഗത്തില്‍ 500 ഡോളറും ട്രോഫിയും റണ്ണേഴ്‌സ് അപ്പിനു 300 ഡോളറും ട്രോഫിയും സിംഗിള്‍സ് വിഭാഗത്തിന് യഥാക്രമം 250 ഡോളറും ട്രോഫിയും റണ്ണേഴ്‌സപ്പിനു 200 ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും.


മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 28 ഞായറാഴ്ച Springvale ടൗണ്‍ ഹാളില്‍ വച്ചു സമ്മാനദാനം നടത്തപ്പെടും. സ്‌പോര്‍ട്‌സ് പ്രേമികളായ എല്ലാവരെയും ബാഡ്മിന്റണ്‍ടൂര്‍ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നതായും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായും മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയഭാരവാഹികള്‍ അറിയിച്ചു.

MAV ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത് സിഡ്‌നി ആസ്ഥാനമായുള്ള NFinity Financials ആണ്.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക