രാധാകൃഷ്ണന് കേളി യാത്രയയപ്പു നല്‍കി

Published on 12 July, 2022
 രാധാകൃഷ്ണന് കേളി യാത്രയയപ്പു നല്‍കി

 

റിയാദ് : കേളി കലാസാംസ്‌കാരിക വേദി റൗദ ഏരിയ രക്ഷാധികാരി കമ്മറ്റിയംഗവും ഏരിയാ കമ്മറ്റിയംഗവുമായ രാധാകൃഷ്ണന് റൗദ രക്ഷാധികാരി കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.


കോഴിക്കോട് ഫാറൂഖ് സ്വദേശിയായ രാധാകൃഷ്ണന്‍ കഴിഞ്ഞ 30 വര്‍ഷമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ തയ്യല്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കേളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥതയോടെ ഇടപെടുന്ന രാധാകൃഷ്ണന്‍ മികച്ച ഒരു സംഘാടകന്‍ കൂടിയാണ്. റൗദയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ രക്ഷാധികാരി കമ്മറ്റിയംഗം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി കമ്മറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ ബിജി തോമസ് സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി കമ്മറ്റിയംഗം ഗീവര്‍ഗീസ്, ഏരിയ ക്ഷാധികാരി സെക്രട്ടറി സുരേഷ് ലാല്‍, കേന്ദ്രക്കമ്മറ്റിയംഗം സുനില്‍ സുകുമാരന്‍, റൗദ രക്ഷാധികാരി കമ്മറ്റിയംഗങ്ങളായ സജാദ്, ഷാജി കെ.കെ, റൗദ ഏരിയാ കമ്മറ്റിയംഗങ്ങളായ രണന്‍ കമലന്‍, അലി കുറ്റ്യാടി, കൃഷ്ണകുമാര്‍, യുണിറ്റ് അംഗങ്ങളായ സുരേഷ് ബാബു, ചന്ദ്രന്‍, ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രക്ഷാധികാരി കമ്മറ്റിയുടെ ഉപഹാരം രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ സുരേഷ് ലാലും, ഏരിയയുടെ ഉപഹാരം ഏരിയാ സെക്രട്ടറി ബിജി തോമസും, യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് ജോയിന്റ് സെക്രട്ടറി അലി കുറ്റ്യാടിയും നല്‍കി. യാത്രയയപ്പു ചടങ്ങിന് രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക