അനുശ്രീക്കെന്താ കൊമ്പുണ്ടോ? (കൊച്ചാപ്പി റീ ലോഡഡ്)

Published on 13 July, 2022
അനുശ്രീക്കെന്താ കൊമ്പുണ്ടോ? (കൊച്ചാപ്പി റീ ലോഡഡ്)

READ MORE: https://emalayalee.com/fokana

ഫൊക്കാന കൺവൻഷനിൽ അനുശ്രീയുടെ ഡാന്‍സ് ജൂലൈ 9 ശനിയാഴ്ച വൈകുന്നേരമാണ് ക്രമീകരിച്ചിരുന്നത്. രാത്രി 10.10-ന് അറിയിപ്പ് വന്നു. അനുശ്രീ വരുന്നു. 10.12-ന് വന്നു. ഉടന്‍ ഡാന്‍സും തുടങ്ങി.

'പുന്നമടക്കായലില്‍' തുടങ്ങി അടുത്ത ഗാനത്തിലേക്ക് കടക്കുമ്പോള്‍ രംഗം പാളി. അനുശ്രീ അകത്തേക്ക്. ഒപ്പം അറിയിപ്പും 'മ്യൂസിക്കിന്റെ സ്പീഡ് ഒന്നു കുറച്ചിടാമോ?'
ഓകെ. കുറച്ചിട്ടു.
പിന്നെയും സ്പീഡ് തന്നെ പ്രശ്‌നം.
10.16: മൂന്നാമത് സ്പീഡ് വീണ്ടും കുറച്ചിട്ടു. പിന്നെയൊരു പോക്കായിരുന്നു. 'ദേവന്തി പൂവുംകൊണ്ട'്, 'പൊടി പാറണ നേരാേണേ', 'ചെക്കനും പെണ്ണിനും' തുടങ്ങിയ പാട്ടുകള്‍. 10.20-ന് എല്ലാം കഴിഞ്ഞു. ടോട്ടല്‍ 4 മിനിറ്റ്.

അനുശ്രീയുടെ രണ്ടാമത്തെ ഡാന്‍സ് 10.44-ന് തുടങ്ങി. 10.49-ന് അവസാനിച്ചു. ടോട്ടല്‍ 5 മിനിറ്റ്. 'സ്വാമി' തുടങ്ങി 'ചെല്ലമ്മ- ചെല്ലമ്മ'യില്‍ അവസാനിച്ചു.
അനുശ്രീ ഒഴികെ ബാക്കി എല്ലാവരും കോസ്റ്റ്യും മാറി. അനുശ്രീക്ക് ഡാന്‍സ് ഒന്നിനും രണ്ടിനും ഒരേ കോസ്റ്റ്യും. ബാക്കി ആറ് കുട്ടികളും രണ്ട് ഡാൻസുകളിലും ഡ്രസ് മാറി. എഗെയ്ന്‍ ടോട്ടല്‍ 9 മിനിറ്റ്.

പ്രശ്‌നമെന്തെന്ന് ചോദിച്ചാല്‍ ഒട്ടേറെ   ഡോളര്‍ മുടക്കി അനുശ്രീയെപ്പോലെയുള്ള ഒരു ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരുമ്പോള്‍ ഇത് മതിയോ? അതോ അമേരിക്കൻ മലയാളിക്ക് ഇത്ര മതിയെന്നോ?

അനുശ്രീ വരുന്നേ, അനുശ്രീ വരുന്നേ എന്നു വീരവാദം മുഴക്കിയിരുന്നവരൊക്കെ എന്തിയേ? ഒന്നുകില്‍  കലാകാരന്മാർ   അവരുടെ മുറിക്കുള്ളില്‍ ഇരിക്കാതെ - അനങ്ങാപ്പാറ നയം മാറ്റിവച്ച് മറ്റ് പരിപാടികളില്‍ പങ്കെടുക്കണം. അല്ലെങ്കില്‍ 9 മിനിറ്റ് എന്നുള്ളത് കൂടുതലാക്കണം. ഇതല്ലാതെ വേറെ ഏതെങ്കിലും പരിപാടിയില്‍ അനുശ്രീ പങ്കെടുത്തോ?

അതെങ്ങിനെയാ, ഒരൊറ്റ കോസ്റ്റ്യും കൊണ്ടുവന്ന് - അതും സാദാ ആയ ഒരു കോസ്റ്റ്യും, കൊണ്ടുവന്ന് സ്പീഡ് കുറയ്ക്കണമെന്നും പറഞ്ഞ് വാക്കൗട്ട് നടത്തി അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ കൺസോളിലിരിക്കുന്നവരുടെ ചുമലില്‍ ചാര്‍ത്തിയ ഒരു ആര്‍ട്ടിസ്റ്റിനു എത്ര ഡോളര്‍ കൊടുത്തു എന്നുള്ളത് കൂടെ ഒന്നു പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍- ഈ 9 മിനിറ്റിന്റെ കാഠിന്യം എത്രയാണെന്നറിയാമായിരുന്നു, ഹേ!. ടിക്കറ്റ് ചാര്‍ജ് കൂടി കൂട്ടിവേണം കണക്ക് പറയുവാന്‍.

ടെക്‌സസില്‍ വേരുകളുള്ള അക്കാദമിയില്‍ നിന്നോ, ന്യൂജേഴ്‌സിയില്‍ ഉള്ള എത്രയോ അധികം ഗുരുക്കന്മാരുടെ ട്രെയിനിംഗ് ക്ലാസുകളില്‍ നിന്നോ ഒരു കുട്ടിയെ കൊണ്ടുവന്നിരുന്നെങ്കില്‍ ഇതിലും കേമമായാനേ. അതെങ്ങിനാ, അവര്‍ സിനിമാതാരങ്ങളല്ലല്ലോ?

തലേന്ന് പാരീസ് ലക്ഷ്മിയുടെ ഡാന്‍സ് വേദിയിലും സമാനമായ സംഗതികള്‍ ഉണ്ടായി. മൊത്തം രണ്ട് ഡാന്‍സുകള്‍ക്കുമായി 10 മിനിറ്റ്. രണ്ട് ഡാന്‍സിനും രണ്ട് കോസ്റ്റ്യും! നന്നായി...പക്ഷെ, എഗെയ്ന്‍ ഇതിനും അമേരിക്കയില്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ വേണ്ട, കുട്ടികള്‍ക്ക് ഡാന്‍സ് പറഞ്ഞുകൊടുക്കുന്നവര്‍ എത്രയോ പേരുണ്ടിവിടെ.

പ്രശ്‌നം എന്താണെന്ന് ചോദിച്ചാല്‍ സിനിമാതാരങ്ങളെന്നും പറഞ്ഞ് വരുന്നവര്‍ തന്നെ കാരണം. അവര്‍ സിനിമാക്കാരായിപ്പോയില്ലേ? അമേരിക്കയുടെ മറ്റ് സ്റ്റേറ്റുകളില്‍ നിന്നും ഇമ്മട്ടിലുള്ള ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവന്നാല്‍ കാണികളെ ആകര്‍ഷിക്കാമെന്നായിരിക്കാം വിചാരം.
ആ കാലമൊക്കെ എന്നെ കഴിഞ്ഞു.

പിന്നെയൊരാളാണ് ദിനേശ് പണിക്കര്‍. ഒരു മീറ്റിംഗിലോ മറ്റോ പ്രസംഗിച്ചതായി കേട്ടു. - ഫോട്ടോ കണ്ടു. ഉദ്ഘാടന സമ്മേളനത്തിലോ, സമാപന സമ്മേളനത്തിലോ, കലാപരിപാടികളിലോ ഒന്നും കണ്ടില്ല. എത്ര ഡോളര്‍ കൊടുത്തു എന്നറിയാന്‍ താത്പര്യമുള്ളതുകൊണ്ട് ചോദിക്കുകയാണ്. മറ്റൊന്നും തോന്നരുത്, കേട്ടോ. 30 വര്‍ഷം മുമ്പത്തെ 'കിരീടം' സിനിമയുടെ നിര്‍മ്മാതാവ് ആണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല.

കൊമ്പുള്ളവര്‍ എത്രെയെന്നതാണ് ചോദ്യം. മമ്മൂക്കയ്ക്കും ലാലേട്ടനും ഒക്കെ കൊമ്പുകള്‍ കോടികള്‍ കടക്കും. ഇവിടെ നമ്മളെത്ര കൊടുക്കും എന്നതും പരിഗണിക്കേണ്ടതല്ലേ?

മാർട്ടിൻ മത്തായി 2022-07-13 17:03:00
നാട്ടിലെ സിനിമാ താരങ്ങളെയും, രാഷ്ട്രീയ നേതാക്കളെയും, സ്വാമിമാരെയും മെത്രാന്മാരെയും, സ്ഥിരം ലെജിസ്ലേറ്റർമാരെയും തോളിലേറ്റി പൂജിക്കുന്ന ഒരു പതിവ് ഇവിടുത്തെ മലയാളിക്കുണ്ടല്ലോ. എന്നാ പറയാനാ ജാത്യാലുള്ളത് തൂത്താൽ പോകുമോ? ജോസ് കെ മാണിയും ഭാര്യയും, പിന്നെ ബ്രിട്ടാസും ഒക്കെ വന്നു, അവരൊന്നും പുതിയതായി ഒന്നും പറഞ്ഞില്ലല്ലോ. പരസ്പരം എല്ലാവരും അന്യോന്യം ചൊറിഞ്ഞ് പുകഴ്ത്തി സംസാരിച്ചു അത്രതന്നെ. ഇവരൊക്കെ പാർലമെൻറിൽ പോയി ചുമ്മാ ഉത്തരംമുട്ടി ചൊറി കുത്തിയിരിക്കുന്നവരല്ലേ? ചുമ്മാ നമ്മുടെ മുമ്പിൽ വന്നു വിലസും. സ്വന്തം അപ്പനെ അധിക്ഷേപിച്ചവരുടെ പാർട്ടിയിലേക്ക് പോയി അവരുടെ മുമ്പിൽ വാലാട്ടി നടക്കുന്ന ജോസ് കെ മാണി. ഇവിടെ എല്ലാ എൽഡിഎഫ് കാരെ ആണല്ലോ കണ്ടത്? യുഡിഎഫിനെ കണ്ടില്ലല്ലോ. ഇപ്രകാരം സത്യസന്ധമായി കാര്യങ്ങൾ എഴുതുന്ന കൊച്ചാപ്പി നന്ദി. അവിടെയൊക്കെ നടന്നത് സത്യം സത്യമായി സ്വതന്ത്രമായി എഴുതുക.
Martin Mathai 2022-07-13 19:14:58
More coming in the days to come
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക