Image

ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രവർത്തന മികവിന്റെ അനുഭ സമ്പത്തുമായി സണ്ണി വള്ളിക്കളം 

ജോസഫ് ഇടിക്കുള Published on 13 July, 2022
ഫോമാ  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രവർത്തന മികവിന്റെ അനുഭ സമ്പത്തുമായി സണ്ണി വള്ളിക്കളം 

ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റ്  സണ്ണി വള്ളിക്കളം ഫോമയുടെ 2022-2024 കാലത്തെ ഫോമയുടെ ഭരണ നിർവ്വഹണ സമിതിയിലേക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനാർഥിയായ ഡോക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ഓജസ് ജോൺ  സെക്രട്ടറിയും, ബിജു തോണിക്കടവിൽ ട്രഷററായും, ഡോ.  ജെയ്‌മോൾ ശ്രീധർ  ജോയിന്റ് സെക്രട്ടറിയും,ജെയിംസ് ജോർജ്ജ് ജോയിന്റ് ട്രഷററായും മത്സരിക്കുന്ന മുന്നണിയിലാണ് സണ്ണി വൈസ് പ്രസിഡന്റായി മത്സരിക്കുന്നത്.

ഷിക്കാഗോ മലയാളികൾക്കിടയിലും അമേരിക്കയിലെ ഫോമയുടെ പ്രവർത്തകർക്കിടയിലും, വളരെ സുപരിചിതമായ പേരാണ് സണ്ണി വള്ളിക്കളം. പ്രവർത്തന രംഗത്തെ നിലപാടുകൾ കൊണ്ടും, സുതാര്യതകൊണ്ടും, അതിലുപരി പ്രവർത്തന പരിപാടികളുടെ വിജയ് ശിൽപ്പി എന്ന നിലയിലും വൈസ് പ്രസിഡന്റും, പ്രസിഡന്റുമായിരിക്കെ ഷിക്കാഗോ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ വ്യക്തിയാണ് സണ്ണി.

ഷിക്കോഗോ മലയാളി അസോസിയേഷന്റെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന സണ്ണി വള്ളിക്കളം, ബാലജന സഖ്യത്തിലൂടെയും, ചങ്ങനാശേരി എസ് ബി കോളേജിലെ പഠനകാലത്ത്‌  സർവകലാശാല  രാഷ്‌ടീയത്തിലൂടെയും ആണ് സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായത്. ബാലജന സഖ്യവും, കാമ്പസ് രാഷ്‌ടീയവും നൽകിയ അനുഭവങ്ങളും, പാഠങ്ങളും ഷിക്കാഗോയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സണ്ണിക്ക് മുതൽക്കൂട്ടായി. .2018 ൽ ഷിക്കാഗോയിൽ നടന്ന ഫോമ നാഷണൽ കൺവൻഷന്റെ ചെയർമാൻ ആയിരുന്ന സണ്ണിയുടെ പ്രവർത്തങ്ങളും സംഘാടക മികവും ഷിക്കാഗോ കൺവെൻഷനെ ഫോമയുടെ ഏറ്റവും മികച്ച കൺവെൻഷനുകളിൽ ഒന്നാക്കി. ഫോമായുടെ ആരംഭ കാലം മുതൽ  സജീവ പ്രവർത്തകനായി തുടരുന്ന സണ്ണി വള്ളിക്കളം ദേശീയ സമിതി അംഗം, മേഖല  വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു മികച്ച സംഘാടകനായ സണ്ണി, കൂട്ടായ പ്രവർത്തനങ്ങളിലൂടെ  ഫോമയെ കൂടുതൽ കരുത്താർജ്ജിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഫോമയുടെ കാരുണ്യ പ്രവർത്തികളെ അർഹരായ ജനങ്ങൾക്കിടയിൽ കൂടുതൽ വ്യാപിപ്പിക്കുകയെന്നത്  വളരെ പ്രധാനമായി കാണുന്നു. അമേരിക്കയിൽ ജീവിച്ചു വളർന്ന  യുവജനതക്ക്  കേരള സംസ്കാരം കാണാനും അനുഭവിക്കാനുമുള്ള  സമ്മർ ടു കേരള എന്ന പരിപാടി നടപ്പിലാക്കണമെന്നതാണ് ലക്ഷ്യങ്ങളിൽ ഒന്ന്. തദ്വാരാ മലയാളത്തെയും, കേരള സംസ്കാരത്തെയും, തനതു കലകളെയും അനുഭവിച്ചറിയാനും, പഠിക്കാനും അവസരം ലഭിക്കും. കേരളത്തോടും മലയാള മണ്ണിനോടും തലമുറകളെ ചേർത്ത് നിർത്തുക എന്നത് ഒരു കടമയായി കാണുന്നു.   പ്രവാസിമലയാളികളായ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ  വ്യവസായ സ്ഥാപനങ്ങളിൽ  സമ്മർ  ഇന്റേൺഷിപ്പ് നടപ്പിലാക്കുക എന്നതും ആഗ്രഹിക്കുന്നു. ഇതുവഴി ഇന്ത്യയിലെ തൊഴിൽ സംസ്കാരങ്ങളെ കുറിച്ചു പഠിക്കാനും, തൊഴിലിടങ്ങളിലെ വ്യത്യാസങ്ങൾ ബോധ്യപ്പെടാനും ഉപകരിക്കും.

കൂടാതെ പ്രവാസിമലയാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് യുഎസിലെ വിവിധ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസുകളുമായി ദൃഡമായ  ബന്ധം സ്ഥാപിക്കാനും,ദ്വൈമാസ സംവേദനാത്മക സെഷനുകളും നടപ്പിലാക്കാനും കഴിയണം. കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി നിരന്തര സമ്പർക്കം  പുലർത്തുന്നതിനും, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും  മേഖലാതല കമ്മിറ്റികൾ സംഘടിപ്പിക്കുക തുടങ്ങിയവ ലക്ഷ്യങ്ങളിൽ പെടുന്നു. കേരള രാഷ്ട്രീയ രംഗത്തെ നേതാക്കളുമായും ഉയർന്ന ഉദ്യോഗസ്ഥരുമായുമൊക്കെ അടുത്ത ബന്ധം സൂക്ഷിക്കുന്ന സണ്ണി വള്ളിക്കളം ഫോമയുടെ ഭാവി  പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിന് സംശയമില്ല.

ഫോമയുടെ വരുന്ന തെരെഞ്ഞെടുപ്പിൽ  പ്രഗൽഭ്യവും കഴിവും തെളിയിച്ച സണ്ണി വള്ളിക്കളവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുന്നണിയിലെ സ്ഥാനാർത്ഥികളും വിജയിക്കുമെന്ന് പ്രത്യാശിക്കാം

വാർത്ത : ജോസഫ് ഇടിക്കുള.

Join WhatsApp News
delegate 2022-07-13 14:07:42
ഷിക്കാഗോ കൺവെൻഷൻ വിജയകരമായി നടത്തിയത് അന്നത്തെ പ്രസിഡന്റും, എല്ലാ കാര്യങ്ങളിലും ശക്തമായ പിന്തുണയുമായി ഒരു ടീമും കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ്.
FLORIDA Delegate 2022-07-14 00:15:37
Agree .Fomaa delegate has to promote who is a team player .Always team work will win .Sunny played key role in the team .I am not against any one but tell me at least one thing Done by the apposition candiate towards the fomaa.I think he served 2 years as national Comitte .With all respect tell me one thing he did on his term .Other than some crazy community Sprit last election.Every one in florida knows all his old history.My support to Sunny .He is able and Nobole It’s respectful comment Admin please approve
ഉടായിപ്പു എമലയാളി 2022-07-14 11:33:02
നാണമില്ലേ ഇമലയാളി. സഭ്യമായ കമന്റ് പോസ്റ്റ് ചെയ്യാൻ നിങ്ങൾക്കെന്താ മടി.കാലുനക്കികൾ. ഇനി മുതൽ സോഷ്യൽ മീഡിയയിൽ നിങ്ങളുടെ ഈ വൃത്തികേട് ഞങ്ങൾ ചർച്ചയാക്കും
ഫോമേട്ടൻ 2022-07-14 03:24:51
എല്ലാ മത്സരാർത്ഥികളും ഇതുപോലത്തെ ഉടായിപ്പുകൾ ധാരാളം എഴുതിക്കണ്ടു. വായിച്ചാൽ തോന്നും ഫോമയിൽ മഹാന്മാർ മാത്രമേ ഉള്ളെന്ന്. ഇവരെയല്ലാം പിണറായിയുടെ ഉപദേശകരാക്കിയാൽ കേരളം ശരിക്കും God's Own Country ആകും. ഇവരെ സഹിക്കുന്ന ഈ മലയാളിക്ക് അഭിനന്ദനങ്ങൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക