Image

ഫൊക്കാനയിലെ കൈയ്യടി- വൗ...അമേസിംഗ് (കൊച്ചാപ്പി റീ-ലോഡഡ്)

Published on 14 July, 2022
ഫൊക്കാനയിലെ കൈയ്യടി- വൗ...അമേസിംഗ് (കൊച്ചാപ്പി റീ-ലോഡഡ്)

കൈയ്യടി ആണ് പ്രശ്‌നം. ഫൊക്കാന നേതാക്കന്മാര്‍, പ്രസന്റ് ചെയ്യുന്നവര്‍ തുടങ്ങി ഒട്ടേറെ പേര്‍ക്ക് കയ്യടി തന്നെയാണ് പ്രശ്‌നം.

എത്രയോ വേദികളിലാണ് കൈയ്യടി പ്രശ്‌നം ഉണ്ടായത്. അമേരിക്കന്‍ മലയാളികളെ അറിയാമല്ലോ? അവരങ്ങനെ മസില്‍ പിടിച്ചിരിക്കും. ഗള്‍ഫിലുള്ളവരെപ്പോലെ എല്ലാത്തിനും കയ്യടിച്ച് പ്രോത്സാഹിപ്പിക്കാറില്ല. അത് നമ്മുടെ ഒരു സ്റ്റാറ്റസ് പ്രശ്‌നം. അതിനിടയിലാണ് നല്ല ഇറച്ചിക്കറിയുടെ കൂടെ ചില എല്ലിന്‍കഷണങ്ങള്‍ പോലെ കൈയ്യടി - കൈയ്യടി എന്ന പ്രതിഭാസം!

അടിച്ചാലായി, അടിച്ചില്ലെങ്കിലായി- ആര്‍ക്കാനുംവേണ്ടി ഓക്കാനം.

വൗ- എംസിമാരുടെ വൗവും, അമേസിംഗും കേട്ട് മടുത്തു.  നാട്ടില്‍ എത്രയോ പരിപാടികള്‍  നടത്തപ്പെടുന്നു. ഈ എം.സിമാര്‍ക്കൊക്കെ അത് കണ്ട് പഠിച്ചു  കൂടെ? നാട്ടിലുള്ളവർ ഇവരെയൊക്കെ  കണ്ടു പഠിച്ചാലെങ്ങിനിരിക്കും. ഇവിടെയുള്ള മുതു കിളവന്മാരെ കണ്ടു പഠിക്കാതെ ഫ്‌ളവേഴ്‌സ്, ഏഷ്യാനെറ്റ്, മനോരമ തുടങ്ങിയ വേദികളിലെ 'എംസിമാരെ' കണ്ട് പഠിക്ക്. എന്നിട്ട് മതി ഇവിടുത്തെ ഈ കന്നംതിരിവ്.

പിന്നെയൊന്നാണ് 'താങ്ക് യു'. ഇത് കൂടുതലും കേട്ടത് സാബു തിരുവല്ലയുടെ വേദിയിലാണ്. ഓരോ പരിപാടിയുടേയും ഇടയില്‍ ആറ് തവണയാണ് താങ്ക് യു- താങ്ക് യു-താങ്ക് യു- താങ്ക് യു-താങ്ക് യു- താങ്ക് യു കേട്ടത്. ഇതും ശരിക്കും ബോറായി. രണ്ടാം ദിവസം 10.37 പി.എം. സാബു തിരുവല്ലയുടെ ഊഴമായി. (8 മുതല്‍ 11 വരെയാണ് പ്രോഗ്രാം എന്നോര്‍ക്കണം. 12.38-നാണ് രണ്ടാം ദിവസം ശുഭമായത്).

'എനിക്ക് വേണ്ടി ഒരു കൈയ്യടി' എന്ന ആമുഖത്തോടെയാണ് അദ്ദേഹത്തിന്റെ തുടക്കംതന്നെ. ജോക്കിന്‍ ദേവസ്യ, ലിഡിയാ, രതീഷ്. (ദാറ്റ് വാസ് ഓള്‍ പാര്‍ട്ട് ഓഫ് ദി പ്ലാന്‍!), ജോര്‍ജ് പണിക്കര്‍, ജോസ് കുര്യന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ അത്ര പോരാ.

ടാമ്പയില്‍ നിന്നുവന്ന ബിന്ദുവിന്റെ, സുനില്‍ ജോണിന്റെ, ജെറോമിന്റെ  പാട്ടുകള്‍ ഓക്കെ. ലാല്‍ കലാഭവന്‍, ജയന്‍ കലാഭവന്‍ എന്നിവരുടേയും സാബു തിരുവല്ലയുടേയും ശബ്ദഗാംഭീര്യം ഉഗ്രന്‍. പക്ഷെ ചാക്യാര്‍കൂത്ത് ബോറായി.

സാബു തിരുവല്ലയുടെ ആക്ഷന്‍ രംഗങ്ങളിലും, അഭിനയ രംഗത്തും മോഹന്‍ലാല്‍ എന്ന നടന്‍ മാത്രമേയുള്ളൂ എന്നതും കല്ലുകടിയായി.

ഭാരവാഹികളുടേതായി വന്നൂകൂടിയ അനൗണ്‍സ്‌മെന്റുകള്‍ പരിപാടികളുടെ ശോഭ കെടുത്തുന്നതായി എന്നതും പ്രസ്താവയോഗ്യം. അവ ശരിക്കും അരോചകമായിത്തന്നെ അനുഭവപ്പെട്ടു. ബോറെന്ന് പറഞ്ഞാല്‍ ശരിക്കും ബോറ്.

ഒരു  എംസിയുടെ അവതരണം പോയതിങ്ങനെയാണ്. അടുത്തതായി 'പ്രാ'മിള ദേവിയുടെ പ്രസംഗം. ആരാണാവോ ഈ പ്രാമിള ദേവി. മലയാളം സംസാരിക്കാന്‍ പോലുമറിയാത്ത ഇത്തരക്കാരെ ഇനിയും ചുമക്കണോ   ഭാരവാഹികളെ...!

ഒരു ഐറ്റം   കഴിഞ്ഞാല്‍ അടുത്ത ഐറ്റം എത്തുംവരെ സ്റ്റേജ് ശൂന്യം. ഒരു അനക്കവുമില്ല. ഒരു മ്യൂസിക് പോലുമില്ല. ഒന്നും രണ്ടും ദിവസങ്ങളില്‍ ഇതനുഭവപ്പെട്ടു. മൂന്നാം ദിവസം ഒരുണര്‍വ്വുണ്ടായി. ഇടയ്ക്കിടെ (മുഴുവനുമില്ല) മ്യൂസിക് വന്നുകൊണ്ടിരുന്നു.

(മൂന്നാം ദിവസത്തെ കാര്യം നാളെ)

READ FOKANA NEWS: https://emalayalee.com/fokana

see also

അനുശ്രീക്കെന്താ കൊമ്പുണ്ടോ? (കൊച്ചാപ്പി റീ ലോഡഡ്)

ഫൊക്കാന കൺവൻഷനിൽ ഫോമാക്കാർ; 'എസ്' എവിടെ പോയി? 

Join WhatsApp News
കുഞ്ഞാപ്പി 2022-07-14 17:43:18
കുഞ്ഞാപ്പി കൊച്ചാപ്പി ചേട്ടാ ഞാൻ കുഞ്ഞാപ്പി ആണെ. ഈ അമീ സിംഗ് എന്നൊക്കെ പറഞ്ഞാൽ, അത് മിൽക്കാ സിംഗ്, മൻമോഹൻ സിംഗ് ഒക്കെ പോലെ ഒരു വകഭേദമാണ്. അത് പിന്നെ വൗ എന്നത് തൊണ്ട ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഒരു പദമാണ്. പിന്നെ പ്രാഞ്ചി വവ്വാലുകൾ ഈ പദം അടിക്കടി ഉപയോഗിക്കാറുണ്ട്. പിന്നെ ഒത്തിരി ഒത്തിരി പണവും, വിമാനടിക്കറ്റ്, ഹോട്ടൽ അക്കമഡേഷൻ ഒക്കെ കൊടുത്തു ഡെലഗേറ്റുകളെ ഇറക്കുമതി ചെയ്തു വോട്ടു നേടിയ അഴിമതിക്കെതിരെ ആരും എഴുതാത്തത്, കോടതിയിൽ പോകാത്തത് എന്ത്? പിന്നെ ചിരിയരങ്ങ് എല്ലാം മഹാ ബോർ ആയി ആൾക്കാരെ കൂട്ട കരച്ചിൽ ആയിരുന്നു എന്ന് കേട്ടല്ലോ? ഇതൊക്കെ എന്തേ എഴുതാത്തത് എൻറെ കൊച്ചാപ്പി ചേട്ടാ. സത്യം എഴുതാൻ ഭയമാണോ? അതോ കൊച്ചാപിയും കാശു വാങ്ങി വലയിൽ വീണ എഴുതാനിരിക്കുന്നതാണോ? ഇപ്രാവശ്യത്തെ എഴുത്ത് അത് കാര്യമായി ഒന്നിലും സ്പർശിക്കാതെ ആണല്ലോ ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട് ല്ലോ. എൻറെ കൊച്ചാപ്പി ചേട്ടാ നേരോടെ നിർഭയം ധൈര്യമായി എഴുതുക.
josecheripuram 2022-07-15 01:32:31
If you are smart don't go behind all this bullshit , If you have money go and eat bull shit go bro ? I didn't see any youngsters in this meetings or Pravasi what you call assembly , They know very well their parents are slaves and they "Kiss my ass".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക