ബാംബര്‍ഗ് മലയാളി അസോസിയേഷന് പുതു നേതൃത്വം

Published on 14 July, 2022
 ബാംബര്‍ഗ് മലയാളി അസോസിയേഷന് പുതു നേതൃത്വം

 


ബാംബര്‍ഗ്: ബാംബര്‍ഗ് മലയാളി അസോസിയേഷനിലെ കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ സമ്മര്‍ ഫെസ്റ്റിന് അസോസിയേഷന്‍ പ്രസിഡന്റ് യൂജിന്‍, സെക്രട്ടറി മഹേഷ് മറ്റ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി. ഫാ.സാം പായിപ്പാട് ഫെസ്റ്റില്‍ മുഖ്യാതിഥിയായിരുന്നു.


കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത കളികള്‍, ഗ്രില്‍ പാര്‍ട്ടി തുടങ്ങിയവ ഫെസ്റ്റിനെ രസകരവും ആസ്വാദ്യകരവുമാക്കി മാറ്റാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.

തുടര്‍ന്നു നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് യൂജിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹേഷ് കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടും, ട്രഷറര്‍ സുബിന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു പാസാക്കി.

അസോസിയേഷന്റെ പുതിയ ഭാരവാഹികളായി ജോഷി തെക്കിന്നേടത്ത് (പ്രസിഡന്റ്), വിന്യാ മഹേഷ് (വൈസ് ്പ്രസിഡന്റ്), സോണി പയസ് (സെക്രട്ടറി), മനു(ജോ.സെക്രട്ടറി), ജോര്‍ജ് നെടുംപുറത്ത് (ട്രഷറര്‍) എന്നിവരേയും ജിജോ തോമസ്, ജെലിന്‍ ജേക്കബ്, രെഞ്ജു ജോസ്, അനുപമ ജിതിന്‍, അഭിനവ് ഷൈജു, ലിജു ജോസഫ് എന്നിവരടങ്ങുന്ന 11 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക