കല കുവൈറ്റ് സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

Published on 14 July, 2022
 കല കുവൈറ്റ് സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ MEDEX മെഡിക്കല്‍ കെയറുമായി സഹകരിച്ചു കൊണ്ട് സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു.

MEDEX മെഡിക്കല്‍ കെയറില്‍ വച്ചു നടന്ന മെഡിക്കല്‍ ക്യാന്പ് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. MEDEX മെഡിക്കല്‍ കെയര്‍ പ്രിവിലേജ് കാര്‍ഡ് ജനറല്‍ മാനേജര്‍ ഇംതിയാസ് കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ഷൈമേഷിന് കൈമാറി. ഓപ്പറേഷന്‍ മാനേജര്‍ ജുനൈസ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഹമ്മദ് ഹംദി, കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി ജിതിന്‍ പ്രകാശ്, സാമൂഹിക വിഭാഗം സെക്രട്ടറി ജ്യോതിഷ് പിജി, ഫഹാഹീല്‍ മേഖല സെക്രട്ടറി സജീവ് എബ്രഹാം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാവിലെ 7 മുതല്‍ 5 വരെ നടന്ന പരിപാടിയില്‍ 500 ഓളം പേര്‍ മെഡിക്കല്‍ ക്യാന്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക