എസ്എംസിഎ കുവൈറ്റ് സെമിനാറും ഐക്യദാര്‍ഢ്യ സമ്മേളനവും സംഘടിപ്പിക്കുന്നു

Published on 14 July, 2022
 എസ്എംസിഎ കുവൈറ്റ് സെമിനാറും ഐക്യദാര്‍ഢ്യ സമ്മേളനവും സംഘടിപ്പിക്കുന്നു


കുവൈറ്റ്: കേരളത്തിന്റെ മലയോര മേഖലകളില്‍ അധിവസിക്കുന്ന ജനങ്ങളെ, പ്രത്യേകിച്ച് കര്‍ഷകരെ, ജാതി മത രാഷ്ട്രീയ ഭേദമന്യേ ബാധിക്കുന്ന ഒരു പൊതു പ്രശ്‌നമായ ഫോറസ്റ്റ് ബഫര്‍സോണ്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്ന കുവൈറ്റിലെ പ്രവാസി സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും അവരുടെ ആവലാതികള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായി സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് സെമിനാറും ഐക്യദാര്‍ഢ്യ പ്രഖ്യാപന സമ്മേളനവും ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ അബാസിയ എസ്. എം.സി. എ സെന്റ് അല്‍ഫോന്‍സാ ഹാളില്‍ വെച്ച് നടത്തുന്നു.


കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം ആമുഖ പ്രഭാഷണവും വൈസ് പ്രസിഡന്റ് ഡോ. ജോസുകുട്ടി ഒഴുകയില്‍ മുഖ്യപ്രഭാഷണവും നടത്തും. കുവൈറ്റിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുക്കും. അതോടൊപ്പം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുവാനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പു ശേഖരണവും നടത്തുന്നതാണ്.

 

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക