Image

കെകഐംഎ സൗഹൃദ സമ്മേളനം സംഘടിപ്പിക്കുന്നു

Published on 14 July, 2022
 കെകഐംഎ സൗഹൃദ സമ്മേളനം സംഘടിപ്പിക്കുന്നു

 

കുവൈറ്റ്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ മാനവികതയുടെ വര്‍ത്തമാനം എന്ന പ്രമേയത്തെ ആസ്പദമാക്കി സൗഹൃദ സമ്മേളനം നടത്തുന്നു. ജൂലൈ 22ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് സമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖ പ്രഭാഷകനും മോട്ടിവേറ്ററുമായ പിഎംഎ. ഗഫൂര്‍ വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.


സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നു. ഇതു സംബന്ധിച്ച് ചേര്‍ന്ന കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പരിപാടിക്ക് അംഗീകാരം നല്‍കി. പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതിക്കു രൂപം നല്‍കി.


എ.വി.മുസ്തഫ ചെയര്‍മാനും അബ്ദുല്‍ കലാംമൗലവി മൗലവി വൈസ് ചെയര്‍മാനും പി റഫീഖ് കണ്‍വീനറും ആയി കമ്മിറ്റി രൂപീകരിച്ചു.

വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി പബ്ലിസിറ്റി മജീദ് റവബി (കണ്‍വീര്‍), വി. അബ്ദുല്‍ കരീം, ഹാരിസ് പിഎം, പിഎം ശരീഫ് (ജോയിന്റ് കണ്‍വീനര്‍), സ്‌പോണ്‍സര്‍ഷിപ്, സുല്‍ഫിഖര്‍ എം.പി (കണ്‍വീനര്‍) മുസ്തഫ മാസ്റ്റര്‍, വി കെ നാസര്‍, സി എം അഷറഫ്, പിഎം ശരീഫ്, ഹമീദ് മുലക്കി (ജോയിന്റ് കണ്‍വീനര്‍) സ്റ്റേജ്, കെ ഓ മൊയ്തു മേമി (കണ്‍വീനര്‍) സി എം അഷ്‌റഫ് (ജോ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിനു സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും വി.എച്ച്. മുസ്തഫ നന്ദിയും പറഞ്ഞു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക