Image

കുടിവെള്ള പദ്ധതി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നാടിന് സമര്‍പ്പിച്ചു

Published on 15 July, 2022
 കുടിവെള്ള പദ്ധതി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നാടിന് സമര്‍പ്പിച്ചു

 


കുവൈറ്റ് : കുവൈറ്റിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ കുവൈറ്റിന്റെ സഗീര്‍ മെമ്മോറിയല്‍ കുടിവെള്ള പദ്ധതി കോളിയടുക്കം ലക്ഷം വീട് കോളനിയില്‍ കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാടിന് സമര്‍പ്പിച്ചു.


17 വര്‍ഷം പൂര്‍ത്തിയാക്കുന്ന കെ.ഇ.എയുടെ ഏറ്റവും അഭിമാനകരമായ ഒരു സംരംഭമാണ് നാടിന് സമര്‍പ്പിച്ചത്. മുന്‍കാലങ്ങളില്‍ കാസര്‍ഗോഡിന്റെ ആരോഗ്യ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ കെ ഇ എ നടത്തിപ്പോരുന്ന സജീവ പ്രവര്‍ത്തനങ്ങളെ കാസര്‍ഗോഡിന്റെ എംപി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

കെ ഇ എ ഹോം കണ്‍വീനര്‍ എന്‍ജിനീയര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂ ഫൈജ അബൂബക്കര്‍, പഞ്ചായത്ത് അംഗം മനോജ് കുമാര്‍.കെ.ഇ.എ, വൈസ് പ്രസിഡണ്ട് സുബൈര്‍ കാടങ്കോട്, അഡൈ്വസറി അംഗം രാമകൃഷ്ണന്‍ കള്ളാര്‍ , സാമൂഹ്യപ്രവര്‍ത്തകന്‍ എന്‍ എ മുനീര്‍, കോളിയടുക്കം ഹൗസിംഗ് കോളനി കമ്മിറ്റി സെക്രട്ടറി ശ്രീ ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.സംഘടന നടപ്പിലാക്കിയ നൂറുകണക്കിന് ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി വിവരിച്ചു.

കെ ഇ എ പ്രതിനിധികളായ ഹസ്സന്‍ സി എച്, സെമിയുള്ള കെ വി, മുഹമ്മദ് ഹദ്ദാദ്, അബ്ദുല്ല പൈക്ക,ചന്ദ്രന്‍, ശുഹൈബ്,മുരളി വാഴക്കോടന്‍ ,ഫൈസല്‍ സി എച്, കമറുദീന്‍, ഹംസ ബല്ല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സലാം കളനാട് സ്വാഗതവും നവാസ് പള്ളിക്കാല്‍ നന്ദി പ്രകാശിപ്പിച്ചു.
സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക