ജര്‍മനിയില്‍ വിമാനയാത്രാ തടസം വര്‍ധിക്കുന്നു

Published on 16 July, 2022
ജര്‍മനിയില്‍ വിമാനയാത്രാ തടസം വര്‍ധിക്കുന്നു

ബെര്‍ലിന്‍: വേനല്‍ അവധിക്കാലമായതിനാല്‍ ജര്‍മനിയിലെ വിമാന യാത്രക്കാര്‍ നീണ്ട കാത്തിരിപ്പും ഫ്‌ളൈറ്റ് റദ്ദാക്കലും നേരിടുകയാണ്. യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്ന പ്രധാന ജീവനക്കാരുടെ കുറവുമായി വിമാനത്താവളങ്ങളും എയര്‍ലൈനുകളും ബുദ്ധിമുട്ടുകയാണ്.


നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയയിലെ കൊളോണ്‍/ബോണ്‍ വിമാനത്താവളത്തില്‍ നിന്ന് പറക്കുന്ന യാത്രക്കാര്‍ വാരാന്ത്യത്തില്‍ ചില സമയങ്ങളില്‍ സുരക്ഷയെ നേരിടാന്‍ രണ്ട് മണിക്കൂറിലധികം ക്യൂ അഭിമുഖീകരിച്ചതായി വെര്‍ഡി യൂണിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡസല്‍ഡോര്‍ഫ് വിമാനത്താവളത്തിലും ഏറെ നേരം കാത്തുനിന്നിരുന്നു.

രണ്ട് വിമാനത്താവളങ്ങളിലും വിമാനം റദ്ദാക്കലും കാലതാമസവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യാത്രക്കായി എട്ട് മണിക്കൂര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിയിട്ടും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് മാത്രമാണ് മിച്ചം. അതേസമയം, വാരാന്ത്യത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ 200 ലധികം വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് ഇപ്പോഴും കാലതാമസം നേരിട്ടു, പ്രത്യേകിച്ച് വിമാനങ്ങള്‍ക്കുള്ള ബാഗേജ് ചെക്ക് ഇന്‍ ചെയ്യുന്‌പോഴും ഇറക്കുന്‌പോഴും പ്രശ്‌നങ്ങളാണ്. സുരക്ഷാ നിയന്ത്രണം, പുറപ്പെടല്‍, എത്തിച്ചേരല്‍, ബാഗേജ് ക്‌ളെയിം എന്നിവയിലും നീണ്ട ക്യൂകള്‍ രൂപപ്പെട്ടു. ലഗേജ് വീണ്ടെടുക്കുന്ന സ്ഥലത്തും കാലതാമസമുണ്ടാവുന്നു. ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളം, പുറപ്പെടുന്നതിന് രണ്ടര മണിക്കൂര്‍ മുന്‌പെങ്കിലും ചെക്ക് ഇന്‍ ഡെസ്‌കില്‍ ഉണ്ടായിരിക്കണമെന്ന് സാധാരണയായി യാത്രക്കാക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക