Image

ജര്‍മനിയിലെ വിദ്യാഭ്യാസത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു

Published on 16 July, 2022
 ജര്‍മനിയിലെ വിദ്യാഭ്യാസത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു

ബെര്‍ലിന്‍: ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി എപ്പോഴും പുതുമേച്ചില്‍പ്പുറങ്ങള്‍ തേടുകയും പിടിച്ചടക്കുകയും ചെയ്യുന്ന മലയാളികള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഉന്നതവിദ്യാഭ്യാസത്തിനും, തെഴിലധിഷ്ടിത വിദ്യാഭ്യാസത്തിനും ജോലിയ്ക്കുമായി ലോക രാഷ്ട്രങ്ങളിലേയ്ക്ക് കുടിയേറുന്‌പോള്‍ ആധുനിക ലോകത്ത് ജര്‍മനിപോലുള്ള രാജ്യങ്ങളില്‍ മലയാളികള്‍ ആകര്‍ഷിക്കപ്പെടുന്നത് വലിയ സാന്പത്തിക ചെലവില്ലാതെ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാം എന്ന തിരിച്ചറിവുണ്ടായിട്ടു തന്നെയാണ്.

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ജര്‍മനിയില്‍ ഒട്ടനവധി മലയാളികളാണ് എത്തിയിട്ടുള്ളത്. മുന്‍പ് പഠനം കഴിഞ്ഞാല്‍ ഉടന്‍തന്നെ രാജ്യം വിടണമെന്നുള്ള ചട്ടം മാറ്റി ഇവിടെതന്നെ ജോലി കണ്ടുപിടിക്കാനും ജോലിയില്‍ പ്രവേശിക്കാനും കഴിയുന്ന വിധത്തില്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ പലപ്പോഴായി മാറ്റം വരുത്തിയത് പഠനത്തിനായി കുടിയേറിയ മലയാളികള്‍ എല്ലാംതന്നെ വസൂലാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്നും പ്ലസ്ടു കഴിയുന്‌പോള്‍ തന്നെ വിദ്യാര്‍ഥികള്‍ ജര്‍മനിയിലേയ്ക്ക് കുടിയേറാനുള്ള തത്രപ്പാടിലാണ്.

 
ജര്‍മനിയിലെ പൊതുവെ വിദ്യാഭ്യാസ സന്പ്രദായം, വിവിധ മേഖലകളിലെ തൊഴിലവസരങ്ങള്‍, ഇവിടെ പഠിച്ച ശേഷം ജോലി ലഭിക്കാനുള്ള സാധ്യത, വിസ, റസിഡന്റ് പെര്‍മിറ്റ്, പൗരത്വം തുടങ്ങിയവയെപ്പറ്റിയും മറ്റു സാംസ്‌കാരിക വിഷയങ്ങളെപ്പറ്റിയുമുള്ള ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു വെബിനാര്‍ ജൂലൈ 16 ഇന്‍ഡ്യന്‍ സമയം വൈകുന്നേരം ഏഴിന് സൂം വെര്‍ച്ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ നടക്കും.

 
വിഷയാധിഷ്ടിതമായി സെഷന്‍ കൈകാര്യം ചെയ്യുന്നത് യൂറോപ്പിലെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും (മുഖ്യപത്രാധിപര്‍, പ്രവാസി, ഓണ്‍ലൈന്‍) സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകനുമായ ജോസ് കുന്പിളുവേലില്‍, മായാ അരുണ്‍ (അക്കൗണ്ടിംഗ് കണ്‍സല്‍ട്ടന്റ്, കനേഡിയന്‍ സെളാര്‍, മ്യൂണിക്ക്) എന്നിവരാണ്. വെബിനാര്‍ മോഡറേറ്റ് ചെയ്യുന്നത് നീരജ ജാനകി (ബംഗളുരു)ആണ്.

 
വെബിനാറിന്റെ ലൈവ് Mentors4u ന്റെ ഫേസ്ബുക്കില്‍ ഉണ്ടായിരിയ്ക്കും.

പ്രതിഭാധനരായ യുവ വിദ്യാര്‍ഥികളെ അവരുടെ കഴിവുകള്‍ക്കും അഭിലാഷങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ പ്രൊഫഷണല്‍ പാതകള്‍ തിരിച്ചറിയുന്നതിനും ജോലിയുടെ ലോകത്തേക്ക് വിജയകരമായി പ്രവേശിക്കാന്‍ അവരെ സഹായിക്കുന്നതിനും സഹായിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സംരംഭമാണ് Mentors4u.

ജര്‍മനിയിലെ ബോണില്‍ സ്ഥിതിചെയ്യുന്ന United Nations Convention Combat Desertification (UNCCD) ആസ്ഥാനത്ത് ജി 20 ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ കോര്‍ഡിനേഷന്‍ ഓഫീസ് ഡയറക്ടറായ ഡോ. മുരളി തുമ്മാരുകുടിയുടെ പ്രത്യേക താല്‍പ്പര്യത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

Webinar Link
https://facebook.com/events/s/webinar-german-education-syste/1202330040601140/

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക