കൊല്ലം സ്വദേശി റിയാദില്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

Published on 16 July, 2022
 കൊല്ലം സ്വദേശി റിയാദില്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

 

റിയാദ് : കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) റിയാദില്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. റിയാദ് ന്യൂ സനയ്യയില്‍ അല്‍ മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിംഗ് കന്പനിയില്‍ കഴിഞ്ഞ 10 വര്‍ഷമായി ഹെല്‍പ്പറായി ജോലിചെയ്തു വരുകയായിരുന്നു.

പെരുന്നാള്‍ അവധി ആയതിനാല്‍ രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അജയനെ അടുത്തദിവസം രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് അതേ കന്പനിയില്‍തന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന മകന്‍ അജേഷിനേയും കന്പനി അധികൃതരെയും അറിയിക്കുകയും മൃതശരീരം ഷുമേസി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൃതശരീരം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നല്‍കുന്നു. ഭാര്യ ഉഷാകുമാരി മക്കള്‍ അനിഷ, അജേഷ്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക