കുവൈറ്റ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍: റാഫിള്‍ കൂപ്പണ്‍ പ്രകാശനം നിര്‍വഹിച്ചു

Published on 16 July, 2022
 കുവൈറ്റ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍: റാഫിള്‍ കൂപ്പണ്‍ പ്രകാശനം നിര്‍വഹിച്ചു

 

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ 2022-ലെ ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ ക്രമീകരിച്ചു. സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ ബസേലിയോസ് ഹാള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍ നേതൃത്വം നല്‍കി. ഫാ. ഗീവര്‍ഗീസ്, ഇടവക ട്രസ്റ്റി സാബു ഏലിയാസ്, ഇടവക സെക്രട്ടറി ഐസക് വര്‍ഗീസ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍-കണ്‍വീനര്‍ ബിനു ബെന്ന്യാം, ജോയിന്റ് ജനറല്‍-കണ്‍വീനര്‍ തോമസ് മാത്യൂ, ഫിനാന്‍സ് കണ്‍വീനര്‍ മനോജ് തോമസ്, സ്‌പോണ്‍സര്‍ഷിപ്പ്-കണ്‍വീനര്‍ ജെറി ജോണ്‍ കോശി, കൂപ്പണ്‍-കണ്‍വീനര്‍ ഷൈജു കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


ആദ്യഫലപ്പെരുന്നാളിനുവേണ്ടി സംഘടിപ്പിച്ച കൂപ്പണ്‍ ഡിസൈന്‍ മത്സരത്തില്‍ ഇടവകാംഗമായ സജി ഡാനിയേല്‍ ഡിസൈന്‍ ചെയ്ത കൂപ്പണ്‍ 2022-ലെ മികച്ച കൂപ്പണായി തെരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബര്‍ 21-നു അബാസിയ ഇന്ത്യന്‍ സെന്റര്‍ സ്‌കൂളില്‍ വച്ചു നടക്കുന്ന പെരുന്നാളാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്ന് സംഘാടക സമിതി അറിയിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക