ബ്രിസ്ബനില്‍ ഓഗസ്റ്റ് 20ന് ഇശല്‍ സന്ധ്യ 2022

Published on 17 July, 2022
 ബ്രിസ്ബനില്‍ ഓഗസ്റ്റ് 20ന് ഇശല്‍ സന്ധ്യ 2022

ബ്രിസ്ബന്‍ : മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയ കവി ബിച്ചു തിരുമലയ്ക്കും അഭിനയ സാമ്രാട്ട് നെടുമുടി വേണുവിനും സ്മരണാജ്ഞലിയുമായി ബ്രിസ്ബനില്‍ ഇശല്‍ സന്ധ്യ 2022 .

പാട്ടും നൃത്തവുമായി ഓഗസ്റ്റ് 20ന് ഗ്രീന്‍ ബാങ്ക് കമ്യൂണിറ്റി ഹാളില്‍ റിഥം ഓഫ് ആര്‍ട്ട്‌സ് ആണ് നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നത് .


ബ്രിസ്ബനിലും സമീപ പ്രദേശങ്ങളിലും നിന്നുള്ള അന്‍പതില്‍ പരം കലാകാരന്മാര്‍ ഇശല്‍ സന്ധ്യയില്‍ പങ്കാളികളാകും . പൂര്‍ണമായും സൗജന്യമാണ് പരിപാടികളെന്നു ഭാരവാഹികളായ

റോയ് കാഞ്ഞിരത്താനം , മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു .

ചായ ,പഴംപൊരി ,ബോണ്ട തുടങ്ങി നാടന്‍ പോറോട്ടയും ബീഫ് കറിയും ബിരിയാണിയും വരെ മിതമായ നിരക്കില്‍ ലഭിക്കുന്ന തട്ട് കടകളും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട് . ഇവിടെ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഉണ്ടെന്നും സംഘാടകര്‍ അറിയിച്ചു .

തോമസ് ടി ഓണാട്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക