Image

കൊല്ലം പ്രവാസി അസോസിയേഷന്‍ - 2022-24 ലേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു.

Published on 18 July, 2022
കൊല്ലം പ്രവാസി അസോസിയേഷന്‍ - 2022-24 ലേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു.

ബഹ്റൈന്‍:  കൊല്ലം പ്രവാസി അസ്സോസിയേഷന്റെ പുതിയ ഭരണസമിതിയെ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ വെച്ചു തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 34 അംഗ സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തില്‍ അംഗീകരിച്ച ഭരണഘടനാ ഭേദഗതികയോടെ അഞ്ചു സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ നിന്നും ഏഴായി അംഗങ്ങളുടെ എണ്ണം ഉയര്‍ത്തി. ജില്ലാ സമ്മേളനത്തിന് ശേഷം ചേര്‍ന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിസാര്‍ കൊല്ലത്തെ പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാറിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞടുത്തു. കൂടാതെ രാജ് കൃഷ്ണന്‍ (ട്രഷറര്‍) കിഷോര്‍ കുമാര്‍ (വൈ.പ്രസിഡന്റ്) സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍ (സെക്രട്ടറിമാര്‍) ബിനു കുണ്ടറ (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

അടുത്ത രണ്ടു വര്‍ഷം കൂടുതല്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ജിസിസി തലത്തില്‍ കൊല്ലം അസോസിയേഷന്‍  രൂപീകരിക്കാനും കൊല്ലം ജില്ലാ കേന്ദ്രീകരിച്ചു ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപ രേഖ തയ്യാറാക്കി പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും പ്രസിഡന്റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. ബഹ്റൈനിലെ കൊല്ലം പ്രവാസികള്‍ കെപിഎ യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു. കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈനിലെ പൊതു സമൂഹം നല്‍കിയ പിന്തുണക്കു നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും സഹായങ്ങള്‍ ഉണ്ടാകണമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക