ഫോമാ കൺവൻഷൻ  രജിസ്‌ട്രേഷൻ പുനരാരംഭിച്ചു

Published on 19 July, 2022
ഫോമാ കൺവൻഷൻ  രജിസ്‌ട്രേഷൻ പുനരാരംഭിച്ചു

ന്യു ജേഴ്‌സി: ഫോമാ കാൻകുൻ കൺവൻഷനു കൂടുതൽ മുറികൾ ലഭ്യമായതോടെ രജിസ്‌ട്രേഷൻ പുനരാരംഭിച്ചു.

നിലവിലുള്ള  മുറികൾക്ക് പുറമെ 150 മുറികൾ കൂടിയാണ് ഫോമയ്ക്കു വേണ്ടി മൂൺ പാലസ് ഹോട്ടൽ റിസർവ് ചെയ്‌തത്‌.

ഈ മുറികൾക്ക് വേണ്ടി നിലവിലുള്ള രജിസ്‌ട്രേഷൻ തുക മതി. (1245 ഡോളർ)  ജൂലൈ  20  ബുധനാഴ്ച ഉച്ചക്ക് 12  (ഈസ്റ്റേൺ ടൈം)  വരെ ഈ തുകക്ക് ബുക്ക് ചെയ്യാം. അതിനു ശേഷം തുക 100 ഡോളർ കൂടി 1345 ആകും.

ഇപ്പോൾ തന്നെ 58 പേര് രജിസ്ട്രേഷന് സന്നദ്ധരായി ഇമെയിൽ അയച്ചു കാത്തിരിക്കുന്നുണ്ടെന്നു പ്രസിഡന്റ് അനിയൻ ജോര്ജും ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണനും പറഞ്ഞു.

ഈ മുറികൾ കൂടി ബുക്ക് ചെയ്യപ്പെടുന്നതോടെ കൺവൻഷനിൽ 2000 ൽ അധികം ആളുകൾ ലോക്കലിൽ നിന്നല്ലാതെ  പങ്കെടുക്കുമെന്ന സ്ഥിതിയാണ്. ഇത് ചരിത്രമാകും.

അഭൂതപൂർവമായ ഈ പിന്തുണ തങ്ങളെ ഏറെ വിനയാന്വിതരാക്കുന്നുവെന്ന് ഇരുവരും പറഞ്ഞു. സാധാരണ കൺവൻഷന്റെ അവസാന നാളുകളിൽ ആളുകളുടെ പുറകെ നടന്ന്   രജിസ്റ്റർ ചെയ്യിക്കുകയാണ് പലപ്പോഴും നടക്കുന്നത്.  ഇവിടെയാകട്ടെ കൺവൻഷനു 50 ദിവസം മുൻപ് തന്നേ ആദ്യം റിസർവ് ചെയ്ത മുറികൾ മുഴുവൻ ബുക്ക് ചെയ്തു. തുടർന്ന്  രജിസ്‌ട്രേഷൻ നിർത്തേണ്ടി വന്നു.

ഫോമാ ചെയ്ത നല്ല പ്രവർത്തികൾക്ക് സമൂഹം നൽകുന്ന മറുപടിയാകാം  ഇതെന്ന് അനിയൻ ജോർജ് പറഞ്ഞു. ഫോമയ്ക്കു ലഭിക്കുന്ന വലിയ ദൈവാനുഗ്രഹം. 

ഇനി മികച്ച കൺ വൻഷനുള്ള ഒരുക്കങ്ങളിലാണ് തങ്ങൾ. പങ്കെടുക്കുന്നവർ ഒരിക്കലും മറക്കാത്ത അനുഭങ്ങൾ ഒരുക്കുന്നതായിരിക്കും കൺ വൻഷൻ-ഇരുവരും പറഞ്ഞു.

       

ഫോമാ എതിരാളി 2022-07-19 11:34:22
ഫോമാ സ്നേഹിച്ചേട്ടാ .... നശിപ്പിക്കല്ലേ ഒന്ന് പിടിച്ചു നില്ക്കാൻ വേണ്ടിയാണ് ... എങ്ങനെക്കിലും നാല് പേരെ കൂട്ടാൻ നോക്കട്ട് ... ഫൊക്കാനക്കാര് കൺവെൻഷൻ തകർപ്പനാക്കിയപ്പോൾ ഇനി പിടിച്ചു നില്ക്കാൻ വേറെ മാർഗം ഒന്നും ഇല്ല .
ഫോമസ്നേഹി 2022-07-19 03:10:10
ആദ്യം മുറികൾ തീർന്നെന്ന് വാർത്ത ഇറക്കുക, പിന്നെ കൂടുതൽ മുറികൾ കിട്ടിയെന്ന് പുതിയ വാർത്ത നൽകുക. അരിയാഹാരം കഴിക്കുന്ന മലയാളിക്ക് ഈ മലയാളി ഉടായിപ്പ് മനസിലാകും സാർ!
Foman 2022-07-19 13:19:40
ബെസ്ററ്! എന്തെല്ലാം വേഷം കെട്ടുകൾ!!!
Thomas Mathew 2022-07-19 14:14:47
ആദ്ദ്യം ബ്ലോക്ക് ചെയ്തിരുന്ന റൂമുകൾ തീരുകയും ഓൺലൈൻ രെജിസ്ട്രേഷൻ നിർത്തി വെക്കുകയും ജനങ്ങളെ അത് അറിയിക്കുകയും ചെയ്തു . കൂടുതൽ റൂമുകൾ കിട്ടിയപ്പോൾ വെബ് സൈറ്റ് ഓപ്പൺ ചെയ്യുകയും , രെജിസ്ട്രേഷൻ ഓപ്പൺ ചെയ്തതായി അറിയിക്കുകയും ചെയ്തു.ഇതൊക്കെ സ്വാഭാവികമായ കാര്യങ്ങളല്ലേ . ഇതൊക്കെ അറിയിക്കാനല്ലേ മീഡിയ ഉള്ളതും . പേര് മാറ്റി കള്ളപ്പേരിൽ കമന്റ് ഇടുന്നതല്ലേ സഹോദരാ ഏറ്റവും വലിയ വേഷം കെട്ടൽ . ഫോമായിലെ ഒരു പഴയ സെൻട്രൽ പ്രസിഡന്റ് പലരോടും പറയുന്ന വാക്കുകളാണ് പേര് മാറ്റി ഇവിടെ എത്തുന്നത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക