Image

ഫോമാ ഇലക്ഷൻ: പത്രിക നൽകാനുള്ള അവസാന തീയതി ജൂലൈ 24 

Published on 19 July, 2022
ഫോമാ ഇലക്ഷൻ: പത്രിക നൽകാനുള്ള അവസാന തീയതി ജൂലൈ 24 

ഫോമാ തെരഞ്ഞെടുപ്പിനു  നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. നാമനിർദ്ദേശങ്ങൾ അടുത്ത ഞായറാഴ്ച, ജൂലൈ 24-ന് മുമ്പ് പോസ്റ്റ്മാർക്ക് ചെയ്തിരിക്കണമെന്നു ഇലക്ഷൻ കമ്മീഷൻ അറിയിച്ചു . 

നോമിനേഷൻ ഫോമും നിർദ്ദേശങ്ങളും ഫോമാ  വെബ്‌സൈറ്റിൽ ലഭ്യമാണ്. (താസി പി.ഡി.എഫ് കാണുക)   സ്ഥാനാർത്ഥികളോട് എത്രയും വേഗം നാമനിർദ്ദേശ പത്രികകൾ അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ അഭ്യർത്ഥിക്കുന്നു. ഇമെയിൽ വഴിയോ സാധാരണ മെയിൽ വഴിയോ നാമനിർദ്ദേശങ്ങൾ സ്വീകാര്യമാണ്.

ആവശ്യമായ എല്ലാ ഒപ്പുകളും ഫീസും  ഉള്ള പൂർത്തിയായ നാമനിർദ്ദേശ പത്രിക  തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാനായ ജോൺ ടൈറ്റസിനു അയക്കുക.  ( John Titus, P.O. Box 837, Auburn,  WA  98071) 
ഇമെയിൽ വഴി നാമനിർദ്ദേശം അയക്കാൻ fomaaelection2022@gmail.com ഉപയോഗിക്കുക.

ഓഗസ്റ്റ് 2 വരെ  തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാനു  രേഖാമൂലം കഥ നൽകി  നാമനിർദ്ദേശങ്ങൾ പിൻവലിക്കാം.  പത്രിക സമയത്തിന് മുൻപ് പിന് വലിക്കുകയോ  തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർത്ഥിയെ  അയോഗ്യനാക്കുകയോ ചെയ്‌താൽ  നാമനിർദ്ദേശ ഫീസ് തിരികെ നൽകും. പിൻവലിക്കാനുള്ള അവസാന തീയതിക്ക് ശേഷം  പിൻവലിച്ചാൽ പണം തിരികെ ലഭിക്കില്ല.

 സംശയം  ഉള്ളവർ താഴെപ്പറയുന്ന  മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുമായി ബന്ധപ്പെടുക. 

ജോൺ ടൈറ്റസ്
ഫോൺ:  253‐797‐0250

തോമസ് കോശി
ഫോൺ:  914‐310‐2242

വിൻസൺ പാലത്തിങ്കൽ
ഫോൺ:  703‐568‐8070

Email:  fomaaelection2022@gmail.com

see PDF: 

https://emalayalee.com/vartha/266344

Join WhatsApp News
ജഗദീഷ് നായർ 2022-07-22 02:31:39
ഫൊക്കാനക്ക് പോയി വോട്ട് ചെയ്തവനെയൊക്കെയാണ് ഫോമയുടെ ഇലക്ഷൻ നടത്താൻ ഏൽപ്പിച്ചിരിക്കുന്നത്. കോഴിക്ക് കാവൽ കുറുക്കൻ തന്നെ. മൽസരാർത്ഥികൾ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും.
ഫോമേട്ടൻ 2022-07-22 13:01:30
ജഗദീഷ് നായർ പറഞ്ഞത് സത്യമാണല്ലൊ. ഫോമയോട് പ്രതിപത്തിയുള്ള ആരേയും കിട്ടിയില്ലെ കമ്മീഷണറാക്കാൻ? ഒരു സംഘടയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് വരുമ്പോൾ അയാൾക്ക് സംഘടനോട് എത്രമാത്രം കൂറുണ്ട് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. രണ്ടു സംഘടനയുടേയും ആളായി നടക്കുന്നവരെ ഇത്രയും വലിയ ഉത്തരവാദിത്വം ഏൽപ്പിച്ചത് തെറ്റു തന്നെ. സ്വയം മാറി നിൽക്കുവാനുള്ള ധാർമ്മികത എങ്കിലുംകാണിക്കേണ്ടതായിരുന്നു. എന്തായാലും ഒരു ഭാഗത്തിന് കുത്തുന്ന വോട്ട് മറുഭാഗത്ത് പോകാതെ നോക്കുക!
നിരാശനായ പ്രതികരണൻ 2022-07-22 16:25:14
വളരെ സഭ്യമായ ഭാഷയിൽ പ്രതികരണം ഇട്ടാലും " ഇമലയാളീ" എന്ത് കൊണ്ടോ പ്രസിദ്ധീകരിക്കില്ല. വാർത്ത ഇടുന്നവരോടുള്ള ഭയമാണോ അതോ പ്രീണനം ആണോ എന്നറിയില്ല. ഇതു പോലും വരുമെന്ന് പ്രതീക്ഷയില്ല.
Prof.Raju Joseph. 2022-07-23 00:29:19
What happened to good comment writers?, where is Vdhayadharan, Chankyan, andrew, Naradhan & Anthappan?. I saw Anthappan recently after a long time. Are they alive and well or Covid got them?. Or e malyalee is censoring them? Like to hear from you guys. I read e malayalee for the comments. Glad to see our Mathulla, live and well still kicking. Satay away from the brain lost booby. He has lots of problems.
CID Moosa 2022-07-23 02:21:06
Colorado Man Pleads Guilty to Casting Missing Wife’s Ballot for Trump Prosecutors in April dropped a first-degree murder charge against Barry Morphew, whose wife, Suzanne Morphew, disappeared in May 2020.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക