Image

ചാലക്കുടി ചങ്ങാത്തം 2022' ന് വര്‍ണാഭമായ സമാപനം

Published on 19 July, 2022
 ചാലക്കുടി ചങ്ങാത്തം 2022' ന് വര്‍ണാഭമായ സമാപനം


ബിര്‍മിംഗ്ഹാം : ചാലക്കുടി മേഖലയില്‍ നിന്നും യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ കോവിഡിന്റെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 16 ജൂലൈ ശനിയാഴ്ച ബിര്‍മിംഗ്ഹാം അടുത്തുള്ള വാള്‍സാളില്‍ സംഗമിച്ചു.

താലത്തിന്റെയും, വാദ്യമേളത്തിന്റെയും ആരവത്തോടെ ന്ചാലക്കുടി ചങ്ങാത്തം 2022ന്ധന് ആരംഭം കുറിച്ചു. ജിബിയും, സോജനും ആലപിച്ച ഈശ്വര പ്രാഥനയോടെ തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ് സൈബിന്‍ പാലാട്ടി അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയും, സെക്രട്ടറി ബിജു അന്പൂക്കന്‍ സ്വാഗതം ആശംസിക്കുകയും, ട്രഷറര്‍ ഷൈജി ജോയ് നന്ദി അര്‍പ്പിക്കുകയും ചെയ്ത യോഗത്തില്‍, എല്ലാവരുടെയും മാതാപിതാക്കളെ പ്രതിനിധികരിച്ചു ഇപ്പോള്‍ യുകെയിലുള്ള ജോയ് പഴയാറ്റില്‍ ദന്പതികള്‍ നിലവിളക്കു കൊളുത്തി ന്ധചാലക്കുടി ചങ്ങാത്തം 2022ന്ധന് ഉദ്ഘാടനം നിര്‍വഹിക്കുകയും ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ വേദിയെ അവിസ്മരണിയമാക്കി. കൂടാതെ വിഭവ സമൃദ്ധമായ നാടന്‍സദ്യയും എല്ലാവരും ആസ്വദിച്ചു.


പുതിയ ഭാരവാഹികളായി 2022-24 വര്‍ഷത്തേക്ക് ക്രോയ്‌ടോണില്‍ നിന്നുള്ള ഷിജോ മല്‍പ്പാന്‍ പ്രസിഡന്റായും, ടെല്‍ഫോഡില്‍ നിന്നുള്ള ഷാജു മാടപ്പിള്ളി സെക്രട്ടറിയായും, ബിര്‍മിംഗ്ഹാമില്‍ നിന്നുള്ള ദീപ ഷാജു ട്രഷറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാം കോര്‍ഡിനേറ്റസായി വാള്‍സാളില്‍ നിന്നും ടാന്‍സി പാലാട്ടിയും, സിനിമോള്‍ ബിജുവും തെരഞ്ഞിടുക്കപ്പെട്ടു. വളരെ മനോഹരമായ പരിപാടിയില്‍ ഉടനീളം ബെഞ്ചമിന്‍ പാലാട്ടിയും, സോണ ബാബുവും, ടാന്‍സി പാലാട്ടിയും ആങ്കറിംഗ് നിര്‍വഹിച്ചു. ഈ വര്‍ഷത്തെ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തത് ഫോക്കസ് ഫിന്‍സുര്‍ ലിമിറ്റഡ് ബിര്‍മിംഗ്ഹാം, കൃഷ്ണമൂര്‍ഗന്‍ സോളിസിറ്റഴ്‌സ് ലണ്ടന്‍, ഫൈന്‍ കെയര്‍ 247ലിമിറ്റഡ് സ്റ്റോക്ക് ഓണ്‍ ട്രെന്റ്.എല്ലാവരും സൗഹൃദം പുതുക്കി അടുത്ത വര്‍ഷം കാണാം എന്ന പ്രതീക്ഷയോടെ പിരിഞ്ഞു.

ജിയോ ജോസഫ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക