ഡ്യൂസല്‍ഡോര്‍ഫില്‍ നിന്നും ഖത്തര്‍ എയര്‍വേയസ് നവംബര്‍ മൂന്നിന് സര്‍വീസ് തുടങ്ങും

Published on 19 July, 2022
 ഡ്യൂസല്‍ഡോര്‍ഫില്‍ നിന്നും ഖത്തര്‍ എയര്‍വേയസ് നവംബര്‍ മൂന്നിന് സര്‍വീസ് തുടങ്ങും

 

ബെര്‍ലിന്‍: ഖത്തര്‍ എയര്‍വേസ് നവംബറില്‍ ഡ്യൂസല്‍ഡോര്‍ഫ് ഫ്‌ളൈറ്റുകള്‍ ആരംഭിക്കും. ജര്‍മനിയില്‍ നിന്നും ഇത് നാലാമത്തെ ഡസ്റ്റിനേഷനാണ് ഡൂസല്‍ഡോര്‍ഫ്. നിലവില്‍ ബെര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് പറക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍വീസ് തുടങ്ങുമെന്നുള്ള പ്രഖ്യാപനമാണ് നവംബര്‍ മൂന്നിന് ആരംഭിക്കുന്നത്. 254 സീറ്റുകളുള്ള ബി7878എസ് ടൈപ്പ് വിമാനമായിരിയ്ക്കും സര്‍വീസ് നടത്തുക.

ആഴ്ചയിലെ സേവനത്തെ അടിസ്ഥാനമാക്കി, പുതിയ ഷെഡ്യൂള്‍ ഇപ്രകാരമായിരിയ്ക്കും. കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിന്, ദോഹയില്‍ നിന്നും ആഴ്ചയിലെ അഞ്ച് ദിവസങ്ങളില്‍ ആയിരിക്കും സര്‍വീസ്.


ദോഹ മുതല്‍ ഡ്യൂസല്‍ഡോര്‍ഫ്, ക്യുആര്‍85: ചൊവ്വ, ബുധന്‍, 8.00-12:45; തിങ്കള്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍, 12:20-17:05

ഡ്യൂസല്‍ഡോര്‍ഫ് മുതല്‍ ദോഹ വരെ: ക്യുആര്‍86, ചൊവ്വ, ബുധന്‍, 15:25-23:20; തിങ്കള്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍, 18:35~02:30+1 എന്നിങ്ങനെയാണ് സമയങ്ങള്‍.

ഷെഡ്യൂളും വിമാനവും പിന്നീട് മാറും. ഖത്തര്‍ എയര്‍വേയ്‌സ് ബോയിംഗ് 787-9 ഡ്രീംലൈനര്‍ ആയിരിയ്ക്കും സര്‍വീസ് നടത്തുക.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക