ഇന്ത്യന്‍ നാവിക സേന പടക്കപ്പല്‍ കുവൈറ്റിലെത്തി

Published on 19 July, 2022
 ഇന്ത്യന്‍ നാവിക സേന പടക്കപ്പല്‍ കുവൈറ്റിലെത്തി

 


കുവൈറ്റ് സിറ്റി : ഇന്ത്യന്‍ നാവിക സേന പടക്കപ്പലായ ഐഎന്‍സ് ടെഗ് കുവൈറ്റിലെത്തി. കുവൈറ്റ് നാവിക സേനയും, ഇന്ത്യന്‍ എംബസി അധികൃതരും കുവൈറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ശുവൈഖ് തുറമുഖത്ത് കപ്പലിനെ സ്വീകരിച്ചു.

ഗള്‍ഫ് മേഖലയിലെ കടല്‍ കൊള്ളക്കാരെ തുരത്തുന്നത് ഉള്‍പ്പെടെ നിരവധി സുരക്ഷാ ദൗത്യങ്ങള്‍ക്കായി ഐഎന്‍സ് ടെഗ് നിയോഗിക്കപ്പെട്ടിട്ടുണ്ട്.ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളില്‍ സമുദ്ര സുരക്ഷ അനുവദിക്കുകയും മേഖലയില്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് നാവിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന നാവിക പടക്കപ്പലിന്റെ കുവൈറ്റ് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തും.
സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക