Image

ഫോമാ ഫാമിലി ടീമിന്റെ ഇലക്ഷന്‍ പ്രചാരണത്തിന് ചിക്കാഗോയില്‍ ഗംഭീര വരവേൽപ്പ്

മാത്യുക്കുട്ടി ഈശോ Published on 20 July, 2022
ഫോമാ ഫാമിലി ടീമിന്റെ ഇലക്ഷന്‍ പ്രചാരണത്തിന് ചിക്കാഗോയില്‍ ഗംഭീര വരവേൽപ്പ്

ചിക്കാഗോ:  ജെയിംസ് ഇല്ലിക്കന്‍ നേതൃത്വം നല്‍കുന്ന ഫോമാ ഇലക്ഷന്‍ പാനലിന്റെ അമേരിക്കന്‍ സംസ്ഥാനങ്ങളിലൂടെയുള്ള പര്യടന പ്രചാരണത്തിന് ചിക്കാഗോയില്‍ പ്രൗഡ്ഢഗംഭീര തുടക്കം കുറിച്ചു. വാക്കുകളേക്കാള്‍ ഉപരി പ്രവര്‍ത്തനത്തിനും വെറും സൗഹൃദത്തിനേക്കാള്‍ ഉപരി കുടുംബ ബന്ധത്തിനും മുന്തൂക്കം നല്‍കുന്ന  'ഫോമാ ഫാമിലി ടീമിന്' ചിക്കാഗോയിലെ എല്ലാ മലയാളീ സംഘടനകളുടെയും  പരിപൂര്‍ണ്ണ പിന്തുണ ഉറപ്പാക്കിയതിന്റെ സന്തോഷത്തിലാണ് ടീം അംഗങ്ങള്‍.  സെപ്തംബര്‍ 2  മുതല്‍ 5 വരെ മെക്‌സിക്കോയിലെ കാന്‍കണില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ പോഷക സംഘടനകളില്‍ നിന്നും പ്രതിനിധികളുടെ സാന്നിധ്യവും ഉറപ്പാക്കുന്നതിന് പ്രചാരണ വേള ഉപകാരപ്രദമായി എന്ന് പ്രസിഡണ്ട് സ്ഥാനാര്‍ഥി ജെയിംസ് ഇല്ലിക്കന്‍ അറിയിച്ചു.

ഫോമാ (FOMAA) എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ 2022-24 വര്‍ഷത്തേക്കുള്ള ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടത്തപ്പെടുന്ന കാന്‍കണ്‍ കണ്‍വെന്‍ഷനില്‍ വച്ച് നടക്കുന്നതാണ്. 1893-ല്‍  സ്വാമി വിവേകാനന്ദന്‍ 'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ' എന്ന് അഭിസംബോധന ചെയ്തതിന്റെ ചരിത്രം ഉറങ്ങുന്ന അമേരിക്കയിലെ  'വിന്‍ഡി  സിറ്റി' എന്ന ചിക്കാഗോയുടെ മണ്ണില്‍ നിന്നും വീണ്ടും ഫോമായുടെ സാരഥികളാകാന്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്  'ചിക്കാഗോയിലെ സഹോദരീ സഹോദരന്മാരെ' എന്ന് അഭിസംബോധന ചെയ്യാന്‍ സാധിക്കുന്നത് 'ഫോമാ ഫാമിലി ടീം'  ആയതുകൊണ്ടാണ് എന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിനോദ് കൊണ്ടൂര്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാല്‍ക്കലോടി, ട്രെഷറര്‍ സ്ഥാനാര്‍ഥി ജോഫ്റിന്‍ ജോസ്  എന്നിവരും ജെയിംസ് ഇല്ലിക്കനോടും വിനോദ് കൊണ്ടൂരിനോടുമൊപ്പം ചടങ്ങില്‍ പങ്കെടുത്തു.  ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി ബിജു ചാക്കോക്ക് ന്യൂയോര്‍ക്കിലെ  അത്യാവശ്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നതിനാല്‍ ഈ ടീം അംഗങ്ങളോടൊപ്പം പങ്കെടുക്കാന്‍ സാധിച്ചില്ല.

ചിക്കാഗോയിലും പരിസരത്തും നിന്നുള്ള വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് സംഘടനാ നേതാക്കള്‍ പങ്കെടുത്തിരുന്നു. ചിക്കാഗോ മലയാളി അസ്സോസിയേഷന്‍, ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍, കേരള  അസ്സോസിയേഷന്‍ ഓഫ് ചിക്കാഗോ, മിഡ് വെസ്റ്റ്  മലയാളി അസ്സോസിയേഷന്‍, കേരളൈറ്റ് അമേരിക്കന്‍ അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ചു അംഗങ്ങള്‍ പങ്കെടുത്തു.

ഫോമാ സെന്‍ട്രല്‍ റീജിയന്‍ ആര്‍. വി. പി. ജോണ്‍ പാട്ടപതി, ഫോമാ നാഷണല്‍ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍, ഫോമാ അഡൈ്വസറി വൈസ് ചെയര്‍ പീറ്റര്‍ കുളങ്ങര, ഫോമാ യൂത്ത് റെപ്പ്  കാല്‍വിന്‍ കവലയ്ക്കല്‍, ഫോമാ സീനിയര്‍ സിറ്റിസണ്‍ ഫോറം ചെയര്‍മാന്‍ ജോര്‍ജ് മാത്യൂ (ബാബു), ഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ (2016- 18), മുന്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍ (2016-18), ഫോമാ മുന്‍ വൈസ് പ്രസിഡന്റ് (2010-12) സ്റ്റാന്‍ലി കളരിക്കമുറി, മുന്‍ കണ്‍വഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം (2016-18) തുടങ്ങിയവരോടൊപ്പം, ചിക്കാഗോ മലയാളി അസ്സോസിയേഷനില്‍ നിന്നും ഷാജി എടാട്ട് (മുന്‍ എന്‍ജിനീയര്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ്), രഞ്ജന്‍ എബ്രഹാം, തോമസ് മാത്യു, ജിതേഷ് ചുങ്കത്ത്, ഇല്ലിനോയി മലയാളി അസ്സോസിയേഷനില്‍ നിന്നും സിറിയക്ക് കൂവക്കാട്ടില്‍ (പ്രസിഡന്റ് കെ.സി.സി.എന്‍. എ.), സിബു കുളങ്ങര (പ്രസിഡന്റ്), ജോയി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്റ്), രാജന്‍ തലവടി; മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷനില്‍ നിന്നും പോള്‍സണ്‍ കുളങ്ങര, ബിനു കൈതകതൊട്ടിയില്‍,   കേരളാ അസ്സോസിയേഷന്‍ ഓഫ് ചിക്കാഗോയില്‍ നിന്നും സിബി പാത്തിക്കല്‍; യുണൈറ്റഡ് മലയാളി അസ്സോസിയേഷനില്‍ നിന്നും ജോയ് കോട്ടൂര്‍, സൈമണ്‍ പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംഘടനയുടെ ഉയര്‍ച്ചക്കായി, അംഗ സംഘടനകളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് കൊണ്ട്, അതുള്‍പ്പെടുത്തി കൊണ്ടൊരു പ്രകടന പത്രികയായിരിക്കും തങ്ങള്‍ കൊണ്ടു വരുന്നതെന്നും, ഒപ്പം വിവിധ റീജിയണുകളില്‍ വുമണ്‍സ് സമ്മിറ്റ്, യൂത്ത് സമ്മിറ്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും എന്ന് ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയിംസ് ഇല്ലിക്കല്‍ പറഞ്ഞു.

മലയാളി അംഗ സംഘടനകളുമായി ചേര്‍ന്ന് ഒരു മലയാളി നെറ്റ് വര്‍ക്ക് ഉണ്ടാക്കാന്‍ ശ്രമിക്കും, ഒപ്പം വിവിധ മലയാളി പ്രഫഷണല്‍ സംഘടനകളുമായി ചേര്‍ന്ന്, അവരുടെ സേവനങ്ങള്‍, പ്രത്യേകിച്ച് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കുവാന്‍ ഒരു കോമണ്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കാന്‍ ശ്രമിക്കും എന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി വിനോദ് കൊണ്ടൂര്‍ പറഞ്ഞു.

അമേരിക്കന്‍ മലയാളി കുടുംബങ്ങളില്‍, പുതു തലമുറയെ വളര്‍ത്തിയെടുക്കുന്ന മാതാപിതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ബോധവല്‍ക്കരണത്തിലൂടെ പരിഹരിക്കാന്‍, റീജന്‍ തലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും എന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ സിജില്‍ പാലക്കലോടി പറഞ്ഞു. തുടര്‍ന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ഫോമാ 2022-2024 കാലഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി സംസാരിച്ചു.

പരിപാടിയുടെ എം.സി. ജോണ്‍സണ്‍ കണ്ണൂക്കാടനായിരുന്നു. സണ്ണി വള്ളിക്കളം കൃതജ്ഞതയും അറിയിച്ചു, സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ അവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക