ജര്‍മനിയിലെ ഗ്യാസ് ക്ഷാമത്തിന് പരിഭ്രാന്തി വേണ്ടെന്ന് ഊര്‍ജ റെഗുലേറ്ററി

Published on 20 July, 2022
 ജര്‍മനിയിലെ ഗ്യാസ് ക്ഷാമത്തിന് പരിഭ്രാന്തി വേണ്ടെന്ന് ഊര്‍ജ റെഗുലേറ്ററി

ബെര്‍ലിന്‍: ഗ്യാസ് ക്ഷാമ ഭീഷണിയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് ജര്‍മനിയിലെ ഊര്‍ജ റെഗുലേറ്റര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അടുത്ത ശൈത്യകാലത്ത് സാധ്യമായ ഊര്‍ജക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഗ്യാസ് വില ഉയരുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ജര്‍മനിയിലെ എനര്‍ജി റെഗുലേറ്ററിന്റെ തലവന്റെ മുന്നറിയിപ്പ്.


വടക്കുകിഴക്കന്‍ ജര്‍മനിയിലെ ലുബ്മിനില്‍, ബാള്‍ട്ടിക് കടലിലൂടെയുള്ള നോര്‍ഡ് സ്ട്രീമിന്റെ ഇരട്ട ഗ്യാസ് പൈപ്പ് ലൈനിന് 1,224 കിലോമീറ്റര്‍ നീളമാണുള്ളത്. അറ്റകുറ്റപ്പണികള്‍ക്കായി നോര്‍ഡ് സ്ട്രീം 1 അടച്ചുപൂട്ടിയെങ്കിലും ഈ ആഴ്ച വിലയില്‍ കാര്യമായ കുതിച്ചുചാട്ടം ഉണ്ടായിട്ടില്ല,

എന്നിരുന്നാലും, റഷ്യക്കാര്‍ ഗ്യാസ് വിതരണം കുറയ്ക്കുന്നതിനാല്‍ന്ധ ഉയര്‍ന്ന വിലകള്‍ ഹ്രസ്വകാലത്തേക്ക് പൊതുജനങ്ങള്‍ക്ക് കൈമാറുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. റഷ്യന്‍ ഊര്‍ജ കന്പനിയായ ഗാസ്‌പ്രോം ജൂണ്‍ മുതല്‍ ബാള്‍ട്ടിക് കടലിലെ നോര്‍ഡ് സ്ട്രീം 1 വഴിയുള്ള ഗ്യാസ് ഡെലിവറികള്‍ തടഞ്ഞിരിക്കുകയാണ്.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക