ഫോമാ ബെസ്റ്റ് കപ്പിൾ മത്സരകമ്മിറ്റി : ബിജു തുരുത്തുമാലിൽ ചെയർ

Published on 21 July, 2022
ഫോമാ  ബെസ്റ്റ് കപ്പിൾ മത്സരകമ്മിറ്റി :  ബിജു തുരുത്തുമാലിൽ ചെയർ

ഫ്ലോറിഡ: ഫോമാ രാജ്യാന്തര കൺവൻഷനിൽ നടക്കുന്ന ബെസ്റ്റ് കപ്പിൾ മത്സരത്തിനുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. അറ്റ്ലാന്റയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ 'ഗാമ'യുടെ മുൻ പ്രസിഡന്റും ഫോമാ കൾചറൽ കമ്മിറ്റിയുടെ വൈസ് ചെയർമാനുമായ ബിജു തുരുത്തുമാലിൽ പ്രസ്തുത കമ്മിറ്റിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വിവരം ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ഔദ്യോഗികമായി അറിയിച്ചു. അനിയൻ ജോർജ്ജിന്റെ പ്രസിഡൻസിയിൽ തന്നെ, ഫോമാ വിജയകരമായി നടത്തിയ ചെണ്ടമേള മത്സരത്തിന്റെ പ്രധാന സംഘാടകനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

പോൾസൺ കുളങ്ങര വൈസ് ചെയർമാനാകുന്ന കമ്മിറ്റിയിൽ, ഫോമായുടെ നാഷണൽ കമ്മിറ്റിയിൽ നിന്നുള്ള അനു സ്കറിയ ആയിരിക്കും കോ-ഓർഡിനേറ്റർ. ന്യൂയോർക്ക് മെട്രോ റീജിയനിൽ നിന്നുള്ള ജൂലി ബിനോയ്,ടെക്‌സാസിലെ ഡാളസിൽ നിന്നുള്ള മേഴ്‌സി സാമുവൽ എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. വിവിധ റൗണ്ടുകളിൽ  മികച്ച പ്രകടനം കാഴ്ചവവച്ചുകൊണ്ട് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന വിജയികൾക്ക് സമ്മാനം ഉണ്ടായിരിക്കും. കൺവൻഷനിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത ദമ്പതികൾക്ക്  മാത്രമേ ബെസ്റ്റ് കപ്പിൾ കോണ്ടസ്റ്റിൽ  മത്സരിക്കാനാകൂ. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പബ്ലിഷ് ചെയ്യുന്നതാണ്. 

അമേരിക്കൻ മലയാളികൾക്ക് താല്പര്യപൂർവം പങ്കെടുക്കാവുന്ന കൂടുതൽ പരിപാടികളെക്കുറിച്ചും അടുത്ത ദിവസങ്ങളിൽ അറിയിക്കുമെന്ന്  പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്,ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ , കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക