Image

യുകെ മുട്ടുചിറ സംഗമം പോര്‍ട്‌സ്‌മൌത്തിലെ ഫോര്‍ട്ട് പര്‍ ബ്രുക്കില്‍ 22, 23, 24 തീയതികളില്‍

Published on 22 July, 2022
യുകെ മുട്ടുചിറ സംഗമം പോര്‍ട്‌സ്‌മൌത്തിലെ ഫോര്‍ട്ട് പര്‍ ബ്രുക്കില്‍ 22, 23, 24 തീയതികളില്‍


പോര്‍ട്‌സ്മൗത്ത് (ലണ്ടന്‍): വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യ പാദ സ്പര്‍ശത്താല്‍ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ പതിമൂന്നാമത് സംഗമം ജൂലൈ 22,23,24 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ പോര്‍ട്‌സ്മൗത്തില്‍ നടക്കും.


മുട്ടുചിറയിലെ ഏകദേശം നൂറ്റമ്പതിലധികം കുടുംബങ്ങളാണ് യുകെയുടെ വിവിധ ഭാഗങ്ങളിലായി കുടിയേറിയിരിക്കുന്നത്. പ്രസ്തുത എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം , ആയതിനാല്‍ മുന്‍കൂട്ടി അറിയിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വന്‍ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം .

മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹിക കാരുണ്യ പ്രവര്‍ത്തികളിലൂടെ പ്രശസ്തനായ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ , മോന്‍സ് ജോസഫ് എംഎല്‍എ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു , യുക്മ നാഷണല്‍ പ്രസിഡന്റ് ഡോ .ബിജു പെരിങ്ങത്തറ, ഫാ ബിറ്റാച്ചു പുത്തന്‍പുരയ്ക്കല്‍, ഫാ . ബിനോജ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങി നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ സംഗമത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകളര്‍പ്പിക്കും

ജൂലൈ 22 നു (വെള്ളി) ഉച്ചകഴിഞ്ഞു രണ്ടിനു സംഗമം രക്ഷാധികാരിയും സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമത്തിനു തുടക്കം കുറിക്കും. തുടര്‍ന്നു വിവിധ തരം കലാകായിക മത്സരങ്ങളും സംഗമം വര്‍ണ ശബളമാക്കും . കൂടാതെ നാട്ടില്‍ നിന്നെത്തുന്ന മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഈ സംഗമം അവരുടെ ഒരു ആദര വേദിയായി കൂടി മാറും

 

പ്രധാന സംഗമ ദിനമായ ജൂലൈ 23 നു (ശനി) ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ കാല സ്മരണകള്‍ അയവിറക്കാന്‍ കൂട്ടായ്മ അവസരമൊരുക്കും.

ജോണി കണിവേലില്‍ കണ്‍വീനറായി, രാജു കുര്യന്‍ ഇളമ്പാശ്ശേരില്‍ , ബൈജു കുര്യന്‍ ഇളമ്പാശ്ശേരില്‍ , ബിനു ജേക്കബ് കൊട്ടാരത്തില്‍, ബിന്ദു ബൈജു കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സംഗമത്തിനു നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: ജോണി കണിവേലില്‍ 07889800292, ബിനു കൊട്ടാരത്തില്‍ 07830527516. രാജു ഇളമ്പാശ്ശേരില്‍ 07886662537, ബൈജു ഇളമ്പാശ്ശേരില്‍ 07815313185, ബിന്ദു കൊട്ടാരത്തില്‍ 07897821258.

സംഗമം അഡ്രസ് : The Peter Ashley Activity Centre, Fort Purbrook, Portsdown Hill Road
Cosham, Portsmouth PO6 1BJ



സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക