Image

ബ്രിസ്‌ബെയ്ന്‍ സെന്റ് തോമസ് യാക്കോബായ ഇടവകയ്ക്ക് പുതിയ വികാരി

Published on 22 July, 2022
 ബ്രിസ്‌ബെയ്ന്‍ സെന്റ് തോമസ് യാക്കോബായ ഇടവകയ്ക്ക് പുതിയ വികാരി

 


ബ്രിസ്‌ബെയ്ന്‍ : സെന്റ് തോമസ് യാക്കോബായാ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി എല്‍ദോസ് സ്‌കറിയ കുമ്മക്കോട്ട് അച്ചന്‍ ചുമതലയേറ്റെടുത്തു. ഓസ്‌ട്രേലിയന്‍ അതിഭദ്രാസനത്തിന്റെ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപോലിത്തയുടെ അനുഗ്രഹ കല്‍പന പ്രകാരം നിയമിതനയ അച്ചന്‍ ഹൈറേഞ്ച് മേഖലയില്‍ കന്പിളിക്കണ്ടം സ്വദേശിയാണ് . കോതമംഗലം മാര്‍ത്തോമന്‍ പള്ളി, കാരക്കുന്നം പള്ളി എന്നിവയുള്‍പ്പെടെ നിരവധി പള്ളികളുടെ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2022 ജൂലൈ 16 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് പുതിയ വികാരിയുടെ നിയമനം .


നിലവിലെ വികാരി ലിലു വര്‍ഗീസ് പുലിക്കുന്നേല്‍ അച്ചന്‍ നാട്ടിലേക്ക് തിരികെ പോകുന്ന ഒഴിവിലേക്കാണ് പുതിയ വികാരി നിയമിതനായത്. 5 വര്‍ഷത്തിലേറെയായി ഇടവകയുടെ ചുമതലയില്‍ ആയിരിക്കുന്‌പോള്‍ സുറിയാനി സഭയുടെ ക്വീന്‍സ്ലാന്‍ഡ് സംസ്ഥാനത്തിലെ പ്രഥമ ഇടവകയുടെ സ്വന്തമായ ദൈവാലയം എന്ന ചിരകാല അഭിലാഷം പൂര്‍ത്തിയാക്കിയാണ് ലിലു അച്ചന്‍ പടിയിറങ്ങുന്നത് .


ദൈവാലയത്തിനുള്ള സ്ഥലം വാങ്ങിക്കുന്നതിനും നിര്‍മാണത്തിനും കൂദാശാ കര്‍മ്മങ്ങള്‍ക്കും അച്ചന്റെ നേതൃത്വം ഇടവകയ്ക്ക് മുതല്‍ക്കൂട്ടായി. 70 കുടുംബങ്ങള്‍ മാത്രമായിരുന്ന ഇടവകയെ 125 ഇല്‍ പരം കുടുംബങ്ങള്‍ ഉള്ള ഒരു വലിയ ഇടവകയായി വളര്‍ത്തിയെടുത്ത അച്ചന് ഓഗസ്റ്റ് മാസം 7ന് പ്രൗഢഗംഭീരമായ യാത്രയപ്പ് നല്‍കുവാനുള്ള ക്രമീകരണം നടന്നു വരുന്നതായി സെക്രട്ടറി എല്‍ദോസ് തേലപ്പിള്ളില്‍, ട്രസ്റ്റീ എല്‍ദോസ് സാജു എന്നിവര്‍ അറിയിച്ചു.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക