Image

നഴ്‌സസ് ദിനാഘോഷം സംഘടിപ്പിച്ചു

Published on 22 July, 2022
 നഴ്‌സസ് ദിനാഘോഷം സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈത്ത്(ഇന്‍ഫോക് ) മൂന്നു മാസക്കാലം നീണ്ടുനിന്ന നഴ്‌സസ് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.


നഴ്‌സിംഗ് സേവനത്തിന്റെ പ്രസക്തി പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുക, നഴ്‌സുമാരുടെ ആത്മവിശ്വാസവും കരുത്തും വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

ആധുനിക നഴ്‌സിംഗിന് അടിത്തറ പാകിയ ഫ്‌ലോറെന്‍സ് നെറ്റിന്‍ഗേലിന്റെ സ്മരണയില്‍ചരിത്രത്തില്‍ ആദ്യമായി ലോകമെമ്പാടുമുള്ള ഇന്ത്യന്‍ നഴുസുമാരെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ അണിനിരത്തി.

ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ടിഎന്‍എ ഐ) പ്രസിഡന്റ് ഡോ.റോയ്‌കെ ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫോക് പ്രസിഡന്റ് ബിബിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇന്‍ഫോക് സെക്രട്ടറി രാജലക്ഷ്മി സ്വാഗതം പറഞ്ഞു. ലുലു എക്‌സ്‌ചേഞ്ച് കുവൈത്ത് ജനറല്‍ മാനേജര്‍ ഷൈജു മോഹന്‍ ദാസ് , ജോയ് ആലുക്കാസ് കുവൈറ്റ് മാനേജര്‍ വിനോദ് പി.എന്‍ , ആര്‍ഇജി ഇമിഗ്രേഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ മാനേജിംഗ് പാര്‍ട്ണര്‍ അജ്മല്‍ സമദ്, ഇന്‍ഫോക് കോര്‍കമ്മിറ്റി അംഗം ഷൈജു കൃഷ്ണന്‍,പ്രോഗ്രാം കണ്‍വീനര്‍ സിജോ കുഞ്ഞുകുഞ്ഞു, ഫ്‌ലോറെന്‍സ്ഫിയസ്റ്റ 22 കണ്‍വീനര്‍ ജെല്‍ജോ എന്നിവര്‍ പ്രസംഗിച്ചു.

 

ഇന്‍ഫോക് കോര്‍ കമ്മിറ്റി അംഗം ഗിരീഷ് അംഗങ്ങളുടെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മെറിറ്റോറിയല്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി.

ജാബര്‍ ഹോസ്പിറ്റലിലിലെ ഇന്‍ഫോക് യൂണിറ്റിന്റെ ആദ്യമെമ്പര്‍ഷിപ് ഇന്‍ഫോക് പ്രസിഡന്റ് ബിബിന്‍ ജോര്‍ജ് അനുരാജിന് ഐഡി കാര്‍ഡ് നല്‍കി നിര്‍വഹിച്ചു .

ഇന്റര്‍നാഷണല്‍ നഴ്‌സസ് ദിനമായ മേയ് 12 നു ആരംഭിച്ച ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ പങ്കെടുത്തു

 

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക