Image

ഗൗരവമായ ചര്‍ച്ചകളും സംഘടന വിശകലനങ്ങളും: നവയുഗം കേന്ദ്രസമ്മേളനം സമാപിച്ചു.

Published on 23 July, 2022
ഗൗരവമായ ചര്‍ച്ചകളും സംഘടന വിശകലനങ്ങളും: നവയുഗം കേന്ദ്രസമ്മേളനം സമാപിച്ചു.

അല്‍ഖോബാര്‍: പ്രവാസികളെ സംബന്ധിച്ച വിവിധ വിഷയങ്ങളും, സംഘടനാപരമായ വിശകലനങ്ങളും, ചര്‍ച്ചകളും പൂര്‍ത്തിയാക്കി നവയുഗം സാംസ്‌ക്കാരികവേദി ആറാമത് കേന്ദ്രസമ്മേളനം സമാപിച്ചു.

അല്‍ഖോബാര്‍ നെസ്റ്റോ ഹാളിലെ സി.കെ ചന്ദ്രപ്പന്‍ നഗറിലാണ് നവയുഗം കേന്ദ്രസമ്മേളനം നടന്നത്.  വിവിധ മേഖല സമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും, കേന്ദ്രകമ്മിറ്റി അംഗങ്ങളും, ക്ഷണിതാക്കളും ഉള്‍പ്പെടെ ഇരുന്നൂറ് പ്രതിനിധികള്‍ കേന്ദ്രസമ്മേളനത്തില്‍ പങ്കെടുത്തു.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി സമ്മേളനം ഉത്ഘാടനം ചെയ്തു.

ഇന്ത്യ രാജ്യത്തെ ഭരിയ്ക്കുന്ന സംഘപരിവാറിന്റെ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെയും, മുതലാളിത്ത ദാസ്യത്തിനെതിരെയും, വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും, പൊരുതാന്‍ വേണ്ടി, സാധാരണക്കാരന്റെ അടിസ്ഥാനആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, ജോലി, സാമൂഹികസമത്വം, സാമാന്യനീതി  മുതലായവ നേടിയെടുക്കാനുള്ള രാഷ്ട്രീയമാണ് ഒറ്റക്കെട്ടായി ജനാധിപത്യപാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിയ്‌ക്കേണ്ടത് എന്ന് അദ്ദേഹം ഉത്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

ജമാല്‍ വില്യാപ്പള്ളി, അരുണ്‍ ചാത്തന്നൂര്‍, അനീഷ കലാം എന്നിവര്‍ അടങ്ങിയ പ്രിസീഡിയവും, എം എ വാഹിദ്, സാജന്‍ കണിയാപുരം, ദാസന്‍ രാഘവന്‍ എന്നിവര്‍ അടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളനനടപടികള്‍ നിയന്ത്രിച്ചത്. സുശീല്‍ കുമാര്‍, സനു മഠത്തില്‍, സന്തോഷ് ചങ്ങോലിക്കല്‍ എന്നിവര്‍ മിനുട്ട്‌സ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു.

സൗദിഅറേബ്യയിലെ പ്രവാസി വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കുക, പ്രവാസി പുനഃരധിവാസത്തിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിയ്ക്കുക, നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു പ്രവാസികള്‍ക്ക് സഹായമേകുക എന്നീ വിഷയങ്ങളില്‍ മേല്‍ അവതരിയ്ക്കപ്പെട്ട പ്രമേയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു പാസ്സാക്കി. ഗോപകുമാര്‍ അമ്പലപ്പുഴ, നിസാം കൊല്ലം, സംഗീത സന്തോഷ് എന്നിവരാണ് ഈ ഔദ്യോഗിക പ്രമേയങ്ങള്‍ അവതരിപ്പിച്ചത്.

ഉണ്ണി മാധവം രക്തസാക്ഷി പ്രമേയവും, ബിജു വര്‍ക്കി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജനറല്‍ സെക്രട്ടറി എം.എ വാഹിദ് കാര്യറ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന് മേല്‍ നടന്ന ചര്‍ച്ചയില്‍ വിവിധ മേഖല കമ്മിറ്റികളെ പ്രതിനിധീകരിച്ചു മുരളി പാലേരി, സജീഷ് പട്ടാഴി, ജോസ് കടമ്പനാട്, ജയചന്ദ്രന്‍, നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സമ്മേളനത്തെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീര്‍, ന്യൂഏജ് ജിദ്ദ ഭാരവാഹി ലത്തീഫ്, സിപിഐ നേതാവ് കദീര്‍ ഖാന്‍ എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു.

സജീഷ് പട്ടാഴി ക്രിഡന്‍ഷ്യല്‍  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരെയും, കലാകാരന്മാരെയും, പ്രവാസിയായി 30 വര്‍ഷം പൂര്‍ത്തിയായ നവയുഗം അംഗങ്ങളെയും, ആതുരസേവനരംഗത്തു മികച്ച സേവനം കാഴ്ച വെച്ച നവയുഗം അംഗങ്ങളെയും സമ്മേളനത്തില്‍ ആദരിച്ചു. പത്താം ക്ളാസ്സ്, പ്ലസ് ടൂ എന്നിവയില്‍ ഉയര്‍ന്ന വിജയം നേടിയ നവയുഗം അംഗങ്ങളുടെ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

48 അംഗ പുതിയ കേന്ദ്രകമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞെടുത്തു.

കേന്ദ്രസമ്മേളനത്തിന് ദാസന്‍ രാഘവന്‍ സ്വാഗതവും, ബിനു കുഞ്ഞു നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക