ഫോമാ കേരളാ ഹൌസ് : രണ്ടരലക്ഷം ഡോളർ നൽകുമെന്ന് ഡോ. ജേക്കബ് തോമസ്

Published on 23 July, 2022
ഫോമാ കേരളാ ഹൌസ് : രണ്ടരലക്ഷം ഡോളർ നൽകുമെന്ന് ഡോ. ജേക്കബ് തോമസ്

ന്യു യോർക്ക്: താൻ  നേത്യത്വം നൽകുന്ന മുന്നണി വിജയിച്ചാൽ നടപ്പിലാക്കുന്ന പ്രഖ്യാപിത പദ്ധതികളിൽ ഒന്നായ ഫോമക്ക് ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം  സാക്ഷാൽക്കരിക്കുവാൻ രണ്ടര ലക്ഷം ഡോളർ സംഭാവന നൽകുമെന്ന് ഡോക്ടർ ജേക്കബ് തോമസ് അറിയിച്ചു. ഫ്രണ്ട്‌സ് ഓഫ് ഫോമാ മുന്നണി സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടാൽ കാൻകൂണിൽ നടക്കുന്ന സമാപന സമ്മേളന വേദിയിൽ വെച്ച് ആദ്യ ഗഡുവിന്റെ ചെക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.  

ട്രൈസ്റ്റേറ്റ് മേഖലയിൽ ഫോമയ്‌ക്ക് ഒരു ആസ്ഥാന മന്ദിരം എന്നതാണ് ലക്ഷ്യം. ഫോമാ കേരള ഹൌസ് എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ചിലവിലേക്കായി സ്വന്തമായി നൽകുന്ന രണ്ടര ലക്ഷം ഡോളറിന് പുറമെയുള്ള തുക സംഭാവനയായി കണ്ടെത്തും.

ന്യൂയോർക്കിൽ കൺവെൻഷൻ നടത്താൻ സാധ്യമായാൽ രണ്ടര ലക്ഷം ഡോളർ സംഭാവനയായി നൽകാൻ ഫോമയുമായി സഹകരിക്കുന്ന വാണിജ്യ-വ്യവസായ സംരംഭകർ ഇപ്പോൾ തന്നെ ഉറപ്പു നൽകിയിട്ടുണ്ട് . ട്രൈസ്റ്റേറ്റ് മേഖലയിൽ കൺവെൻഷൻ എന്നത് ഫോമാ പ്രവർത്തകർ  ആവേശപൂർവ്വമാണ്  സ്വീകരിച്ചത്. ഫോമയുടെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കൺവെൻഷന്റെ പ്രവർത്തനങ്ങൾക്കുമായി ഇതിനോടകം വാണിജ്യ-വ്യവസായ പ്രവർത്തകർ ഉറപ്പു നൽകിയത്തിനു പുറമെ ഫോമയുടെ വിവിധ പ്രവർത്തകർ  കൂടുതൽ തുകകൾ  വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫോമയുടെ കാരുണ്യ പദ്ധതിയായ ഹെല്പിങ് ഹാന്റിന് ക്രൗഡ് ഫണ്ടിംഗ് വഴി ഒരു മില്യൻ ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യം സാധ്യമാക്കും.

 ഫോമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പ്രസിഡന്റ് സ്ഥാനാർഥി സ്വന്തമായി രണ്ടര ലക്ഷം ഡോളർ സംഘടനയ്ക്ക് സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചത്. സംഘടനയുടെ ആരംഭകാലം മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും, നിരവധി പരിപാടികളും പദ്ധതികളും ഏറ്റെടുത്തു വിജയിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ശ്രീ ഡോക്ടർ ജേക്കബ് തോമസ്. കാരുണ്യ പ്രവർത്തനങ്ങൾക്കും , ജന സേവന പദ്ധതികൾക്കും  കയ്യയച്ചു സംഭാവന നൽകുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. കേരളത്തിൽ കൊല്ലത്ത് വായനശാലക്ക് അദ്ദേഹം നൽകിയ സംഭാവന എടുത്തു പറയേണ്ട ഒന്നാണ്. കേരള കൺവെൻഷനായാലും, മറ്റു ഫോമാ പദ്ധതികളായാലും വിജയിപ്പിക്കാൻ എത്ര തുകയും നൽകുന്നതിനും കണ്ടെത്തുന്നതിനും അദ്ദേഹം കാണിക്കുന്ന പ്രതിബദ്ധത വിസ്മരിക്കാവുന്നതല്ല.

മാനവികതയും, കരുണയുമാണ്  ഒരാൾ പിന്തുടരേണ്ട അടിസ്ഥാന  പ്രമാണങ്ങൾ എന്ന വിശ്വാസക്കാരനാണ് ശ്രീ ജേക്കബ്. കേരളത്തിലും, അമേരിക്കയുമായി വിവിധ വ്യസായങ്ങളും ഹോട്ടലുകളും സ്വന്തമായുള്ള ശ്രീ ഡോക്ടർ ജേക്കബ് തന്റെ വരുമാനങ്ങളിൽ നല്ലൊരു പങ്കും ജന സേവന പദ്ധതികൾക്കായി വിനിയോഗിക്കാറുണ്ട്. വിദ്യഭാസ രംഗത്തു സഹായം നൽകുന്നതിനും അദ്ദേഹം വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുമുണ്ട്. 

ഫോമയുടെ 2022-24 കാലത്തേക്കുള്ള ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ശ്രീ ഡോക്ടർ ജേക്കബ് പ്രസിഡന്റായും, ഓജസ് ജോൺ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷറർ ആയും,സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും, ഡോക്ടർ ജെയ്‌മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറിയായും, ജെയിംസ് ജോർജ്ജ് ജോയിന്റ് ട്രഷററായും ആയാണ് മത്സരിക്കുന്നത്. വിവിധ സംഘടനകളുടെ മുൻ പ്രസിഡന്റ്‌മാരായി പ്രാഗൽഭ്യം തെളിയിച്ചവരാണ് സ്ഥാനാർത്ഥികൾ എന്ന പ്രത്യേകതയും ഉണ്ട്. 

ഫ്രണ്ട്‌സ് ഓഫ് ഫോമയുടെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കാണമെന്നു ശ്രീ ഡോക്ടർ ജേക്കബ് തോമസ് അഭ്യർത്ഥിച്ചു.

ഫോമാ കേരളാ ഹൌസ് : രണ്ടരലക്ഷം ഡോളർ നൽകുമെന്ന് ഡോ. ജേക്കബ് തോമസ്
ജെറി ജോൺ 2022-07-23 16:01:43
ഫോമാ റെജിസ്റ്റർ ചെയ്തിരിക്കുന്നത് ടെക്സാസ് സ്റ്റേറ്റ്ൽ ആണല്ലോ. അപ്പോൾ ആസ്ഥാനമായ ഈ കേരള ഹൗസും അവിടെയല്ലേ വേണ്ടത്. ട്രൈ സ്റ്റേറ്റ് ഏരിയയിൽ ഫോമായുടെ കേന്ദ്രം പണിഞ്ഞിട്ട്, എന്താണാവോ ഉദ്ദേശ്യ ലക്ഷ്യം.
ഫോമേട്ടൻ 2022-07-23 17:58:25
എന്നാ ഉദ്ദേശം, വൈകുന്നേരങ്ങളിൽ ചീട്ടുകളി വെള്ളമടി നടത്താമല്ലോ! ഓരോ നടക്കാത്ത വാഗ്ദാനങ്ങൾ. മലയാളി നാട്ടിലും ഇവിടെയും ഒന്നു തന്നെ!
Trueman 2022-07-23 17:58:36
When Dr. Jacob decides to build the building and spend his money, he decides where to build, Mr Jerry. It is supposed to be in his state
Foman 2022-07-23 19:45:44
Jerry John, you are right. If we have two buildings, no problem with that. To make another Fomaa asthanam, you can take the leadership and build one in Texas too. Don't try to take advantage of someone's effort.
Shaji Pappan Metro 2022-07-23 21:12:39
Great news Delegates :Please under stand act .who love fomaa .I know I posted before here but Admin never approve it . Dr Jacob always there for fomaa and he love fomaa Please support him
Shaji Pappan Metro 2022-07-23 21:33:51
Why Emalayalee editing my post
George Abraham 2022-07-24 01:30:16
ജയിച്ചാലും തോറ്റാലും കേരള ഹൗസ് സ്വന്തമായി നിർമ്മിച്ചു സംഭാവന നൽകുമെന്ന് ധീരമായി പ്രഖ്യാപിച്ച ഡോക്ടർ ജേക്കബിന്റെ തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. ഇത്തരത്തിലുള്ള നേതാക്കൾ മറ്റുള്ള സമുദായ നേതാക്കൾക്ക് നല്ല മാതൃകയാണ്. എല്ലാവിധ വിജയാശംസകളും നേരുന്നു.
സുരേന്ദ്രൻ നായർ 2022-07-24 02:16:06
FOMAA മലയാളി കൂട്ടായ്മക്ക് ലോക ശ്രദ്ധ ലഭിക്കുന്ന ട്രൈസ്റ്റേറ്റ് മേഖലയിൽ ഒരു ആസ്ഥാനം പണിയാൻ സ്വന്തം അധ്വാനത്തിൽ നിന്നും ഇത്രയും വലിയൊരു തുക നൽകാൻ കാണിക്കുന്ന സന്മനോഭാവം അഭിനന്ദനീയം തന്നെയാണ്
തോമസ് പ്രകൃതിയിൽ 2022-07-24 05:37:19
അങ്ങനെ വല്ല കേരള ഹൗസ് കെട്ടിട പരിപാടി ഉണ്ടെങ്കിൽ അത് ന്യൂയോർക്ക് ഭാഗത്ത് ആയിരിക്കരുത്. മലയാളികൾ കൂടുതൽ പേരും പ്രത്യേകിച്ച് റിട്ടയർമെൻറ് നുശേഷം താമസിക്കുന്നത് ഫ്ലോറിഡയിൽ അല്ലെങ്കിൽ ടെക്സാസിൽ ആണ്. അതിനാൽ കെട്ടിടം അവിടെ എവിടെയെങ്കിലും ആയിരിക്കണം. അല്ലെങ്കിൽ വേണ്ട, ചുമ്മാ കെട്ടിടത്തിന് എന്തിനാ ഈ ഈ ധൂർത്തടി. ചുമ്മാ ഏതാനും പേർക്ക് മാത്രം ചീട്ടു കളിക്കാൻ, കള്ള് കുടിക്കാൻ എന്തിനാ ഒരു ഹൗസ്? അതിനാൽ അത് വേണ്ട. എന്നാൽ അതും പൊക്കി പിടിച്ചോണ്ട് വരികയാണെങ്കിൽ നിങ്ങളുടെ ടീമിനെ ഞങ്ങൾ തോൽപ്പിക്കും.. ഫൊക്കാനയിൽ അങ്ങനെ ഒരാൾ ഏതാണ്ടൊരു കാശ് നീട്ടി പിടിച്ചു കൊടുത്തു എന്ന് കേൾക്കുന്നു. അവർ ന്യൂജേഴ്സിയിൽ കെട്ടിടം പണിയാൻ ആരംഭിക്കുമ്പോൾ അടിപിടി തോഴി എല്ലാം ആരംഭിക്കും, കേസ്. ചുമ്മാ കേരള ഹൗസ് എന്നും പറഞ്ഞ് അവരെ വേലിയിൽ ഇരുന്ന പാമ്പിനെ എഴുത്ത് മടിയിൽവെച്ച് കടി വാങ്ങാൻ ആരംഭിച്ചു. അത് ഫോമയും ചുമ്മാ കടി വാങ്ങരുത്. ഫോമാ ആയാലും ഫൊക്കാനാ ആയാലും കേരള ഹൗസ് വേണ്ട കേട്ടോ . പണം അധികം വല്ലതുമുണ്ടെങ്കിൽ മറ്റു വല്ല നല്ല കാര്യവും ആരംഭിക്കുക. തീരെ അവശർക്ക് പണം വിതരണം ചെയ്യുക.
Anfrews Ittiavirah 2022-07-24 21:16:26
രണ്ടര ലക്ഷം എന്ന സംഖ്യ ഒരു അളവ് കോലായി പോയോ എന്ന ചിന്ന ഡൌട്ട് ഈയുള്ളവനുണ്ട് . Fokana യുടെ നിയുക്ത നേതാവും കൊടുത്തത് ഏതാണ്ട് ഇത്രയും തുകയുടെ ചെക്ക് അല്ലയോ . ഇനിയങ്ങോട്ട് കാശുള്ളവര് തീരുമാനിക്കും, അതിപ്പോൾ ഫോമാ ആയാലും ഫൊക്കാന ആയാലും . നല്ലതാ വളരെ നല്ലതാ .
ജോസഫ് കാവിൽ 2022-08-03 00:26:18
നല്ല തീരുമാനം . അമേരിക്കയിലെ മൊത്തത്തിലുള്ള നാഷണൽ സംഘടനക്ക് ഒരു സ്റ്റേറ്റിൽ മാത്രം ഒരു കെട്ടിടം പണിതതുകൊണ്ട് എന്തു പ്രയോജനം . എല്ലാസ്റ്റേറ്റിലും ഉണ്ടാകണം ബിൽഡിംഗ്എന്നിട്ട് അതിൻ്റെ കേന്ദ്രആസ്ഥാനം ഒരു പ്രധാന സ്റ്റേറ്റിലും വേണം എങ്കിൽ മാത്രമേ ഇതു വിജയിക്ക യുള്ളു . കാരണം കാനഡ വരെ നീണ്ടു കിടക്കുന്ന പ്രസ്ഥാനത്തെ ഒരു പ്രത്യേക സ്ഥലത്തു കൊണ്ട് ഒതുക്കി ക്കളഞ്ഞ് പ്രസ്ഥാനത്തെ ചുരുക്കിക്കളയരുത്. അതുമാത്രമല്ല ഈ ലക്ഷക്കണക്കിന് ഡോളർ പലരുടേയും ചക്രമാണോ? സത്യം തുറന്നു പറയണം. അല്ലെങ്കിൽ ഇത്രയും തുകയുടെ കണക്ക് കാണിച്ച് ടാക്സ് അടക്കേണ്ടി വരുമ്പോൾ ഇതിൻ്റെ സോഴ്സ് എവിടെ നിന്നും വന്നു എന്നും ചോദ്യം വന്നാൽ ഇതു തെളിയി ക്കാൻ ഈ പറഞ്ഞ വ്യക്തിയുടെ കയ്യിൽ തെളിവു കാണണം ' ചില ദുരൂഹതകൾ ഇതിന് പിന്നിൽ കാണുന്നു ' പണം കൂടുമ്പോൾ സംഘടന തമ്മിൽ തല്ലി പൊളിയുകയും അരുത് . വെറുതെ അവിടെ ചുണ്ണാമ്പ് ഇട്ടു കുളമാക്കണോ? ഇത് മുഖ്യമന്ത്രിയുടെ പ്രളയ ഫണ്ടു മായി ബന്ധ മുണ്ടോ? ദൂരുഹത കൾ പൊങ്ങുമ്പോൾ സ്വഭാവികം ' നന്ദിയോടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക