അഡ്‌ലേഴ്‌സ് യൂറോപ്പിലെ മലയാളി ഫുട്‌ബോള്‍ രാജാക്കന്മാര്‍

Published on 23 July, 2022
 അഡ്‌ലേഴ്‌സ് യൂറോപ്പിലെ മലയാളി ഫുട്‌ബോള്‍ രാജാക്കന്മാര്‍


ബെര്‍ലിന്‍: കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (KEFF) എന്ന സംഘടനക്ക് കീഴില്‍ കൊന്പന്‍സ് എഫ്‌സി ജര്‍മനി നടത്തിയ ഏകദിന ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇറ്റലിയില്‍ നിന്നുള്ള അഡ്‌ലേഴ്‌സ് ലൊംബാര്‍ഡ് എഫ്‌സി ജേതാക്കളായി.

ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന മല്‍സരങ്ങളില്‍ ജര്‍മനിയെ കൂടാതെ പോളണ്ട്, ലാത്വിയ, ഇറ്റലി, ഫ്രാന്‍സ്, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ടീമുകള്‍ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനാറു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു.


വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മനിയുടെ കൊന്പന്‍സ് എഫ്‌സിയെ തോല്‍പിച്ചാണ് ഇറ്റാലിയന്‍ ടീം കിരീടം സ്വന്തമാക്കിയത്. ജേതാക്കളുടെ മധ്യനിരതാരം പാനു ടൂര്‍ണമെന്റിന്റെ മികച്ച കളിക്കാരനും കൊന്പന്‍സിന്റെ ജെയ്‌സ് മികച്ച ഡിഫന്‍ഡര്‍ പട്ടവും സ്വന്തമാക്കി. കെഫിന്റെ (KEFF) ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടന്ന നാലു ടൂര്‍ണമെന്റിലും ജേതാക്കളായത് അഡ്‌ലേഴ്‌സ് ലൊംബാര്‍ഡ് എഫ്‌സി തന്നെയാണ്.

 

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക