ഈയാഴ്ച നിങ്ങൾക്ക് എങ്ങനെ? 

Published on 24 July, 2022
ഈയാഴ്ച നിങ്ങൾക്ക് എങ്ങനെ? 

2022 ജൂലൈ 24 ഞായർ മുതൽ 30 ശനിവരെ (കർക്കടകം 8 മുതൽ 14 വരെ) 

24 ഏകാദശിവ്രതം . 25 പ്രഭാതവ്രതം . 28 അമാവാസി ഒരിക്കൽ , കർക്കടക വാവ് 

അശ്വതി : പൊതുപ്രവർത്തനത്തിന് ഇറങ്ങുന്ന ഈ നാളുകാർ വിമർശനങ്ങളും അപവാദങ്ങളും നേരിടേണ്ടി വരാൻ ഗൃഹവശാൽ സാധ്യതയുള്ള വാരമായതിനാൽ സൂക്ഷിച്ചും കണ്ടും സംസാരിക്കണമെന്ന് ഓർക്കുക ദേഹാരിഷ്ടതകൾ വരാതെ  സൂക്ഷിക്കണം . അതെ സമയം വരുമാന ശ്രോതസ് കൂടുതായി കണ്ടെത്താനാവും ശുഭവാർത്തകൾ കേൾക്കും . ബന്ധുബലം കൂടുതലായി അനുഭവപ്പെടും ഭാഗ്യദിനം : ബുധൻ , ഭാഗ്യനിറം : ഇളംപച്ച , ഭാഗ്യനമ്പർ :05 

ഭരണി : വിനോദയാത്രകൾക്ക് പറ്റിയ വാരം . വ്യാപാരികൾക്ക് പൊതുവെ ലാഭം കൂടുതൽ ലഭിക്കും. പുത്രസുഖം ലഭ്യമാകും  . ഏറെക്കാലമായി കാണാൻ ആഗ്രഹിച്ചവരെ കണ്ടുമുട്ടും . പരിഹാരം കാണാതിരുന്ന വലിയൊരു പ്രശ്നം തീർക്കാനാകും . മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടേണ്ടി വരും ഭാഗ്യദിനം : തിങ്കൾ  , ഭാഗ്യനിറം : മഞ്ഞ  , ഭാഗ്യനമ്പർ :03 

കാർത്തിക : എന്ത് തൊട്ടാലും വിപരീതഫലം ഉണ്ടാകാനിടയുള്ള വാരമായതിനാൽ ഈ നാളുകാർ ശുഭകാര്യങ്ങൾ മറ്റൊരു വാരത്തിലേക്ക്  മാറ്റിവെക്കുന്നതാകും നല്ലത് . അതെ സമയം പുതിയ പദ്ധതികളും പരിപാടികളും മെനഞ്ഞെടുക്കുന്നതിന് ഈ വാരം അനുയോജ്യം . തെറ്റുകുറ്റങ്ങൾ വിലയിരുത്തി മുന്നോട്ട് പോകുന്നതിന് ഈ സമയം പ്രയോജനപ്പെടുത്തുന്നത് ഉത്തമം . ഭാഗ്യദിനം : ഞായർ  , ഭാഗ്യനിറം : ചുവപ്പ്  , ഭാഗ്യനമ്പർ :02 

രോഹിണി : ഈ നാളുകാരായ വിദ്യാർത്ഥികൾക്കും പഠനങ്ങൾ നടത്തുന്നവർക്കും പറ്റിയ സമയം . എന്തും ചെയ്യാനുള്ള മനോധൈര്യം ഈ കാലയളവിലുണ്ടാകും . സാമ്പത്തികാഭിവൃദ്ധിയും മനസന്തോഷവും ഉണ്ടാകുന്ന അനുഭവം . വ്യാപാര രംഗത്ത് അപ്രതീക്ഷിതമായ ലാഭവും ഉണ്ടാകാം . ഭാഗ്യദിനം : വ്യാഴം  , ഭാഗ്യനിറം : നീല  , ഭാഗ്യനമ്പർ :07 .

മകയിരം : ഗൃഹനിർമാണം തുടങ്ങിയ ഏത് നിർമ്മാണ പ്രവർത്തങ്ങൾക്കും ഈ വാരം അനുയോജ്യം . ദേഹാരിഷ്ടതകൾ വരാതെ നോക്കുക . ഏത് തരം പ്ലാനിങ്ങിനും അഴിച്ചുപണിക്കും പറ്റിയ സമയം . കുശാഗ്രബുദ്ധിയോടെ കാര്യങ്ങൾ കാണാനും നടപ്പാക്കാനും പ്രത്യേക വൈഭവം . ഭാഗ്യദിനം : തിങ്കൾ  , ഭാഗ്യനിറം : പച്ച , ഭാഗ്യനമ്പർ :09  

തിരുവാതിര : ധനസമ്പാദനത്തിന് ആലോചിച്ച പല വഴികളിൽ ഒന്ന് ഈ വാരം പ്രയോഗത്തിൽ ഉപയുക്തമാകും . പണമിടപാടുകളിൽ മുന്പില്ലാത്ത വിധം പ്രത്യേക ശ്രദ്ധയുണ്ടാകും . കൃത്യനിഷ്ഠയോടെയും 
കൂടുതൽ ഉത്തരവാദിത്വബോധത്തോടെയും കാര്യങ്ങൾ ചെയ്യാൻ പറ്റും . കുടുംബബന്ധങ്ങൾ ദൃഢമാക്കാൻ ശ്രമിക്കും .  ഭാഗ്യദിനം : തിങ്കൾ  , ഭാഗ്യനിറം : മഞ്ഞ  , ഭാഗ്യനമ്പർ :07 

പുണർതം : ഉദ്യോഗരംഗത്ത് പ്രതീക്ഷിക്കുന്ന സ്ഥലം മാറ്റത്തിനുള്ള കളമൊരുങ്ങും . മേലധികാരികളുടെ പ്രശംസക്കും സാധ്യത . പ്രശസ്‌തി , കാര്യലാഭം , ബന്ധുഭാഗ്യം , കച്ചവടലാഭം  എന്നിവയുമുണ്ടാകാം . അല്‌പാല്‌പ ദേഹാരിഷ്ടതകളും വരാം . കാണാൻ ഏറെക്കാലമായി മോഹിച്ച ഒരാളെ അപ്രതീക്ഷിതമായി കണ്ടു മുട്ടാം .  ഭാഗ്യദിനം : ബുധൻ   , ഭാഗ്യനിറം : ചുവപ്പ്   , ഭാഗ്യനമ്പർ :09 

പൂയം : പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കാവുന്ന വാരം . പ്രശംസകൾ ഏറ്റുവാങ്ങാനുള്ള യോഗം . യാത്രകളിൽ ആനന്ദകരമായ അനുഭവങ്ങൾ , കൂടുതൽ പേരുടെ സൗഹൃദം . സ്വയം അഭിമാനം തോന്നുന്ന മുഹൂർത്തങ്ങൾ ഈ നാളുകാർക്ക് ഈ വാരം ഉണ്ടാകാം . സാമ്പത്തികമായി ചെറുതല്ലാത്ത നേട്ടങ്ങൾക്കും  സാധ്യത   ഭാഗ്യദിനം : ഞായർ   , ഭാഗ്യനിറം : പച്ച   , ഭാഗ്യനമ്പർ :05 

ആയില്യം : കുടുംബത്തിന് പൊതുവായ ഉയർച്ചയും പ്രശസ്തിയും വർദ്ധിക്കും . സാമ്പത്തിക മേഖലയിലും അഭിവൃദ്ധി . അതെ സമയം വരവിനപ്പുറം ചിലവുകൾ വരാനും സാധ്യതയുള്ളത് കൊണ്ട് എല്ലാത്തിനും ഒരു കടുംപിടുത്തം നല്ലതാണ് . വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ വെക്കാൻ പറ്റിയ സമയം . ഭാഗ്യദിനം : വ്യാഴം    , ഭാഗ്യനിറം : നീല    , ഭാഗ്യനമ്പർ :03 

മകം : മുൻപില്ലാത്ത വിധം സന്തോഷകരമായ കുടുംബജീവിതം . സാമ്പത്തിക പ്രതിസന്ധി സ്വാഭാവികമാണെങ്കിലും അതറിഞ്ഞു ചിലവ് ചുരുക്കൽ ഉള്ളത്  കൊണ്ട് വലിയ പ്രയാസങ്ങളില്ലാതെ മുന്നോട്ട് നീങ്ങാനാകും .  ദേഹാരിഷ്ടതകൾ കുറേശ്ശേ വരാൻ ഇടയുണ്ടെങ്കിലും വാരാവസാനത്തോടെ അത് മാറി കിട്ടും . ഭാഗ്യദിനം : ബുധൻ , ഭാഗ്യനിറം : ചുവപ്പ്  , ഭാഗ്യനമ്പർ : 07  

പൂരം : തൃപ്തികരമായ ഒരു വാരം . സന്തോഷപ്രദമായ കുടുംബ ബന്ധങ്ങൾ ഉണ്ടാക്കാനിടയായതിൽ സന്തോഷം . പ്രയത്നഫലം കിട്ടുന്ന വാരം കൂടിയാണിത് . ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ടാർജറ്റ് പൂർത്തിയാക്കിയതിൽ സന്തോഷം . വ്യാപാര ബന്ധങ്ങൾ കൂടുതൽ അഭിവൃദ്ധിപ്പെടും . ഭാഗ്യദിനം : വ്യാഴം    , ഭാഗ്യനിറം : നീല  , ഭാഗ്യനമ്പർ : 03 

ഉത്രം: സാമ്പത്തിക ബുദ്ധിമുട്ടുകളെ അവസരോചിതവും ബുദ്ധിപരവുമായ പ്രവർത്തനങ്ങളിലൂടെ തരണം ചെയ്തതിൽ അഭിമാനം തോന്നുന്ന വാരം . കഠിനാദ്ധ്വാനത്തിലൂടെ എന്തും നേടിയെടുക്കാമെന്ന ആത്മവിശ്വാസം കൈവരുന്ന വാരം കൂടിയാണിത് . ഒരു പക്ഷെ ദൂരയാത്രക്കും ഈയാഴ്ച ഒരുങ്ങേണ്ടി വരും 
ഭാഗ്യദിനം : തിങ്കൾ  , ഭാഗ്യനിറം : ചുവപ്പ്  , ഭാഗ്യനമ്പർ : 09  

അത്തം : ബിസിനസ് മേഖലയിൽ പ്രവത്തിക്കുന്നവർക്ക് ശുഭപ്രതീക്ഷ  . ഗുണകരവും തൃപ്തികരവുമായ സാമ്പത്തികനില . അനാവശ്യ ചിലവുകൾ കൃത്യമായി കണ്ടറിയുകയും അതിന് പരിഹാരം തിരിച്ചറിയുകയും ചെയ്യും . കർമ്മത്തിന്റെ ഫലം കിട്ടിയെന്ന സംതൃപ്തി ഭാഗ്യദിനം : വ്യാഴം    , ഭാഗ്യനിറം : മഞ്ഞ   , ഭാഗ്യനമ്പർ : 07 

ചിത്തിര :  അനാവശ്യചിലവുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഈ നാലുകാർ തിരിച്ചറിയുന്ന വാരം . കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് വാക്കുകളിലും പ്രവർത്തികളിലും ശ്രദ്ധ വേണം . കര്മരംഗത്തും പ്രായോഗിക ബുദ്ധി . ദൂരയാത്രകൾക്ക് അവസരമൊരുങ്ങും 
ഭാഗ്യദിനം : വ്യാഴം  , ഭാഗ്യനിറം : ചുവപ്പ്  , ഭാഗ്യനമ്പർ : 03  

ചോതി : പുണ്യകർമ്മങ്ങൾ ചെയ്യാൻ പറ്റിയ ആഴ്ച . ഗൃഹനിര്മാണമോ വീടിന്റെ ചില മരാമത്ത് പണികളോ 
നടത്താൻ പറ്റിയ സമയം . മംഗളകർമങ്ങൾക്കും ഈ നാളുകാർക്ക് ഈ വാരം കൊള്ളാം . തൊഴിൽ രംഗത്ത് പുതിയൊരു ഉണർവ് പ്രതീക്ഷിക്കാം വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധയൂന്നി മുന്നോട്ട് കുതിക്കാനാകും 
ദേഹാരിഷ്ടതകളും വരാം . ഭാഗ്യദിനം : ബുധൻ   , ഭാഗ്യനിറം : പച്ച   , ഭാഗ്യനമ്പർ : 07   

വിശാഖം : വിദ്യാര്ഥികളുടെ പഠന തടസ്സങ്ങൾ മാറിക്കിട്ടും . വ്യാപാരികളായ ഈ നാളുകാർക്ക് അപ്രതീക്ഷിത ലാഭം . സാഹിത്യപ്രവർത്തകർക്ക് ആദരവ് . കലാകാരന്മാർക്ക് പ്രോത്സാഹനം . കുടുംബം ഒന്നിച്ചുള്ള ഉല്ലാസയാത്രക്ക് പറ്റിയ വാരം . ധനലാഭം , ബന്ധുബലം , ഭാഗ്യയോഗം . ഭാഗ്യദിനം : ഞായർ    , ഭാഗ്യനിറം : മഞ്ഞ , ഭാഗ്യനമ്പർ : 05  

അനിഴം : പണച്ചിലവുള്ള വാരം . സൗന്ദര്യബോധം ഉണരും . വസ്ത്രത്തിനോട് കമ്പം തോന്നും . ആരൊക്കയോ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നൽ വരാം . ഇത് വരെയുണ്ടായിരുന്ന അലസതാ ഭാവം തന്നെ മാറിക്കിട്ടും 
കഠിനാദ്ധ്വാനം ചെയ്യാനുള്ള മാനസിക നില വീണ്ടെടുക്കും . കർമരംഗത്ത് പ്രയാസമേറിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ധൈര്യം കിട്ടും ഭാഗ്യദിനം : വ്യാഴം , ഭാഗ്യനിറം :ചുവപ്പ്  , ഭാഗ്യനമ്പർ : 05  

തൃക്കേട്ട : പ്രതിസന്ധിഘട്ടമാണെന്ന് അറിഞ്ഞു കൊണ്ടുള്ള ശ്രദ്ധയും സൂക്ഷ്മതയും ഓരോ പ്രവർത്തനത്തിനും വേണം . കുറ്റവും കുറവും ചിലർ ആരോപിക്കാം സമചിത്തതയോടെ പെരുമാറിയില്ലെങ്കിൽ ശത്രുക്കളുടെ എണ്ണം പെരുകും . അസൂയാലുക്കളുടെ ശല്യവും ഈ നാലുകാർക്ക് ഉണ്ടാകാം . ഭാഗ്യദിനം : ബുധൻ   , ഭാഗ്യനിറം : പച്ച  , ഭാഗ്യനമ്പർ : 03  

പൂരാടം : കഠിനാദ്ധ്വാനത്തിലൂടെ ശുഷ്കാന്തിയോടെ ചെയ്യുന്ന കാര്യങ്ങളെല്ലാം ഫലിക്കും . ബാധ്യതകൾ തീർക്കാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും പറ്റും . കർമരംഗത്ത് സംതൃപ്തി തോന്നും . പ്രശംസ ലഭിക്കും . പുണ്യപ്രവർത്തികൾ ചെയ്യാനുള്ള മനസുണ്ടാകും . ഉദ്യോഗരംഗത്ത് ഉയർച്ചക്ക് കളമൊരുങ്ങും ഭാഗ്യദിനം : തിങ്കൾ    , ഭാഗ്യനിറം : പച്ച   , ഭാഗ്യനമ്പർ : 01  

ഉത്രാടം : കുടുംബജീവിതം കൂടുതൽ ഭദ്രമാക്കാനുള്ള പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കും . അടിച്ചു പൊളിച്ചു ജീവിക്കുന്ന ഈ നാളുകാർ പുനർചിന്തനം നടത്തും . സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം  
ചെയ്യാനുള്ള വഴികൾ കണ്ടെത്തും . എന്ത് പ്രവർത്തിക്കും ഗുണഫലം പ്രതീക്ഷിക്കാം . അനാവശ്യ ചിലവുകളിൽ നിന്ന് മോചനം ഭാഗ്യദിനം : വ്യാഴം   , ഭാഗ്യനിറം : മഞ്ഞ  , ഭാഗ്യനമ്പർ : 09 

തിരുവോണം : പ്രശ്നങ്ങളെ ബുദ്ധിപൂർവം കൈകാര്യം ചെയ്യാനുളള നല്ലൊരു സിദ്ധി കൈവരും . ഉദ്യോഗത്തിൽ സഹപ്രവർത്തകരിൽ ചിലരുടെ എതിർപ്പ് പ്രതീക്ഷിക്കുന്ന വാരം . സൂക്ഷിച്ചും കണ്ടും ഓരോ 
കാര്യങ്ങളും കൈകാര്യം ചെയ്തില്ലെങ്കിൽ പണി കിട്ടുമെന്നുറപ്പ് . നീരുവീഴ്ച പോലുള്ള നിസാര ദേഹാരിഷ്ടതകൾ വരാനും ഇടയുണ്ട് ഭാഗ്യദിനം : ബുധൻ    , ഭാഗ്യനിറം : പച്ച   , ഭാഗ്യനമ്പർ : 03 

അവിട്ടം : അയ്യോ , ഇതെന്തൊരു ചിലവ് എന്ന് പറയേണ്ടി വരുന്ന വാരമാണിത് . എന്നാൽ സൂക്ഷിച്ചു കാര്യങ്ങൾ ചെയ്യാനുള്ള വൈഭവമുണ്ടായാൽ രക്ഷപ്പെടും . ആലോചിച്ചാൽ സാമ്പത്തിക ലാഭത്തിനുള്ള  
നല്ലൊരു വഴി കണ്ടെത്തും . കാത്തിരുന്ന ഒരാളെ കണ്ടെത്തുകയോ വന്നു മുന്നിലെത്തുകയോ ചെയ്യും . വിദ്യാർത്ഥികൾക്ക് പഠന തടസ്സമുണ്ടെങ്കിൽ അത് മാറും . വ്യാപാര രംഗത്ത് ഐശ്വര്യം . പുണ്യസ്ഥലങ്ങൾ 
സന്ദർശിക്കാൻ കുടുംബസമേതം പോകാൻ പറ്റിയ വാരം ഭാഗ്യദിനം : ശനി , ഭാഗ്യനിറം : ചുവപ്പ്, ഭാഗ്യനമ്പർ : 07  
 
ചതയം : കുടുംബബാധ്യതകൾ ഉള്ളവർ അത് തീർക്കാൻ നടത്തുന്ന ശ്രമങ്ങൾ ഫലിക്കും . പ്രതിസന്ധികളെ സമചിത്തതയോടെ തരണം ചെയ്യാനാകും . ഒരു പ്രത്യേക ഉത്സാഹം കൈവരും . ശത്രുവായി കരുതി മാറ്റി നിർത്തിയിരുന്ന സുഹൃത്ത് ആത്മമിത്രമായി മാറും . തെറ്റിദ്ധാരണകൾ പലതും മാറുന്ന ഒരു വാരം കൂടിയാണിത്  . ബന്ധുക്കളുമായി അകന്നു നിന്നവർക്ക് കൂടിച്ചേരാനും പ്രശനങ്ങൾ പറഞ്ഞു തീർക്കാനും അവസരം വരും . ഭാഗ്യദിനം : വ്യാഴം, ഭാഗ്യനിറം : പച്ച   , ഭാഗ്യനമ്പർ : 05 

പൂരൂരുട്ടാതി : ഔദ്യോഗികരംഗത്ത് വലിയ ആദരവുകൾ ഉണ്ടാകാൻ ഇടയുണ്ട് . ചെയ്യുന്ന ഏത് ജോലിയും ഭംഗിയായും കൃത്യമായും ചെയ്യുന്നതിനും അംഗീകാരം കിട്ടും . നിസ്സാരകാര്യങ്ങൾക്ക് സമചിത്തത കൈമോശം വരാനും അത് മൂലം ശത്രുക്കൾ ഉണ്ടാകാനും ഇടയുണ്ടന്ന് മനസിലുണ്ടാകണം ഭാഗ്യദിനം : വ്യാഴം, ഭാഗ്യനിറം : മഞ്ഞ    , ഭാഗ്യനമ്പർ : 05 

ഉത്രട്ടാതി : ധനസമ്പാദനത്തിന് ഒട്ടേറെ സാധ്യതകൾ  തെളിഞ്ഞു വരും . വേണ്ടത് ചെയ്യാൻ വേണ്ട സമയത്ത്  തന്നെ തോന്നുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലപ്രാപ്തി പ്രതീക്ഷിക്കാം . കര്മരംഗത്തും ആദരവും പുകഴ്ചയും ഉണ്ടാകും . അതോടൊപ്പം അസൂയക്കാരുടെ എണ്ണം കൂടും . കപടനാട്യക്കാരായ സുഹൃത്തുക്കളെയും ബന്ധുജനങ്ങളെയും തിരിച്ചറിയും ഭാഗ്യദിനം : തിങ്കൾ , ഭാഗ്യനിറം : മഞ്ഞ  , ഭാഗ്യനമ്പർ : 05 

രേവതി :  പണമിടപാടുകളിൽ ഈ നാളുകാർ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും . ഉദ്യോഗമുള്ളവർക്ക് ജോലിയോടുള്ള താല്പര്യവും ഉത്സാഹവും അല്പം കുറയാൻ സാധ്യതയുള്ളത് കൊണ്ട് . ശ്രദ്ധാപൂർവ്വമായ നീക്കങ്ങൾ വേണ്ടി വരും . പലതരം മനഃക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ അതൊന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥനയും പോസിറ്റിവ് എനർജി ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമം വേണം 
ഭാഗ്യദിനം : ഞായർ  , ഭാഗ്യനിറം : നീല, ഭാഗ്യനമ്പർ : 07 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക