Image

രംഗോലിഗാർഡൻസ്: കർണാടകയുടെ ഗ്രാമഭംഗി തേടിയൊരുയാത്ര

  മിനിസുരേഷ് Published on 25 July, 2022
രംഗോലിഗാർഡൻസ്: കർണാടകയുടെ ഗ്രാമഭംഗി തേടിയൊരുയാത്ര
 
 
'മുക്കു ഗ്രാമങ്ങളിൽപോയി രാപ്പാർക്കാം.....മെട്രോ
നഗരങ്ങളിൽ താമസിക്കുന്ന കുട്ടികളോട് പ്രസിദ്ധമായ ഈ ബൈബിൾ വചനം പറഞ്ഞാൽ അവർ അമ്പരക്കുവാൻ സാദ്ധ്യതയുണ്ട്. കൂണുകൾ
പോലെ മുളച്ച് പൊന്തുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾക്കിടയിൽ വസിക്കുന്ന കുട്ടികൾക്ക് ഗ്രാമവും,ഗ്രാമീണജീവിതവുമെല്ലാം തീർത്തും
അപരിചിതമാണ്.
വിവിധദേശങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ചേക്കേറിത്താമസിക്കുന്ന ബാംഗ്ലൂർ നഗരത്തിലെ കുട്ടികളുടെ കാര്യവും വ്യത്യസ്തമല്ല. വ്യവസായവൽക്കരണത്തിന്റെ ഭാഗമായി ബാംഗ്ലൂരിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന കന്നഡ സംസ്കാരത്തെയും,പരമ്പരാഗത ശൈലികളെയും ചേർത്തു പിടിക്കുക എന്ന ലക്ഷ്യത്തോടെ കർണാടക സർക്കാരിന്റെ ,റൂറൽ ഡെവലപ്പ്മെൻറ്
വിഭാഗത്തിലുള്ള മഹാത്മാഗാന്ധി റൂറൽ എനർജി
ആൻഡ് ഡെവലപ്പ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതാണീ
മാതൃകാ പൈതൃകഗ്രാമം .
 
ബാംഗ്ലൂർ എയർപോർട്ടിൽ നിന്ന് ഏറെ ദൂരത്തല്ലാതെ യെലഹങ്കക്കും,ഹെബ്ബാളിനും ഇടയിലായി ജക്കൂർ എന്ന സ്ഥലത്താണ് രംഗോലി ഗാർഡൻസ് എന്ന് നാമകരണം ചെയ്തിട്ടുള്ള ഈപൈതൃക ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു പിടി മണ്ണിനു പോലും
പൊന്നും വിലയുള്ള ആ പ്രദേശത്താണ് നാല് ഏക്കറിലായി  ജീവൻ തുളുമ്പുന്നശില്പങ്ങളിൽ ഗ്രാമീണജീവിതക്കാഴ്ചകളുടെ വിസ്മയലോകം
ഒരുക്കിയിരിക്കുന്നത്.
വർഷത്തിൽ 365 ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയാണ്സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. 
 
വിവിധ വിനോദങ്ങളിൽ വ്യാപൃതരായിരിക്കുന്ന കുട്ടികളുടെ
ശില്‌പങ്ങൾ പച്ചപ്പിന്റെ കുളിർമ്മ പകരുന്ന പ്രവേശനകവാടത്തിലെ ഉദ്യാനക്കാഴ്ചകളിൽ കാണാം.ഒറിജിനലിനെ വെല്ലുന്ന കാഴ്ചകളാണല്ലോ എന്ന അത്ഭുതത്തോടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ മറ്റൊരു മാന്ത്രിക പ്രപഞ്ചമാണ് കാത്തിരിക്കുന്നത്.
 
സാധാരണ ഒരു ഗ്രാമത്തിൽ കാണുന്ന പലവ്യഞ്ജനക്കട,വൈദ്യശാല,തൊഴിലധിഷ്ഠിതമായി പല ജോലികൾ ചെയ്യുന്നവരുടെ ജീവിതരീതികൾ വ്യക്തമാക്കിത്തരുന്ന വീടുകൾ,ചന്തകൾ, കൃഷിയിടങ്ങൾ,പക്ഷിമൃഗാദികൾ,കന്നുകാലികൾഎന്നിവയുടെയെല്ലാം ശില്‌പങ്ങൾ എന്നൊക്കെയൊരു ഒഴുക്കൻമട്ടിൽ ഈ മാതൃകാ ഗ്രാമത്തെ വിവരിക്കുവാൻ കലാഹൃദയമുള്ള ആർക്കും സാധിക്കുകയില്ല. അത്രയേറെ ശ്രദ്ധയോടെയും,പൂർണ്ണതയോടെയുമാണ് ഓരോ ഭാഗത്തിന്റെയും സൂക്ഷ്മാണു പോലും വിഭാവനം ചെയ്തിട്ടുള്ളത്. ഏകദേശം രണ്ടര വർഷത്തെ പ്രയത്നത്താലാണ് മഹാനായ ശില്‌പി സോളബക്കണവർ ഈ ഗ്രാമം ചമച്ചൊരുക്കിയത്.
കാളച്ചന്ത,ഗുസ്തിമൽസരം.,കാളപ്പോര്,ഗ്രാമസഭ ഇവയെല്ലാം
മിഴിവോടെ ചിത്രീകരിച്ചിരിക്കുന്നത് കാണുമ്പോൾ
മായാലോകത്തോ അതോ യാഥാർത്ഥ്യങ്ങളുടെ
നടുവിലോ എന്നൊരു ചിന്താക്കുഴപ്പം ഏതൊരു
കാഴ്ചക്കാരനെയും മഥിക്കും. ഗോശാല,ചാണകവരളി നിർമ്മിക്കുന്ന സ്ത്രീ,കുട്ടനെയ്യുന്നവർ,കുശവന്മാർ
ചെരുപ്പുകുത്തികൾ,തുന്നലും,അലക്കുജോലിയുമൊക്കെ ചെയ്യുന്നവരുടെ ജീവിതപശ്ചാത്തലം ഇതെല്ലാം
എത്ര മനോഹരമായാണ് ശില്പങ്ങളിലൂടെ ഒരുക്കിയിരിക്കുന്നത്.
യക്ഷഗാനം പോലെയുള്ള തനതു കലാരൂപങ്ങളും അനുയോജ്യമായ തീയേറ്റർ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുണ്ട്. നയനാന്ദകരമായ അനുഭവത്തെ പദാവലികൾക്കിടയിലൊതുക്കാനാവില്ലയെന്നതാണ്
സത്യം.
ജയ്പൂരിലെ കലാഗ്രാമം പോലെ പ്രസിദ്ധമായ പൈതൃകഗ്രാമങ്ങൾ ഭാരതത്തിൽ ഉണ്ട്.
ജീവന്റെ സ്പർശംതുളുമ്പുന്ന ശില്പങ്ങളാണ് രംഗോലി ഗാർഡൻസിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. 
മലയാള മണ്ണിന്റെ വീരപുരാതന കഥകളോതുവാൻ
അഹല്യഹെറിറ്റേജ് സമ്പൂർണ്ണ പൈതൃകഗ്രാമം പാലക്കാട് ഒരുങ്ങിയിട്ടുണ്ട്.
 
വയനാട് ചുരംകയറി എത്തുന്ന ചാറ്റൽമഴയും ,കുളിർക്കാറ്റും സമൃദ്ധമായ മനോഹരമായ ലക്കിടിയിലാണ് കേരളസംസ്ഥാനത്തിലെ ആദ്യത്തെഗോത്രപൈതൃകഗ്രാമമായ 'എൻ ഊര്പൈതൃകഗ്രാമം.
നാടിന്റെ സംസ്കാര സമ്പത്ത് കൈമോശം വരാതെ
വരുംതലമുറകളുടെ തമസ്സിലേക്ക് വെളിച്ചം വീശുവാൻ
പൈതൃകഗ്രാമപദ്ധതികൾ അനിവാര്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക