കാലത്തിൻറെ ഓർമ്മപ്പെടുത്തൽ ( കവിത : പദ്മം രാമൻ )

Published on 28 July, 2022
കാലത്തിൻറെ ഓർമ്മപ്പെടുത്തൽ ( കവിത : പദ്മം രാമൻ )

ബാല്യം മനസ്സിൽ തെളിഞ്ഞപ്പോൾ 
ഒന്നൂറിച്ചിരിച്ചുപോയറിയാതെ .

ശർക്കര കട്ടുതിന്ന മധുരം നുണഞ്ഞു 
പഞ്ചസാര ഒരുപിടിവാരിയോടി പൊടുന്നനെ 
കാഴ്ചക്കുല കെട്ടിത്തൂക്കിയ മുറിയിൽ പതുങ്ങിച്ചെന്ന് 
ഇരിഞ്ഞു കൊതിയോടെ  തിന്നുതീർത്തുഞാൻ .

നാട്ടുമാവിൻ ചുവട്ടിലേക്കോടി പെറുക്കിക്കൂട്ടി 
പഴുത്തമാങ്ങ പാവാടത്തുമ്പിലിട്ടു തട്ടിത്തടഞ്ഞോടി .
കടിച്ചുവലിച്ചു തിന്നുതീർത്ത മാങ്ങതൻ അണ്ടിക്ക് 
തുണപോകാൻ വിളിച്ചു കൊച്ചനുജത്തിയെ .

പഴം വേണ്ടുവോളം തിന്നുവാനിന്ന്  വൃദ്ധരോ ബാക്കിയായി .
കാലം തടങ്കലിലിട്ട വൃദ്ധദമ്പതികളല്ലോ ഞങ്ങൾ .   

ഇന്നീ രസനയിൽ സ്വാദുകുമിളകൾ വെറുങ്ങലിച്ചു 
മുഖം ചുളിച്ചു കഴിക്കയല്ലോ ഭക്ഷണം ജീവൻറെ നിലനില്പിനായ് .

ബാല്യത്തിൽ കാട്ടിക്കൂട്ടിയ കുസൃതിതൻ ശിക്ഷയോ ?
വാർദ്ധക്യത്തെ  കാലം ഓർമ്മപ്പെടുത്തുന്നുവോ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക