ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  

Published on 28 July, 2022
ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  

കാന്‍ കുന്‍: മൂൺ പാലസ് റിസോർട്ടിലെ  ആഗ്ര റെസ്റ്റോറന്റില്‍ മീന്‍ പപ്പാസ് എന്നു തന്നെ  എഴുതി വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഫോമാ  പ്രസിഡന്റ് അനിയൻ ജോർജിനും സെക്രട്ടറി ഉണ്ണികൃഷ്ണനും ട്രഷറർ തോമസ് ടി. ഉമ്മനും താല്പര്യമുണർന്നു.  കേരളത്തിൽ നിന്ന് പതിനായിരത്തോളം മൈൽ  അകലെ മീൻ പാപ്പാസ് എന്ന്  തന്നെ എഴുതി വച്ചാൽ  കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ.  മൂവർ സംഘം   അതു തന്നെ ഓര്‍ഡര്‍ ചെയ്തു. നല്ല രുചി. 

മസാല ദോശയും നെയ് റോസ്റ്റും മറ്റ്  ഇന്ത്യൻ വിഭവങ്ങളുമൊക്കെ  റെഡി.

കുക്കിനെ കാണണമെന്നു പറഞ്ഞപ്പോള്‍ വന്നത് മെക്‌സിക്കനാണ് . നേരത്തെ ഒരു മുംബൈക്കാരന്‍  കുക്ക് ഇണ്ടായിരുന്നു. എന്തായാലും മെക്‌സിക്കന്‍ ജോലിക്കാര്‍ ഇന്ത്യന്‍ കുക്കിംഗ് നന്നായി പഠിച്ചിരിക്കുന്നു. 

കാന്‍ കുനില്‍ ചെന്നാല്‍ ഇന്ത്യന്‍ ഫുഡ് കിട്ടാന്‍ തട്ടുകട  വണ്ടി വരുന്നത് കാത്തിരിക്കണ്ട. ഒരു പക്ഷെ ഒരു കണ്‍ വന്‍ഷന്‍ വേദിയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് ഉള്ളത്  ഇതാദ്യമാകാം!

കാൻകുനിൽ നല്ല കാലാസ്ഥ. അടുത്ത് കടല്‍. ഖാന പീന ഇഷ്ടം പോലെ ഏതു നേരത്തും. പ്രണയാര്‍ദ്രമായ അന്തരീക്ഷം. (പ്രണയമുള്ളവര്‍ക്ക്. വയസര്‍ക്കും ഒരു കൈ നോക്കാം) ആകപ്പാടെ അര്‍മാദിക്കാം.

റൂമിലൊക്കെ ഫ്രിഡ്ജില്‍ ടാപ്പ് തുറന്നാല്‍ മദ്യം ഒഴുകി വരും. കുപ്പി കമഴ്തി വച്ചിരിക്കുകയാണെന്നു തോന്നുന്നു. ബ്ലാക് ലേബല്‍ മുതലുള്ള ബ്രാൻഡുകളൊക്കെ ഇങ്ങനെ സൗജന്യമായി  ഗ്ലാസിലെത്തും! കുട്ടികളുണ്ടെങ്കില്‍ ഫ്രിഡ്ജ് ലോക്കിട്ട് പൂട്ടും.

എതു റെസ്റ്റോറന്റില്‍ ചെന്നും സ്‌മോളും ലാര്‍ജും അടിക്കാം. മദ്യം സൗജന്യമെങ്കിലും ശരീരം നമ്മുടേത് എന്നത് മറക്കരുത്. വാളു വയ്ക്കരുത്!

തൊട്ട വിംഗില്‍ ഗ്രാന്‍ഡ് എന്നൊരു  മുന്തിയ ഹോട്ടലുണ്ട്. അവിടെ ഏറ്റവും കുറഞ്ഞ മദ്യം ബ്ലൂ ലേബലാണ്. അത്നമുക്ക് പറഞ്ഞിട്ടില്ല.

ആകെ 3000-ല്‍ പരം ജോലിക്കാരുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ സെക്യുരിറ്റി കടുകട്ടി. ചെക്ക് ഇന്‍ ചെയ്താല്‍ ഉടനെ ഒരു റിസ്റ്റ് ബാന്‍ഡ് കെട്ടും. തമസം മതിയാക്കി പോകുമ്പോള്‍ ഒരു കാര്‍ഡ് തരും. അതു ഗേറ്റില്‍ കണിച്ചാലെ ഇറങ്ങി  പോരാന്‍ പറ്റു.

ഇപ്പോള്‍ ഹോട്ടലില്‍ മുറികളെല്ലം നിറഞ്ഞിരിക്കുന്നതായി ഫോമ ട്രഷറര്‍ തോമസ് ടി. ഉമ്മന്‍ പറഞ്ഞു. ഒരു ദിവ്‌സം കൂടി അവിടെ തങ്ങാന്‍ സെക്രട്ടറി ഉണ്ണുികൃഷ്ണനു മറ്റൊരു ഹോട്ടലിലാണ്  മുറി കിട്ടിയത്.

അമേരിക്കന്‍ പൗരത്വമുള്ളവർ  യു.എസ്. പാസ്‌പോര്‍ട്ടും ഇന്ത്യന്‍ പൗരത്വമുള്ളവർ  ഗ്രീന്‍ കാര്‍ഡും കരുതണം. വിമാനത്തില്‍ വച്ച് ഒരു ഫോം പൂരിപ്പിചു കൊടുക്കണം.

ഫോമാ നേതാക്കളെ വി.വി.ഐ.പിമാരായാണ്  സ്വീകരിചത്. സ്വീകരിക്കാൻ  ജനറല്‍ മാനേജര്‍ തന്നെ എത്തി.

രാഷ്ട്രീയ നേതാക്കളെ പരിപാടിക്കു കൊണ്ടു വരാന്‍ പറ്റുമോ എന്നന്വേഷിച്ചപ്പോൾ  അവരൊക്കെ വലിയ ആളുകളെന്ന  മറുപടിയാണ്  കിട്ടിയത്. സാധാരണ  ജനതക്ക് അവരുമായി അത്ര  ബന്ധമില്ല. നാട്  പുരോഗമിക്കാത്തത്  അത് കൊണ്ടൊക്കെ   ആകുമോ? 

ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  ആഗ്ര റെസ്റ്റോറന്റിൽ മീൻ പപ്പാസ് കഴിക്കാം; അർമാദിക്കാം, വരൂ കാൻകുനിലേക്ക്  
കോട്ടയം അച്ചായൻ 2022-07-29 00:08:36
ചുരുക്കിപ്പറഞ്ഞാൽ കള്ളുകുടി ആൻഡ് അർമാദം കാൻകൂണിൽ ..നേതാക്കളുടെ ഇഷ്ടവിനോദം
ഫൊക്കാനേട്ടൻ 2022-07-29 03:31:08
കേട്ടിട്ട് കൊതിയാകുന്നു, പോയി അർമാദിച്ചാല്ലോ??
Hi Hi Hi....... 2022-07-29 14:00:50
is there any vodka? I cannot find it in US because of the sanctions.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക