ജിഎംഎഫ് പ്രവാസി സംഗമത്തിന് തിരിതെളിഞ്ഞു

Published on 29 July, 2022
 ജിഎംഎഫ് പ്രവാസി സംഗമത്തിന് തിരിതെളിഞ്ഞു

 

ബെര്‍ലിന്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പത്തി മൂന്നാമത് പ്രവാസി സംഗമത്തിന് ജൂലൈ 27 ബുധനാഴ്ച വൈകുന്നേരം എട്ടിന് വര്‍ണാഭമായ തുടക്കം. ഈശ്വര പ്രാര്‍ഥനയ്ക്കുശേഷം ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പോള്‍ ഗോപുരത്തിങ്കല്‍, സണ്ണി വേലൂക്കാരന്‍, വര്‍ഗീസ് ചന്ദ്രത്തില്‍, തോമസ് ചക്യാത്ത് എന്നിവര്‍ ഭദ്രദീപം കൊളുത്തി. ജിഎംഎഫ് ജര്‍മനിയുടെ പ്രസിഡന്റ് സണ്ണി വേലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. പോള്‍ പ്ലാമ്മൂട്ടില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക