Image

ജിഎംഎഫ് വനിതാ സമ്മേളനം ശ്രദ്ധേയമായി

Published on 29 July, 2022
ജിഎംഎഫ് വനിതാ സമ്മേളനം ശ്രദ്ധേയമായി

കൊളോണ്‍:ജര്‍മനിയിലെ കൊളോണില്‍ നടക്കുന്ന ഗ്‌ളോബല്‍ മലയാളി ഫെഡറേഷന്റെ മുപ്പത്തിമൂന്നാം പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസം നടന്ന വനിതാ സമ്മേളനം ശ്രദ്ധേയമായി.


മലയാളി പ്രവാസി സമൂഹത്തിന്റെ വളര്‍ച്ചയിലും, ഇവര്‍ രാജ്യത്തിനു നല്‍കിവരുന്ന വികസന പങ്കാളിത്തത്തിനു പിന്നിലുള്ള ശക്തമായ ശ്രോതസും അതിനു ഉറച്ച പിന്തുണയുമായി നിലകൊള്ളുന്ന വനിതകളുടെ കൂട്ടായ്മ പ്രവാസി സംഗമത്തിന് മാറ്റുകൂട്ടി.

വൈകുന്നേരം നടന്ന കലാസായാഹ്നം ജെമ്മ ഗോപുരത്തിങ്കലിനൊപ്പം എല്‍സി വേലൂക്കാരന്‍, മറിയാമ്മ ചന്ദ്രത്തില്‍, ലില്ലി ചക്യാത്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രേസി ജോണ്‍, ലിസി ചെറുകാട്, ആനി ജോഷി എന്നിവര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.


ജോര്‍ജ് കോട്ടേക്കുടി സ്വാഗതവും ഗ്രേസിക്കുട്ടി മണ്ണനാല്‍ നന്ദിയും പറഞ്ഞു. ബാബു ചെമ്പകത്തിനാല്‍ മോളി കോട്ടേക്കുടി, തോമസ് ചക്യത്ത്, ഹിന്ദി ഗാനം മേരി ക്രീഗര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ജോസ് പുതുശേരി, ജോസി മണമയില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സാബു ജേക്കബ് ആറാട്ടുകളത്തിന്റെ കാവ്യചൊല്‍ക്കാഴ്ച, മേരി പുതുശേരിയുടെ ക്വിസ് തുടങ്ങിയവ സായാഹ്നത്തെ കൊളുപ്പുള്ളതാക്കി. മേരി ക്രീഗര്‍ പരിപാടി മോഡറേറ്റ് ചെയ്തു. സിറിയക് ചെറുകാടിന്റെ ഗാനമേളയോടെ പരിപാടികള്‍ക്ക് തിരശീല വീണു. രണ്ടാം ദിവസത്തിന്റെ സായാഹ്നം കലാപരിപാടികളുടെ നിറവില്‍ ഏറെ ആസ്വാദ്യജനകമായി.

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക