റിയാദ്-തിരുവനന്തപുരം വിമാന സര്‍വീസ് പുനഃരാരംഭിക്കുക: കേളി ബത്ഹ ഏരിയ സമ്മേളനം

Published on 29 July, 2022
 റിയാദ്-തിരുവനന്തപുരം വിമാന സര്‍വീസ് പുനഃരാരംഭിക്കുക: കേളി ബത്ഹ ഏരിയ സമ്മേളനം

 

റിയാദ് : കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ഹ ഏരിയയുടെ ഒന്‍പതാമത് സമ്മേളനം എംസി ജോസഫൈന്‍ നഗറില്‍ നടന്നു. ഏരിയ കമ്മറ്റി അംഗം മോഹന്‍ദാസ് ആമുഖ പ്രസംഗം നടത്തിയ സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്‍ താല്‍ക്കാലിക അധ്യക്ഷനായി. സംഘാടക സമിതി കണ്‍വീനര്‍ ഷഫീഖ് സ്വാഗതവും ബിജു തായന്പത്ത് രക്തസാക്ഷി പ്രമേയവും അജിത് ഖാന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.


കേളി രക്ഷാധികാരി സമിതി അംഗവും കേളി സെക്രട്ടറിയുമായ ടി.ആര്‍. സുബ്രഹ്മണ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് - ചെലവ് കണക്കും, കേളി ട്രഷറര്‍ സെബിന്‍ ഇക്ബാല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രാമകൃഷ്ണന്‍, കെപി കൃഷ്ണന്‍, തങ്കച്ചന്‍ (പ്രസീഡിയം), പ്രഭാകരന്‍ കണ്ടോന്താര്‍, മുരളി കണിയാരത്ത്, രജീഷ് പിണറായി (സ്റ്റിയറിങ്), സൗബീഷ്, മുജീബ്, സുധീഷ് (മിനുട്‌സ്), അനില്‍ അറക്കല്‍, ഹുസൈന്‍ പി എ (രജിസ്‌ട്രേഷന്‍), മോഹന്‍ദാസ്, ഉമ്മര്‍, ഷഫീഖ് (ക്രഡന്‍ഷ്യല്‍), വിനോദ് മലയില്‍, മൂസ കൊന്പന്‍, ശശികുമാര്‍ (പ്രമേയം) എന്നിവരടങ്ങിയ സബ്കമ്മറ്റികള്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ആറ് യൂണിറ്റുകളില്‍ നിന്നായി പതിനാല് പേര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രഭാകരന്‍ കണ്ടോന്താര്‍, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി, സെക്രട്ടറി ടിആര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി.

കേരളത്തിലെ മൂന്നു ജില്ലയിലേയും അയല്‍ സംസ്ഥാനത്തെയും ഒട്ടേറെ പ്രവാസികള്‍ ആശ്രയിക്കുന്നതും, അത്യാഹിതം സംഭവിച്ച രോഗികളെയും മൃതദേഹവും മറ്റും വേഗത്തില്‍ നാട്ടില്‍ എത്തിക്കുന്നതിനും പതിനായിരങ്ങള്‍ ആശ്രയിക്കുന്ന തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് റിയാദില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് ഇല്ലാത്തത് കാരണം പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും, ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കുന്നതിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും, റിയാദ് - തിരുവനന്തപുരം സര്‍വീസ് ഉടന്‍ പുനഃരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അഗ്‌നിപഥ് പദ്ധതിയില്‍ നിന്നും കേന്ദ്രം പി·ാറുക, പാര്‍ലിമെന്റിലെ വാക്കുകളുടെ നിരോധനം പിന്‍വലിക്കുക, എന്നീ പ്രമേയങ്ങളും യഥാക്രമം വിനോദ് മലയില്‍, ശശികുമാര്‍, മൂസ കൊന്പന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഉമ്മര്‍ മുസ്ലിം വീട്ടില്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട് അവതരിപ്പിച്ചു.


കേളി രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് , രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാര്‍, ഗീവര്‍ഗീസ്, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ബത്ഹ ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ രജീഷ് പിണറായി, കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറി സജീന തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഷഫീഖ് ( പ്രസിഡന്റ് ), രാമകൃഷ്ണന്‍ (സെക്രട്ടറി ), ബിജു തായന്പത്ത് (ട്രഷറര്‍) എന്നിവരെ ഏരിയയുടെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി രാമകൃഷ്ണന്‍ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക