കളി (കവിത: അശോക് കുമാർ. കെ)

Published on 30 July, 2022
കളി (കവിത: അശോക് കുമാർ. കെ)

കളിക്കാൻ
ചീട്ട്, കുത്തഴിച്ചിട്ടവർ.....
ലക്ഷപ്രഭുവാകാം,
നീ
മുച്ചീട്ടുകാരനാകൂ..

ചുറ്റിലും
കൈ കൊട്ടി കൊട്ടി
മാടി വിളിക്കുന്നവനെ

ഉദ്യോഗത്തിന്
കൈനീട്ടി കൈനീട്ടി
ക്യു നിൽക്കേണ്ട

കുടിലു നിൽക്കുന്നിടം
വിറ്റ് കോഴ കൊടുക്കേണ്ട

പെങ്ങൾക്കായി
വച്ചിരിക്കുന്ന
താലിപ്പണം
പിഴപ്പലിശയിൽ
കുഴിവെട്ടിമൂടേണ്ട..

ലക്ഷങ്ങൾ നേടാൻ
ചില
കളികൾ  മാത്രം.
കുടില  തന്ത്ര
കേളികൾ മാത്രം

പല പല കളികളിൽ
ഒന്നിൽ പ്രാവീണ്യനാകു
ചിലതു  നിന്നിൽ
പ്രഭു കോടീയനാക്കും

നിന്നെയും കാത്തു കാത്തിരിക്കുന്നു, കാലം,
കപടയാമത്തിൽ
ചിരിക്കുന്നു പ്രേതം.....

എൻ. ബി :

അവനെ  പോസ്റ്റ്‌മാർട്ടം 
ചെയ്തപ്പോൾ
ഹൃദയത്തിൽ
ജീവിതം എന്നൊരു കവിത
ഉണ്ടായിരുന്നു

എന്നെ എങ്ങനെ 
ഇങ്ങനെയാക്കി
എന്നൊരുവരിയും.....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക