Image

'നീലവെളിച്ച'ത്തില്‍ റിമ കല്ലിങ്കല്‍

Published on 30 July, 2022
'നീലവെളിച്ച'ത്തില്‍ റിമ കല്ലിങ്കല്‍

വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തില്‍ റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.

ഒരു പെണ്‍കുട്ടിയുടെ ആത്മാവാണ് ചിത്രത്തില്‍ റിമയുടെ കഥാപാത്രം.

ഭാര്‍ഗവി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഭാര്‍ഗവിയുടെ ഒരു നൃത്തരംഗത്തിന്‍റെ ചിത്രമാണ് പോസ്റ്ററില്‍.

പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ.

കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. യുവ കഥാകൃത്തായി അഭിനയിക്കുന്നത് ടൊവിനോ തോമസ് ആണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക