അവിവാഹിതയായി തുടരുന്നതിന്റെ കാരണം പറഞ്ഞ് സംഗീത മോഹന്‍

Published on 30 July, 2022
അവിവാഹിതയായി തുടരുന്നതിന്റെ കാരണം പറഞ്ഞ് സംഗീത മോഹന്‍

അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി സംഗീത മോഹന്‍. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഫ്ളവേഴ്സ് ഒരുകോടിയിലെ അതിഥിയായി എത്തിയപ്പോളാണ് നടി തന്റെ മനസ്സുതുറന്നത്.

കല്യാണം വേണ്ട എന്ന് വച്ചതോ, വേണം എന്ന് വിചാരിക്കാത്തതോ ഒന്നും അല്ല. ഓര്‍ക്കാനും മാത്രമുള്ള പ്രാധാന്യം പോലും ഞാന്‍ അതിന് നല്‍കിയിരുന്നില്ല എന്നതാണ് സത്യം. വീട്ടില്‍ നിന്ന് നിര്‍ബന്ധിയ്ക്കുമായിരുന്നു,

പക്ഷെ പിന്നീട് അവര്‍ക്കും തോന്നിക്കാണും, ഇനി നിര്‍ബന്ധിച്ചിട്ടും കാര്യമില്ല എന്ന്. ഒരുപാട് പ്രണയം എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവരെയും കുറിച്ച്‌ പറയാന്‍ പറ്റില്ല, ഒരാളുടെ പേര് വിട്ട് പോയാല്‍ സങ്കടമാവില്ലേ എന്നാണ് ചിരിയോടെ സംഗീത ചോദിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഒരുപാട് പ്രണയാഭ്യര്‍ത്ഥനയും വന്നിട്ടുണ്ട്- സംഗീത മോഹന്‍ പറഞ്ഞു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക